Director : John Krasinski
Cinematographer : Polly Morgan
Genre : Thriller
Country : USA
Duration : 90 Minutes
🔸മന്ന് വർഷം മുന്നേ പുറത്തിറങ്ങിയ എ ക്വയറ്റ് പ്ലെസ് എന്ന ത്രില്ലർ, ഹൊറർ ചിത്രം സാമ്പത്തികപരം ആയും നിരൂപകർക്ക് ഇടയിലും ഒരു സ്ലീപ്പർ ഹിറ്റ് തന്നെ ആയിരുന്നു. തനിക്ക് ലഭ്യമായ ലിമിറ്റഡ് ആയ റിസോർസ്സസ് വെച്ച് അത്തരം ഒരു ചിത്രം, അതും ഇമോഷണലി പ്രേക്ഷകരുമായി നല്ല രീതിയിൽ കണക്റ്റ് ചെയ്ത ഒരു ചിത്രം തയാറാക്കിയതിൽ ജോൺ ക്രസിൻസ്കിയോട് ഒരു മതിപ്പ് അന്ന് തോന്നിയിരുന്നു. രണ്ടാം ഭാഗം കാണാനിരുന്നപ്പോൾ മുൻ ഭാഗത്തോട് നീതി പുലർത്തണം എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ താനും.
🔸പൊതുവെ സീക്വൽ സിനിമകൾ നിരാശപ്പെടുത്തുന്ന പതിവ് ഉള്ള ഹോളിവുഡിൽ ഈ ചിത്രം ആശ്വാസം തന്നെയാണ്, ആദ്യ ഭാഗത്തിന് ഉണ്ടായിരുന്ന ആഡഡ് അഡ്വാൻറെജ് ആയിരുന്ന സബ്ജക്ട്ടിന്റെ ഫ്രഷ്‌ണസ് ഇവിടെ ഇല്ല എന്നത് ഒഴിച്ചാൽ എല്ലാ രീതിയിലും മുൻ ഭാഗത്തോട് കിട പിടിക്കുന്ന നല്ലൊരു ചിത്രം തന്നെയാണ് ഈ പാർട്ടും. പ്രതീക്ഷിച്ച പോലെ തന്നെ നല്ല തോതിൽ ടെൻഷനും ത്രില്ലും എല്ലാം തരുന്നുണ്ട് രണ്ടാം ഭാഗം, അതോടൊപ്പം നല്ല പെർഫോമൻസ് കൂടി ചേരുമ്പോൾ എല്ലാം സേഫ്.
🔸ആദ്യ ഭാഗം കഴിഞ്ഞ് മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ രണ്ടാം ഭാഗം ആരംഭിക്കുകയാണ്, തങ്ങളെ അത് വരെ വേട്ടയാടി കൊണ്ടിരുന്ന സത്വത്തെ ഇല്ലായ്മ ചെയ്യാൻ ഉള്ള ഒരു മാർഗം അല്ലെങ്കിൽ അതിന്റെ ബലഹീനത തിരിച്ചറിഞ്ഞ പ്രധാന കഥാപാത്രങ്ങൾ പിന്നീടുള്ള അവരുടെ യാത്രയിൽ നേടുന്ന അനുഭവങ്ങളും കാഴ്ചകളും ഒക്കെയാണ് ഈ ചിത്രം. ഭീകര സത്വങ്ങളെക്കാൾ അല്ലെങ്കിൽ അതിനോളം ഭീതിതമായ മറ്റ് ചില അനുഭവങ്ങൾ കൂടി ഇവർ ഇതിനിടെ നേരിടേണ്ടി വരുന്നുണ്ട്. ഒരു ഫോളോ അപ്പ് എന്ന നിലയിൽ നോക്കിയാലും ചിത്രം നൈസ് ആണ്.
🔸സിലിയൻ മർഫി ഈ ജെനറേഷനിലെ വളരെ ഇഷ്ട്ടമുള്ള നടന്മാരിൽ ഒരാളാണ്, അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഒരു ബ്രോക്കൻ ടൈപ്പ് റോൾ വളരെ അധികം ഇഷ്ട്ടപ്പെട്ടു, ആ കഥപാത്രത്തിന്റെ ട്രാജിക്ക് ആയ ബാക്ക്ഗ്രൗണ്ട് എല്ലാ രീതിയിലും കഥയെ കൂടുതൽ മികച്ചതാക്കുന്നെ ഉള്ളൂ താനും. ഇതിനപ്പുറം എടുത്ത് പറയേണ്ടത് മ്യൂസിക് വിഭാഗമാണ്, പ്രത്യേകിച്ചും എൻഡ് ഷോട്ടിലെ ആ ട്രാക്ക് നല്ല ഒരനുഭവം ആയിരുന്നു, ഇനിയൊരു ഭാഗം ഉണ്ടാവുമോ എന്നത് ഇപ്പോൾ വ്യക്തമല്ല, വരിക ആണെങ്കിൽ തീർച്ചയായും കണ്ടിരിക്കും. അപ്പോൾ കാണാൻ ശ്രമിക്കുക, നഷ്ടം ആവുകയെ ഇല്ല.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment