Sunday, January 22, 2023

1240. Red Rocket (2021)



Director : Sean Baker

Cinematographer : Drew Daniels

Genre : Drama

Country : USA

Duration : 129 Minutes

🔸ഉദ്ദേശം പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് പഴയ കാല പോൺ സ്റ്റാർ ആയ മികി സേബർ തന്റെ ജന്മ നാടായ ടെക്സസിലേക്ക് മടങ്ങി വരുന്നത്. രണ്ട് ദിവസത്തെ ദീർഘമായ ബസ് യാത്രയ്ക്ക് പുറമെ ഇടി കൊണ്ട പാടുകളും ചതവുകളും എല്ലാമായി ആകെ അവശൻ ആയാണ് അയാളുടെ വരവ്. കയ്യിൽ എണ്ണി പെറുക്കി ഇരുപത്തി രണ്ട് ഡോളർ മാത്രമുള്ള ടിയാന്റെ വരവിന്റെ ഉദ്ദേശം പഴയ ഭാര്യ ആയ ലെക്സിയെ കണ്ട് മുട്ടുക എന്നതാണ്, അത് സ്നേഹം നിറഞ്ഞ് കവിഞ്ഞിട്ടൊന്നുമല്ല മറിച്ച് തങ്ങാൻ കുറച്ച് നാളത്തേക്ക് ഒരു സ്ഥലം വേണം എന്നത് മാത്രമാണ്. അങ്ങനെ നടന്ന് ക്ഷീണിച്ച് ഒടുവിൽ മികി ലക്സിയെ കണ്ട് മുട്ടുകയാണ്, എന്നാൽ ഒട്ടും ആശാവഹം ആയൊരു പെരുമാറ്റം അല്ല അയാൾക്ക് ലക്സിയുടെയും അമ്മയുടെയും പക്കൽ നിന്ന് ലഭിക്കുന്നത്.

🔸ഈ മോശം വരവേല്പിന് അവരെ കുറ്റം പറയാനും പറ്റില്ല, കാരണം ആയ കാലത്ത് അത്ര നല്ല കയ്യിലിരുപ്പ് ആയിരുന്നില്ല മികിയുടേത് എന്നത് തന്നെ. ഡ്രഗ് ഉപയോഗവും മറ്റും ഒക്കെ കാരണം കുപ്രസിദ്ധി ആർജിച്ച ഒന്നാണ് മിനിയുടെ ഭൂത കാലം, പോരാത്തതിന് പോൺ ഫീൽഡിലെ ഹിസ്റ്ററി കൂടി ആവുമ്പോൾ നല്ലൊരു ജോലിയോ വരുമാനമോ പോലും നേടാൻ അയാൾക്ക് സാധിക്കുന്നില്ല. ജോലിക്കായുള്ള അയാളുടെ അന്വേഷണങ്ങൾ എല്ലാം കൂടുതൽ അപമാനങ്ങളിലേക്കും, പരിഹാസങ്ങളിലേക്കും എല്ലാമാണ് വഴി വെക്കുന്നത്. ഇങ്ങനെ എല്ലാ രീതിയിലും വഴി മുട്ടിയ ഒരവസ്ഥയിലാണ് നമ്മൾ ഈ കഥാപാത്രത്തെ കണ്ട് പരിചയപ്പെടുന്നത്.

🔸മികിയുടെ വരവിന്റെ ഉദ്ദേശം എന്ത്, പഴയ തെറ്റുകളിലേക്ക് അയാൾ വീണ്ടും നടന്ന് കയറുമോ, ഈ കഥാപാത്രങ്ങളുടെ എല്ലാം മുന്നോട്ടുള്ള ഭാവി എന്ത് എന്നീ ചോദ്യങ്ങൾക്ക് എല്ലാമുള്ള ഉത്തരമാണ് ഈ സിനിമ. ലൈകബിൾ ആയ കഥാപാത്രങ്ങൾ ഒന്നുമില്ല എന്നതാണ് ഈ ചിത്രത്തിന്റെ ഒരു സവിശേഷത, കേന്ദ്ര കഥാപാത്രമായ മികി ആണെങ്കിൽ പോലും നെഗറ്റീവ് ഷെയ്‌ഡിൽ ആണ് അവതരിപ്പിക്ക പ്പെട്ടിട്ടുള്ളത്, അത് കാരണം തന്നെ ഒരു റിയലിസ്റ്റിക് ഫീൽ ആദ്യാവസാനം ചിത്രത്തിൽ ഉണ്ട്. ദൈർഘ്യം കുറച്ച് അധികമായി തോന്നി എങ്കിലും അതൊരു പോരായ്മ ആയി അനുഭവപ്പെട്ടില്ല എന്നത് അവതരണത്തിന്റെ, പേ ഓഫിന്റെ മികവ് തന്നെയാണ്. നല്ലൊരു സിനിമ ആണ് റെഡ് റോക്കറ്റ്, കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 4/5

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...