Tuesday, October 19, 2021

1189. Tamas (1988)

Director : Govind Nihalani

Cinematographer : V.K Murthy

Genre : Drama

Country : India

Duration : 311 Minutes


🔸തമസ് എന്നാൽ ഇരുട്ട് എന്നർത്ഥം, ഈ അഞ്ച് മണിക്കൂർ സിനിമയ്ക്ക് അതിനേക്കാൾ നല്ലൊരു പേര് നൽകാനാവില്ല എന്നതാണ് സത്യം. വിഭജന കാലഘട്ടം ആണ് ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം, ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ബ്ലാക്ക് മാർക്ക് ആയ പ്രസ്തുത കാലഘട്ടം അതേപടി അവതരിപ്പിച്ച ചിത്രം ആയത് കൊണ്ട് തന്നെ അത്യാവശ്യം ഡാർക്കും ഷോക്കിങ്ങും ഒക്കെ ആവുന്നുണ്ട് ചിത്രം. എല്ലാത്തിനും ഉപരി വെറുപ്പ് എന്ന വികാരം എത്രത്തോളം ഭീകരം ആണെന്നും അത് കത്തി പടർന്ന് സകലതിനെയും ചാമ്പലാക്കാൻ എത്ര ചെറിയ ഒരു കാരണം മാത്രം മതി എന്നും ഈ ചിത്രം നമ്മെ ഓർമിപ്പിക്കും, പോരെങ്കിൽ ഇത് പോലൊരു കമ്യുണിറ്റി ഔട്ട്റേജിൽ ആദ്യാവസാനം നഷ്ടം ആർക്ക് ആണെന്നും.

🔸ഓം പുരി അവതരിപ്പിച്ച നാതു എന്ന കേന്ദ്ര കഥാപാത്രം ഒരു സാധാരണക്കാരനാണ്, ദിവസക്കൂലിക്ക് വേണ്ടി തന്റെ ആരോഗ്യത്താൽ കഴിയുന്നത് എല്ലാം ചെയ്ത് ഗർഭിണിയായ ഭാര്യയ്ക്കും വൃദ്ധയായ അമ്മയ്ക്കും മുന്നിലേക്ക് ഭക്ഷണം എത്തിക്കാൻ പെടാപ്പാട് പെടുന്ന ഒരു സാധു. ഈ ഒരു കാരണം കൊണ്ട് തന്നെ നാട്ടിലെ ഒരു പ്രമാണി ഒരുനാൾ പന്നിയെ അറക്കാനായി അയാളെ സമീപിച്ചപ്പോൾ വലിയ സംശയമോ സന്ദേഹമോ ഒന്നും അയാൾക്ക് ഉണ്ടായില്ല, ഒരു പരാതി ഒഴിച്ച്. നാതു ഇന്നേവരെ ഒരു ജീവനുള്ള പന്നിയെ അറുത്തിട്ടില്ല, എന്നാൽ പ്രമാണിയുടെ നിർബന്ധത്തിനും കയ്യിലെ അഞ്ച് രൂപ നോട്ടിനും മുന്നിൽ അയാൾ കീഴടങ്ങുകയാണ്. ഇതിലെ അപകടം നാതുവിന് മനസിലാവുന്നത് പിറ്റേന്ന് പന്നിത്തല അടുത്തുള്ള ഒരു മോസ്കിന്റെ മുന്നിൽ നിന്നും ആളുകൾ കണ്ടെടുക്കുമ്പോഴാണ്.

🔸പതിയെ പതിയെ ഈ സംഭവത്തിന്റെ ചുവട് പിടിച്ച് ഒരു ചെയിൻ ഓഫ് ഇവന്റ്സ് അവിടെ അരങ്ങേറുകയാണ്, താമസിയാതെ തന്നെ അതൊരു കമ്യുണൽ ഇഷ്യു ആയി മാറുന്നിടത്ത് സിനിമ വിഭജന കാലത്തിന്റെ വൃത്തികെട്ട മുഖം കാണിച്ച് തരുന്നു. ഓം പുരി, പങ്കജ് കപൂർ, അമരീഷ് പുരി തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ അണിനിരന്ന ചിത്രം ഉദ്ദേശം അഞ്ച് മണിക്കൂറോളം ദൈര്ഘ്യമുള്ള എപിക് സ്വഭാവമുള്ള സിനിമ ആണെന്ന് പറയാം. മനസ്സിൽ തങ്ങി നിൽക്കുന്ന, അത്യാവശ്യം ഹോണ്ടിങ് ആയ രംഗങ്ങൾ ചിത്രത്തിൽ ഉണ്ട്, ശക്തമായ പ്രകടനങ്ങളും. പോയി മറഞ്ഞ കാലത്തിന്റെ ഓർമ്മപ്പെടുതലാണ് ചിത്രം, ആ അറിവ് ഗുണം ചെയ്യും കാരണം ചരിത്രം അറിയാത്തവർ ചരിത്രം ആവർത്തിക്കും എന്നൊരു വചനം മുന്നേ എവിടെയോ കേട്ടിട്ടുണ്ട് എന്നത് തന്നെ.

Verdict : Very Good

DC Rating : 4.25/5 

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...