Director : Darren Aronofsky
Cinematographer : Mathew Libatique
Genre : Drama
Country : USA
Duration : 117 Minutes
🔸ബ്രെണ്ടൻ ഫ്രയ്സർ എന്ന നടനെ കാണുമ്പോൾ തന്നെ ഒരു നൊസ്റ്റാൾജിക്, ട്രാജിക് ഫീൽ ആണ്. മമ്മി പോലുള്ള സിനിമാ സീരീസുകൾ പഴയ വീസീആർ കാലഘട്ടത്തിൽ കണ്ട ഓർമ്മകൾ അത്ര പെട്ടെന്ന് മറക്കാൻ കഴിയാത്ത ഒന്ന് തന്നെ ആണ്. പിന്നീട് നില ഇല്ലാ കയത്തിലേക്ക് എന്ന മട്ടിൽ ഒതുങ്ങി പോയ ബ്രെണ്ടൻ ഫ്രയ്സറിന്റെ കരിയറിനെ കുറിച്ചും പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇന്ന് വർഷങ്ങൾക്ക് ഇപ്പുറം ഈ കഥയിലെ നായകനായ ചാർളിയെ പോലെ ബ്രെണ്ടൻ ഫ്രയ്സറിനും ഇത് തിരിച്ച് പിടിക്കലിന്റെ ഒരു റിദമ്പ്‌ഷൻ ആർക്ക് ആണെന്നത് മനോഹരമായ ഒരു പാരലൽ തന്നെയാണ്. വളരെ ബ്യൂട്ടിഫുൾ ആയ ഒരു വ്യൂയിങ് അനുഭവം തന്നെയാണ് ഈ ചിത്രം.
🔸സംവിധായകന്റെ തന്നെ മുൻ സിനിമകൾ പോലെ തന്നെ അല്പം ഇൻസ്‌ക്യൂർ ആയ, അത്ര ടൈഡി ഒന്നും അല്ലാത്ത ഒരാളാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ചാർളി. ആരോഗ്യ പ്രശ്നങ്ങൾ കാരണം തന്നെ എക്സ്ട്രീം ഒബീസ് ആയ ഒരു ഫിസിക്കൽ കണ്ടീഷൻ ആണ് അയാളുടേത്, താൻ മരണത്തിലേക്ക് ആണ് അടുത്ത് കൊണ്ടിരിക്കുന്നത് എന്നും ഇനി അധികം നാൾ ബാക്കി ഇല്ല എന്നുമൊക്കെ ചാർലിക്ക് വ്യക്തമായി അറിയാം. മുന്നേ പറഞ്ഞ ഇൻസെക്യുരിറ്റി കാരണം തന്നെ ഒരു ഓൺലൈൻ അധ്യാപകനായ ചാർളി തന്റെ ഫ്രണ്ട് കാം പോലും വിദ്യാർത്ഥികൾക്ക് മുന്നിൽ ഓൺ ചെയ്യാറില്ല.
🔸തന്റെ ജീവിതത്തിൽ ഇനി ഒരേ ഒരു കാര്യം മാത്രമേ ബാക്കി ഉള്ളൂ എന്നാണ് ചാർലിയുടെ പക്ഷം. അതായത് വര്ഷങ്ങളായി കാണാത്ത തന്റെ മകളെ ഒരു തവണ കൂടി കാണുക, മുറിഞ്ഞ് പോയ ആ ബന്ധം ഒന്ന് കൂടി ആസ്വദിക്കുക എന്ന കാര്യം. പല കാരണങ്ങൾ കൊണ്ടും അകന്ന് ജീവിക്കുകയാണ് ചാർലിയും അയാളുടെ കുടുംബവും, ഈ ഒരു ആഗ്രഹം സാധ്യമാവുക എന്നത് അത്ര എളുപ്പം അല്ല താനും, സമയം ആണ് മറ്റൊരു പ്രശ്നം. വേഫർ തിൻ എന്നൊക്കെ പറയാവുന്ന ഒരു പ്ലോട്ട് ലൈൻ ആണ് ചിത്രത്തിന്റേത്, സവിശേഷം എന്ന് പറയാൻ പ്രത്യേകിച്ച് ഒന്നുമില്ലാത്ത ഇതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോവുന്നത് ബ്രെണ്ടൻ ഫ്രയ്സറിന്റെ അഭിനയം തന്നെയാണ്, ഈ ഒരു വസ്തുതയ്ക്ക് വേണ്ടി മാത്രം ഈ സിനിമ നിങ്ങൾക്ക് കാണാം.
Verdict : Good
DC Rating : 3.75/5
No comments:
Post a Comment