Friday, October 22, 2021

1190. Children Who Chase Lost Voices (2011)



Director : Makoto Shinkai

Cinematography : Makoto Shinkai

Genre : Animation

Country : Japan

Duration : 116 Minutes


🔸അനിമേ സിനിമാ വിഭാഗത്തിൽ മകോട്ടോ ശിങ്കായ് എന്ന പേര് വളരെ സുപരിചിതം ആയ ഒന്ന് തന്നെയാണ്. യുവർ നെയിം, ഗാർഡൻ ഓഫ് വേർഡ്‌സ്, ഫൈവ് സെന്റിമീറ്റർ പെർ സെക്കണ്ട് തുടങ്ങിയ സിനിമകൾ എല്ലാം അദ്ദേഹത്തിന്റെ പ്രതിഭ വിളിച്ചോതുന്ന മികച്ച ആരാധക നിരൂപക പ്രശംസ നേടിയ ചിത്രങ്ങളാണ്. ഈ ഒരു ലിസ്റ്റ് ഓഫ് മൂവീസിന്റെ കൂടെ എന്ത് കൊണ്ട് ചിൽഡ്രൻ ഹു ചെയ്‌സ് ലോസ്റ്റ് വോയിസ്സസ് പറയപ്പെടുന്നില്ല എന്നതായിരുന്നു ആദ്യം സിനിമ കണ്ട് കഴിഞ്ഞ വേളയിൽ മനസ്സിൽ ഉടലെടുത്ത ചോദ്യം. കാരണം വേറൊന്നുമല്ല, മികച്ച കഥയും അനിമേഷൻ സ്റ്റൈലും മ്യൂസിക്കും പേ ഓഫും എല്ലാം കൂടി ചേരുമ്പോൾ മികച്ചൊരു വ്യൂയിങ് അനുഭവം തന്നെയായി മാറുന്നുണ്ട് ഈ ചിത്രം.

🔸യവർ നെയിം പോലുള്ള ശിങ്കായിയുടെ തന്നെ സൃഷ്ടികളുമായി ചില സാമ്യതകൾ സിനിമ കണ്ട് കൊണ്ടിരുന്ന വേളയിൽ ശ്രദ്ധിക്കുക ഉണ്ടായി, എന്നാൽ അവയൊന്നും തന്നെ ഒരു പ്രശ്നമായോ പോരായ്മയായോ അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം. കഥയിലേക്ക് വരിക ആണെങ്കിൽ അസുന എന്ന നമ്മുടെ പ്രധാന കഥാപാത്രം ഒരു സ്കൂൾ വിദ്യാർത്ഥിനിയാണ്, അസുനയുടെ അച്ഛൻ വർഷങ്ങൾക്ക് മുന്നേ മരണപ്പെട്ടതാണ് എങ്കിൽ അമ്മ കുറച്ച് അകലെ ഒരു നേഴ്‌സ് ആയി ജോലി നോക്കുകയാണ്. ചുരുക്കി പറഞ്ഞാൽ വളരെ ലോൺലി ആയ ഒരു ജീവിതമാണ് അവളുടേത്, പറയത്തക്ക സുഹൃത്തുക്കളും ഇല്ല ആകെ ഉള്ളത് സ്വല്പം അഡ്വൻചരസ്‌ ആയ ഒരു മൈൻഡ് മാത്രമാണ്. ഈ ഒരു കഥയിലേക്ക് സൂപ്പർ നാച്ചുറൽ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ചില എലമെന്റുകളും കഥാപാത്രങ്ങളും എല്ലാം കടന്ന് വരുമ്പോഴാണ് കഥ ഒന്ന് ഗതി മാറുന്നത്.

🔸ഈ കഥാഗതിയിൽ വരുന്ന മാറ്റം നമ്മുടെ പ്രധാന കഥാപാത്രത്തെ മരണപ്പെട്ടവരുടെ ലോകത്തേക്ക് കൊണ്ട് പോവുകയാണ്, തുടർന്ന് അരങ്ങേറുന്ന രസകരമായ മനോഹരമായ സംഭവങ്ങളാണ് ഈ ചിത്രം. ബോധപൂർവം ആണോ അല്ലയോ എന്നറിയില്ല പക്ഷെ പല ജാപ്പനീസ് അനിമേ ക്‌ളാസിക്കുകൾക്കും ഉള്ള ഹോമേജ് സിനിമയിൽ പലയിടത്തും കാണാൻ കഴിഞ്ഞു, വേൾഡ് ബിൽഡിങ്ങിന്റെ കാര്യത്തിൽ ശിങ്കായിയുടെ എബിലിറ്റി എന്താണെന്ന് മനസിലാക്കാൻ ഉള്ള മികച്ച ഉദാഹരണം കൂടിയാണ് ഈ ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം കണ്ട അനിമേ സിനിമ ആയത് കൊണ്ട് കൂടി ആവണം മികച്ചൊരു അനുഭവം നൽകി കൊണ്ടാണ് ഈ ചിത്രവും കടന്ന് പോവുന്നത്, അപ്പോൾ താല്പര്യം ഉള്ള വിഭാഗം ആണെങ്കിൽ മിസ്സ്‌ ആകാതിരിക്കാൻ ശ്രദ്ധിക്കുക.

Verdict : Very Good

DC Rating : 4/5 

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...