Thursday, January 26, 2023

1242. Bunny Lake Is Missing (1965)



Director : Otto Preminger

Cinematographer : Denys Coop

Genre : Mystery

Country : UK

Duration : 107 Minutes

🔸അധികം ആരും എവിടെയും പറഞ്ഞ് കെട്ടിട്ടില്ലാത്ത, എന്നാൽ ആദ്യാവസാനം പിടിച്ചിരുത്തിയ നല്ലൊരു ചെറിയ ത്രില്ലർ ആണ് ബണ്ണി ലേക്ക് ഈസ്‌ മിസ്സിംഗ്‌. ഒരു പേഴ്സൻ മിസ്സിംഗ്‌ കേസ് ആണോ അതോ സൈക്കോളജിക്കൽ ത്രില്ലർ ആണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തരാതെ പ്രേക്ഷകരെ കൊണ്ട് ഗസ് അടിപ്പിക്കുകയാണ് ഈ ചിത്രം, തുടക്കം തൊട്ട് അവസാനം വരെ. ഒടുവിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഫൈനൽ ആക്റ്റ് കൂടി ചേരുമ്പോൾ തൃപ്തികരമായ ഒരു വ്യൂയിങ് അനുഭവമായി മാറുന്നുണ്ട് ഈ ചിത്രം. ത്രില്ലർ അല്ലെങ്കിൽ മിസ്റ്ററി വിഭാഗത്തിൽ പെട്ട സിനിമകളോട് താല്പര്യം ഉള്ളവർക്ക് തീർച്ചയായും കണ്ട് നോക്കാവുന്നതാണ്.

🔸തന്റെ മകളെ കാണാനില്ല എന്ന പരാതിയും ആയാണ് ആൻ ലേക്ക് പോലീസിൽ പരാതി പറയാൻ എത്തുന്നത്. സിംഗിൾ മദർ ആയ ആൻ നാല് വയസുകാരി ആയ ബണ്ണിയോടൊപ്പം പുതുതായി താമസത്തിന് എത്തിയതാണ് ആ പ്രദേശത്തേക്ക്, അല്ലെങ്കിൽ അങ്ങനെയാണ് അവർ പറയുന്നത്. അവരുടെ പരാതിയിന്മേൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണം വളരെ വിചിത്രമായ ഒരു സാധ്യതയിന്മേൽ ആണ് വിരൽ ചൂണ്ടുന്നത്, അതായത് ബണ്ണി എന്നൊരു കുട്ടി ഇല്ല, ഒരുകാലത്തും ഉണ്ടായിരുന്നുമില്ല എന്ന സാധ്യതയിലേക്ക്. എന്നാൽ ആൻ തറപ്പിച്ച് പറയുന്നും വിശദീകരിക്കുന്നും ഒക്കെയുണ്ട് തന്റെ മകളെ പറ്റി.

🔸സത്യത്തിൽ അങ്ങനെ ഒരാൾ ഉണ്ടോ, അതോ എല്ലാം ആനിന്റെ തോന്നൽ മാത്രമാണോ, ഇനി ഉണ്ടെങ്കിൽ അവൾക്ക് എന്ത് സംഭവിച്ചു, ഇല്ല എങ്കിൽ ആനിന്റെ ചിന്തകളിൽ മാത്രമുള്ള ആ കുട്ടി സത്യത്തിൽ ആരാണ്, ആനിന്റെ മാനസിക നില തകരാറിൽ ആണോ തുടങ്ങി ഒരുപാട് ഒരുപാട് ചോദ്യങ്ങൾക്ക് ഉള്ള ഉത്തരമാണ് ഈ സിനിമ. സത്യത്തിൽ എന്താണ് സംഭവിക്കുന്നത് എന്നത് ഫൈനൽ ആക്റ്റ് വരെ റിവീൽ ചെയ്യാതെ കാഴ്ചക്കാരനെ പസ്സിൽ ചെയ്യിക്കുന്നുണ്ട് ഈ ചിത്രം. മികച്ച പ്രകടനങ്ങളും, അവതരണവും എല്ലാം കൂടി ചേരുമ്പോൾ നല്ലൊരു ത്രില്ലർ സിനിമ കൂടി ലഭിക്കുകയായി. കാണാൻ ശ്രമിക്കുക, നിരാശപ്പെടേണ്ടി വരില്ല.

Verdict : Very Good

DC Rating : 4/5

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...