Director : Ali Abbasi
Cinematographer : Nadim Carlsen
Genre : Drama
Country : Denmark
Duration : 117 Minutes
🔸മതത്തിന്റെയും, വിശ്വാസത്തിന്റെയും ഒക്കെ പേരിൽ ലോകത്തിന്റെ പല ഭാഗത്ത് അക്രമ സംഭവങ്ങൾ നടക്കുന്നത് ഇന്ന് ഒരു പുതിയ കാഴ്ച അല്ലാതായി മാറിയിട്ടുണ്ട്. മത ഗ്രന്ഥങ്ങളെയും, വചനങ്ങളെയും ഒക്കെ തങ്ങളുടെ ഇഷ്ടത്തിന് വളച്ചൊടിക്കുന്ന, അല്ലെങ്കിൽ പുതിയ മാനങ്ങളും വ്യാഖ്യാനങ്ങളും ഒക്കെ കൊടുക്കുന്ന എക്സ്ട്രീമിസ്റ്റുകൾ കുറവല്ല. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉണ്ടായ അത്തരം ഒരു യഥാർത്ഥ സംഭവത്തിന്റെ ചുവട് പിടിച്ച് ആണ് ഹോളി സ്‌പൈഡർ എന്ന ചിത്രം തയാറാക്കപ്പെട്ടിരിക്കുന്നത്. ഹോപ്ലസ് എന്നൊക്കെ ഉള്ള വിശേഷണം അർഹിക്കുന്ന, അത്യാവശ്യം ഡെയറിങ് ആയൊരു സിനിമ ആണ് ഹോളി സ്‌പൈഡർ എന്നത് ഒരു അണ്ടർ സ്റ്റേട്ട്മെന്റ് ആണ് എന്ന് പറയാം.
🔸ഇറാനിലെ വിശുദ്ധ നഗരമായ മാഷാദ് ആണ് നമ്മുടെ കഥാ പശ്ചാത്തലം. കുറച്ച് നാളുകളായി മാഷാഡിൽ കൊലപാതകങ്ങൾ ഒരു പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇതിലെ അപകടകരമായ സാധ്യത എന്താണെന്നാൽ ഒരു സീരിയൽ കില്ലരുടെ സാന്നിധ്യം ശെരി വെക്കുന്ന തോതിൽ കൊലപാതകങ്ങൾക്ക് എല്ലാം സാമ്യം ഉണ്ട് എന്നത് തന്നെയാണ്. കൊല ചെയ്യുന്ന രീതിയിൽ മാത്രമല്ല, കൊല്ലപ്പെടുന്നവരിലും ഉണ്ട് ആ സാമ്യം. തെരുവ് വേശ്യകൾ ആയി ജീവിക്കുന്ന സ്ത്രീകൾ ആണ് കൊല ചെയ്യപ്പെട്ടവർ എല്ലാം തന്നെ. അവരുടെ ഷോളുകളാൽ തന്നെ കഴുത്ത് ഞെരിക്കപ്പെട്ടാണ് ഇവർ എല്ലാവരും കൊല ചെയ്യപ്പെട്ടിരിക്കുന്നതും.
🔸ഈ വിഷയങ്ങൾ അന്വേഷിക്കാനായി ഒരു ജർണലിസ്റ്റ് ആയ രാഹിമി എന്ന യുവതി തെഹ്റാനിൽ നിന്നും വരുന്നിടത്ത് ആണ് കഥ ആരംഭിക്കുന്നത്. ഈ ഒരു അന്വേഷണത്തിന് ഇടെ അവർ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും നേടുന്ന അറിവുകളും എല്ലാം ഇമ്പാക്ട്ഫുൾ ആയ തോതിൽ തന്നെ സിനിമ കാണിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു കുറ്റകൃത്യം അരങ്ങേറിയാൽ, അതിന് മതപരമായ ഒരു മാനം കല്പിച്ച് നൽകിയാൽ സമൂഹത്തിൽ അതിനോട് ഉണ്ടാവുന്ന മനോഭാവം ഒക്കെ സ്ട്രൈകിങ് ആയ രീതിയിൽ സിനിമ കാണിച്ച് തരുന്നുണ്ട്. ഹോപ്ലസ് എന്നൊക്കെയുള്ള വിശേഷണം എന്തിന് സിനിമയ്ക്ക് കൊടുത്തു എന്ന ചോദ്യത്തിന് ഉള്ള ഉത്തരം ഈ സിനിമയുടെ ക്ലൈമാക്സോഡ് കൂടി ലഭിക്കുന്നത് ആയിരിക്കും. താല്പര്യം തോന്നുന്നു എങ്കിൽ ധൈര്യമായി കണ്ട് നോക്കാവുന്നതാണ് ഈ ചിത്രം.
Verdict : Very Good
DC Rating : 4.25/5
No comments:
Post a Comment