Sunday, February 5, 2023

1248. Ichi The Killer (2001)



Director : Takashi Miike

Cinematographer : Hideo Yamamoto

Genre : Action

Country : Japan

Duration : 128 Minutes

🔸വയലൻസിന്റെ അതിപ്രസരം എന്നൊക്കെ പറഞ്ഞാൽ അത് കുറഞ്ഞ് പോവുന്നത് ഇച്ചി ദി കില്ലർ പോലുള്ള സിനിമകൾ കാണുമ്പോഴാണ്. ഈ ഒരു കാരണം കൊണ്ട് തന്നെ ഒരുപാട് രാജ്യങ്ങളിൽ, ഒരുപാട് ഭാഷകളിൽ ബാൻ നേരിടേണ്ടി വന്ന സിനിമ കൂടിയാണ് ഇത്. ഒരു മോബ്സ്റ്റർ, ഒരു വേശ്യയെ ക്രൂരമായി മർദിച്ച് റേപ്പ് ചെയ്യുന്ന സീൻ കാണിച്ച് കൊണ്ട് ആരംഭിക്കുന്ന ചിത്രം തുടക്കം തന്നെ ആ ഒരു ഷോക്ക് ട്രീട്ട്മെന്റ് തരുന്നുണ്ട് എങ്കിലും പോകെ പോകെ ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല എന്ന തോതിലേക്ക് മാറുകയാണ്. ചുരുക്കി പറഞ്ഞാൽ കണ്ട് അവസാനിപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള, ഈ ഒരു കാര്യത്തിൽ യാതൊരു അതിശയോക്തിയും ഇല്ലാത്ത ഒരു ചിത്രം ആണ് ഇച്ചി ദി കില്ലർ.

🔸അഞ്ചോ എന്ന ജാപനീസ് യാകുസ ബോസ് ഒരുനാൾ ക്രൂരമായി കൊല ചെയ്യപ്പെടുകയാണ്, ക്രൂരം എന്ന വാക്ക് വെറുതെ പറഞ്ഞതല്ല, അയാൾ കൊല ചെയ്യപ്പെട്ട മുറിയിൽ ചോര പുരളാത്ത ഒരു ഭാഗമോ വസ്തുവോ പോലും ഇല്ലായിരുന്നു, മാത്രമല്ല കുടൽ മാല ഒക്കെ വലിച്ച് കീറി ആഭരണം കണക്കിന് ഒരുക്കി വെച്ചിരിക്കുകയാണ് മുറിയാകെ. ഇവിടെ നിന്നും സംഭവിച്ചത് എന്താണെന്ന് വ്യക്തമല്ല എങ്കിലും കൊന്നത് ഇച്ചി എന്ന വ്യക്തി ആണെന്ന് മാത്രം സിനിമ വെളിപ്പെടുത്തുന്നുണ്ട്, അതിലും സത്യത്തിന്റെ അംശം എത്ര എന്നത് വെളിവാക്കുന്നില്ല. പിന്നീട് കഥ കുറച്ച് പുറകിലേക്ക് പോവുകയാണ്.

🔸കൊല്ലപ്പെട്ട അഞ്ചോയുടെ അനുജരന്മാർ അടങ്ങി ഇരുന്നില്ല എന്ന് മാത്രമല്ല, താമസിയാതെ തന്നെ അവിടമാകെ ഒരു ചോര കളമായി മാറുകയാണ്. വളരെ ഇന്നൊവേറ്റിവ് ആയത് എന്ന വിശേഷണം ഒന്നും അർഹിക്കാത്ത ഒരു പ്ലോട്ട് ആണെങ്കിലും ആദ്യാവസാനം മുഷിച്ചിൽ ഒന്നും തോന്നാത്ത രീതിയിൽ ചിത്രം കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വയലൻസ് എന്നത് ഒരു പരിധി കഴിഞ്ഞാൽ കണ്ട് നിൽക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലേക്ക് പോവുന്നുണ്ട് എന്നതിനാൽ എല്ലാവർക്കും പറ്റിയ ഒരു സിനിമയല്ല ഇച്ചി ദി കില്ലർ, താല്പര്യം തോന്നുന്നെങ്കിൽ കണ്ട് നോക്കുക.

Verdict : Good

DC Rating : 3.75/5

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...