Director : Julia Ducournou
Cinematographer : Ruben Impens
Genre : Drama
Country : France
Duration : 108 Minutes
🔸പറയാൻ പോവുന്ന പ്ലോട്ട് അത്യാവശ്യം വിചിത്രമാണ്, അത് തന്നെയാണ് ടിട്ടൻ എന്ന ചിത്രത്തെ വേറിട്ട് നിർത്തുന്നതും. അതായത് ഒരു സ്ത്രീ ഒരു കാറിനാൽ ഗർഭിണി ആവുകയാണ്, വായിച്ചതിൽ തെറ്റൊന്നുമില്ല, അവർ പ്രസവിക്കുന്ന കുട്ടി ബെയ്‌സിക്കലി ഒരു മെറ്റൽ ചൈൽഡ് ആണ്, അതും പോരെങ്കിൽ അവർ ബ്രെസ്റ്റ് ഫീഡ് ചെയ്യാൻ പോവുന്നത് മെറ്റൽ ഓയിലും ആണ്. ഈ ഒരു പ്ലോട്ടിനെ വിചിത്രം എന്നല്ലാതെ എന്ത് വാക്ക് വെച്ച് വിശേഷിപ്പിക്കണം എന്നറിയില്ല. കാൻസ് ഉൾപ്പെടെ ഉള്ള വേദികളിൽ മികച്ച പ്രതികരണങ്ങൾ നേടിയ, മികച്ച സംവിധായികയ്ക്ക് ഉള്ള പുരസ്‌കാരം ജൂലിയ ദുകൂർനോവിന് നേടികൊടുത്ത ചിത്രം കൂടിയാണ് റ്റിട്ടേൻ. ഇങ്ങനെ ഒക്കെ ആണ് കാര്യം എങ്കിലും എല്ലാവർക്കും സജസ്റ്റ് ചെയ്യാൻ പറ്റിയ ഒന്നല്ല ഈ ചിത്രം, അതിന് ഒരുപാട് കാരണങ്ങളും ഉണ്ട്.
🔸അലക്സിയ എന്ന നമ്മുടെ പ്രധാന കഥാപാത്രം ചെറിയ കുട്ടി ആയിരിക്കുമ്പോൾ നടന്ന ഒരു സംഭവം കാണിച്ച് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അച്ഛനോടൊപ്പം ഒരു കാർ യാത്രയിൽ ആയിരുന്ന അലക്സയ്ക്ക് ആ യാത്രയ്ക്കിടയിൽ ഒരു അപകടം ഉണ്ടാവുകയും തുടർന്ന് ചെവിക്ക് താഴെയുള്ള പോർഷൻ മെറ്റൽ ഉപയോഗിച്ച് മാറ്റി വെക്കേണ്ടിയും വരുന്നുണ്ട്. പൊതുവെ മാതാപിതാക്കളും ആയി വലിയ അടുപ്പം ഇല്ലാത്ത അലക്സയ്ക്ക് ഈ സംഭവത്തോടെ മറ്റൊരു വലിയ മാറ്റം കൂടി ഉണ്ടാവുകയാണ്, ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ അവൾ സ്നേഹത്തോടെയും ഒരു തരം ആസക്തിയോടെയും കെട്ടി പിടിക്കുന്നത് സ്വന്തം കാറിനെ ആണ്, അല്ലെങ്കിൽ അവളുടെ പ്രയോരിട്ടീസ് മനുഷ്യരെ വിട്ട് മെഷീനിൽ എത്തി എന്ന് വേണമെങ്കിൽ പറയാം.
🔸ഈ സംഭവത്തിന് ശേഷം രണ്ട് പതിറ്റാണ്ടുകളോളം കഴിഞ്ഞാണ് പിന്നീട് കഥയുടെ മർമ്മ പ്രധാനമായ ഭാഗങ്ങൾ അരങ്ങേറുന്നത്, ഈ കാലയളവിൽ അലക്സ ഒരു സീരിയൽ കില്ലർ കൂടി ആയി മാറിയിട്ടുണ്ട്, അവളുടെ മനസും വികാരങ്ങളും വിചാരങ്ങളും എല്ലാം കല്ല് പോലെ ഉറച്ച് പോയിരിക്കുന്നു. ഈ പോയിന്റിൽ നിന്നും വിചിത്രമായ ഒരുപാട് സ്ഥലങ്ങളിലേക്ക് കഥ കടന്ന് പോവുന്നുണ്ട്, അത്യാവശ്യം നല്ല തോതിൽ ന്യുഡിറ്റി ഒക്കെയുള്ള ചിത്രം കൂടിയാണ് ടൈറ്റൻ. മികച്ച പ്രകടനങ്ങളും, നല്ല സ്ക്കോറും, മികച്ച എൻഡിങ്ങും എല്ലാം കൂടി ചേരുമ്പോൾ വിവരിക്കാൻ കഴിയാത്ത ഒരുപാട് വികാരങ്ങൾ തന്നാണ് സിനിമ അവസാനിക്കുന്നത്, താല്പര്യം ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment