Sunday, June 13, 2021

1128. The Painted Bird (2019)



Director : Vaclav Marhoul

Genre : Drama

Rating : 7.4/10

Country : Czech Republic

Duration : 149 Minutes


🔸ദി പെയിന്റഡ് ബേർഡ് എന്ന ചിത്രം കണ്ടിരിക്കാൻ ബുദ്ധിമുട്ടാണ് എന്നത് ഒരു അണ്ടർ സ്‌റ്റെയ്‌റ്റ്മെന്റ് ആയിരിക്കും, അതിന് ഒരുപാട് കാരണങ്ങളും ഉണ്ട്, സ്പോയിൽ ചെയ്യുന്നില്ല. പേര് വെളിപ്പെടുത്താത്ത ഒരു കുട്ടിയുടെ ജീവിതത്തിലെ ഒരു ചെറിയ സ്പാൻ ഓഫ് ടൈം ആണ് സിനിമയ്ക്ക് ആധാരം ആയിരിക്കുന്നത്, വളരെ ചെറിയ ഒരു കാലഘട്ടം ആണെങ്കിലും ഈ ഒരു കാലയളവിൽ അവൻ കടന്ന് പോവുന്ന അനുഭവങ്ങൾ അല്ലെങ്കിൽ നേടുന്ന മുറിവുകൾ എന്നത് ഒരു ആയുസ്സ് എടുത്താൽ പോലും ബേധപ്പെടാത്ത വിധം ഭീകരവും തീവ്രവുമാണ്.

🔸ഈ ഒരു എൻഡ്ലെസ്സ് എന്ന് തോന്നിക്കുന്ന സഫറിങ് അതിന്റെ എല്ലാ തീവ്രതയോടെയും സംവിധായകൻ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരുവേള കാഴ്ചക്കാരനെ ഇന്റൻഷനലി ഡിസ്റ്റർബ് ചെയ്യുക എന്നതായിരുന്നോ സംവിധായകന്റെ പ്രഥമ ഉദ്ദേശം എന്ന് തോന്നിക്കും വിധമാണ് അവതരണം, കണ്ണ് ചൂഴ്ന്ന് എടുക്കപ്പെട്ട കഥാപാത്രത്തിന്റെ ഭീകരവും ദാരുണവുമായ മുഖത്തേക്ക് മൂന്ന് സെക്കണ്ട് അധികം കാമറ ഫോക്കസ് ചെയ്യുന്ന സംവിധായകൻ ഈ ചോദ്യം നേരിടേണ്ടി വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

🔸ഒൻപതോളം സെഗ്മെന്റുകളായി ഡിവൈഡ് ചെയ്യപ്പെട്ട രീതിയിലാണ് സിനിമയുടെ അവതരണം, ഇവയ്‌ക്കെല്ലാം തന്നെ നമ്മുടെ പ്രധാന കതപാത്രമായ കുട്ടി തന്റെ യാത്രയിൽ കാണുന്ന കഥപാത്രങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നതും. ഓരോ കാഴ്ചകളും മുന്നത്തേതിനേക്കാൾ ഭീകരമാണ്, ഓരോ അനുഭവങ്ങളും അവനിലെ ബാല്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്, ഒടുവിൽ അവസാന ഭാഗം ഒക്കെ ആവുമ്പോഴേക്ക് നമ്മൾ ആദ്യം വൃദ്ധയുടെ കൂടെ കണ്ട കുട്ടിയിൽ നിന്നും അവൻ ഒരുപാട് മുന്നോട്ട് പോവുന്നുമുണ്ട്, സർവൈവൽ എന്ന ചിന്തയും ഫാക്ട്ടരും കൊണ്ട് വരുന്ന മാറ്റങ്ങൾ ആവണം. നാസികൾ ആയാലും, റെഡ് സോൾഡ്യെര്സ് ആയാലും അവരെ ചെറുതായി ഹ്യുമനൈസ് ചെയ്യുന്നുണ്ട് ഈ ചിത്രം എന്നത് കൗതുകകരമായ കാര്യമാണ്.

🔸കട്ടിയുടെ വ്യൂ പോയിന്റിലൂടെ യുദ്ധത്തെയും അതിന്റെ ഭീകരതയെയും അവതരിപ്പിച്ച കം ആൻഡ് സീ പോലുള്ള സിനിമകളുമായി ചില സാമ്യങ്ങൾ സിനിമ പുലർത്തുന്നുണ്ട്. മുന്നേ സൂചിപ്പിച്ച സ്റ്റൈൽ കൊണ്ടായാലും, അവസാനം എന്തെന്ന് അറിയാത്ത തോതിൽ ഒരു പുതിയ യാത്രയിൽ കഥ അവസാനപ്പിക്കുന്ന രീതി ആയാലും എല്ലാം ചില സാമ്യങ്ങൾ കണ്ടെത്താം പലയിടങ്ങളിലും, ഇവാൻസ് ചൈൽഡ് ഹുദിനെ ഓർമിപ്പിക്കുന്ന ഒരു ഷോട്ടും കാണാൻ ഇടയായി, ഈ ചിത്രത്തിന്റെ ആദ്യ പകുതിയിൽ. വളരെ ഡിസ്റ്റര്ബിങ് ആയ ഒരു വ്യൂവിംഗ് അനുഭവം ആണെങ്കിലും നല്ലൊരു ചിത്രമാണ് ദി പെയിന്റഡ് ബേർഡ്, താല്പര്യം ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 4/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...