Director : Joseph Losey
Cinematographer : Douglas Slocombe
Genre : Drama
Country : UK
Duration : 116 Minutes
🔸വളരെ ഇരിറ്റെറ്റിങ് ആയ ഒരു വ്യൂയിങ് എക്സ്പീരിയൻസ് ആണ് ദി സെർവന്റ് എന്ന അറുപതുകളിൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ഡ്രാമ ചിത്രം. ഒരു ത്രീ ആക്റ്റ് സ്ട്രക്ച്ചർ ഒക്കെ മനസ്സിൽ വെച്ച് കൃത്യമായ സ്റ്റോറി പേ ഓഫ് ഒക്കെ പ്രതീക്ഷിച്ച് കാണാൻ ഇരുന്നാൽ അതൊന്നും തന്നെ ലഭിക്കാൻ പോവുന്നില്ല, അതൊരു മോശം കാര്യമായി അനുഭവപ്പെട്ടുമില്ല. ടോണി എന്ന നമ്മുടെ നായക കഥാപാത്രം അതായവശ്യം സമ്പന്നനായ ഒരു ചെറുപ്പക്കാരൻ കഥാപാത്രമാണ്, വളരെ ചെറുപ്പത്തിലേ വലിയൊരു ഫോർച്യുൻ കൈവശപ്പെടുത്തിയതിന്റെ മോശം ഫലം കൊണ്ടാവണം ആളൊരു പ്ളേ ബോയ് ടൈപ്പ് കഥാപാത്രം ആണ്.
🔸അപ്പൊ ടോണി ഒരു നാൾ തന്റെ സെർവന്റ് ആയി ബാരറ്റ് എന്ന ആളെ ജോലിക്ക് എടുക്കുകയാണ്. വീട്ട് ജോലിക്കാരൻ എന്ന തസ്തിക ആണ് ബാററ്റിന് ലഭിക്കുന്നത് എങ്കിലും അത് ഒരു പേഴ്സണൽ അസിസ്റ്റന്റ് ലെവലിലേക്ക് പോവുന്നുണ്ട്. ടോണിക്ക് സൂസൻ എന്ന കാമുകി ഒഴിച്ച് നിർത്തിയാൽ മറ്റ് ബന്ധുക്കൾ ആരും തന്നെ ഇല്ല, സുഹൃത്തുക്കളും ഇല്ല, അങ്ങനെ എല്ലാ തോതിലും ഒറ്റപ്പെട്ട ഒരു കഥാപാത്രം. ബാരറ്റ് ഒരു വല്ലാത്ത കഥാപാത്രം ആണ്, അയാൾ ജോലി ഒക്കെ വൃത്തിയായി ചെയ്യും എങ്കിലും ഒരു പ്രത്യേക തരം വൈചിത്ര്യം അയാൾക്ക് ചുറ്റിപറ്റി ഉണ്ട്. ആ വീടിന്റെ എവിടെ നോക്കിയാലും അയാളുടെ നിസ്സംഗമായ മുഖം കാണുന്ന തോതിലുള്ള ഒരു ഇരിറ്റേഷനിലേക്ക് കാര്യങ്ങൾ പോവുകയാണ്.
🔸ടോണിയുടെ കഴിവ് കേട് കൊണ്ടോ, അല്ലെങ്കിൽ ബാരറ്റിന്റെ മുതലെടുപ്പ് മെന്റാലിറ്റി കൊണ്ടോ, അവിടെയുള്ള മുതലാളി തൊഴിലാളി സമവാക്യം ആകെ മാറി മറിയുകയാണ്. താമസിയാതെ കാര്യങ്ങളുടെ കടിഞ്ഞാൺ ബാററ്റിന്റെ കയ്യിലേക്ക് എത്തുകയാണ്, കഥ മറ്റൊരു തലത്തിലേക്ക് മാറുകയാണ്. മുന്നേ സൂചിപ്പിച്ച പോലെ അത്യാവശ്യം ഇരിട്ടെറ്റിങ് ആയ ഒരു സിനിമയും കഥാപാത്രവും ആണ് ഈ ചിത്രവും ബാരട്ടും, അത് ഒരു പോസിറ്റീവ് ആയി മാറിയിട്ടുമുണ്ട്. അവസാനത്തെ സീനും കണ്ട് കഴിയുമ്പോൾ വാക്കുകളാൽ വിശേഷിപ്പിക്കാൻ കഴിയാത്ത ഒരുപാട് വികാരങ്ങളുടെ ഒരു വരവ് ഉണ്ട്, ഒരുപാട് സിനിമകൾക്ക് ഒന്നും അങ്ങനെ ഒരു അനുഭവം തരാൻ കഴിഞ്ഞിട്ടില്ല, അപ്പൊ സ്വാഭാവികമായും പറയാം ഇത് ഒരു സ്പെഷ്യൽ മൂവി തന്നെ ആണെന്ന്.
Verdict : Must Watch
DC Rating : 5/5
No comments:
Post a Comment