Sunday, February 19, 2023

1254. Ant Man And The Wasp - Quantumania (2023)



Director : Peyton Reed

Cinematographer : Bill Pope

Genre : Sci Fi

Country : USA

Duration : 125 Minutes

🔸മാർവ്വലിന് ഇത് അത്ര നല്ല സമയം അല്ല, എൻഡ് ഗെയിം തൊട്ട് ഇങ്ങോട്ട് പൂർണ തൃപ്തി നൽകിയ ഒരു സിനിമയോ സീരീസോ പോലും പ്രസ്തുത നിലയത്തിൽ നിന്നും സംപ്രേക്ഷണം ചെയ്യപ്പെട്ടിട്ടില്ല. വക്കണ്ട ഫോറെവർ, ഫാൾക്കൻ ആൻഡ് വിന്റർ സോൾജ്യർ പോലുള്ളവ കുഴപ്പമില്ല എന്ന് തോന്നിച്ച് പോയെങ്കിലും, ആ ഭാഗത്തേക്ക്‌ പോവാൻ മടുപ്പിക്കുന്ന തോതിലുള്ള ഷീഹൾക്ക്, തോർ ലവ് ആൻഡ് ബ്ലണ്ടർ എന്നിങ്ങനെയുള്ളവ മാർവ്വലിന്റെ പഴയ ട്രാക്ക് റെക്കോർഡ് കളഞ്ഞ് കുളിക്കുക ആയിരുന്നു. ഇവിടെ ആന്റ് മാനിലേക്ക് എത്തുമ്പോഴും സ്ഥിതിഗതികൾ വ്യത്യസ്തമല്ല, അത്യാവശ്യം നല്ലൊരു ബോർ സിനിമ തന്നെയാണ് എൻഡ് പ്രോടക്റ്റ് ആയി മുന്നിലേക്ക് എത്തിയിരിക്കുന്നത്.

🔸പ്ലോട്ടിലേക്ക് തല്ക്കാലം ഡീറ്റെയിൽ ആയി പോവുന്നില്ല, പുതിയ സിനിമ ആയത് കൊണ്ട് തന്നെ സ്പോയിലേഴ്‌സ് ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. സിനിമയുടെ ബഹു ഭൂരിഭാഗവും ക്വാണ്ടം റിയാലമിലാണ് അരങ്ങേറുന്നത്. ആന്റ് മാൻ ആയ സ്ക്കോട്ട് ലാങ്ങും, സഹ പ്രവർത്തകരും ചില കാരണങ്ങളാൽ ഇവിടെ അകപ്പെട്ട് പോവുന്നതും, തുടർന്ന് തന്നോസിന് ശേഷമുള്ള മാർവ്വലിന്റെ അടുത്ത വലിയ വില്ലനായ കാങ്ങുമായി നേർക്ക് നേരെ വരുന്നതും ഒക്കെയാണ് പ്ലോട്ട് ലൈൻ. ആദ്യമേ തന്നെ അത്യാവശ്യം ഡാർക്ക് ആയിരുന്നെങ്കിൽ നന്നാവുമായിരുന്ന കഥയിലേക്ക് വളരെ ഫോഴ്സ്ഫുൾ ആയി ജോക്സ് കുത്തി നിറക്കുന്ന മാർവ്വലിന്റെ ശൈലി വളരെ ബോർ ആയി മുഴച്ച് നിൽക്കുന്ന ഫീൽ ആണ് സിനിമ തരുന്നത്, ഇതോടൊപ്പം പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ലാതെ വന്ന് പോവുന്ന കുറേ സൈഡ് കഥാപാത്രങ്ങളും.

🔸താനോസിനെ പോലെ ഒരു വില്ലന് ശേഷം അടുത്തത് കാങ് ആണെന്നിരിക്കെ ആ കഥാപാത്രത്തെ ഓവർ എക്സ്പോസ് ചെയ്യുന്ന ഒരു ഫീൽ ആണ് ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്നത്, അയാൾക്ക് തന്നെ ഈ സിനിമയുടെ അവസാനം കൊടുത്തിരിക്കുന്ന എൻഡിങ് ഒക്കെ നല്ല ബോർ ആയിട്ടും ഉണ്ട്. കോമിക്സിലെ ഇഷ്ട വില്ലന്മാരിൽ ഒരാളായ മോഡക്കിനെ ഒക്കെ അവതരിപ്പിച്ചിരിക്കുന്ന രീതി ബോർ എന്നൊന്നും പറഞ്ഞാൽ പോരാ, അപമാനിക്കും വിധം ആയിരുന്നു, അതും ലുക്ക്‌ തൊട്ട് വർക്ക് വരെ സകലതും. ഒരു പുതിയ ഫെയ്സിന്റെ തുടക്കം ആണെന്നിരിക്കെ ഒട്ടും ആശാവഹം അല്ല കാര്യങ്ങൾ ഒന്നും. പോസ്റ്റ് ക്രെഡിറ്റ്, മിഡ് ക്രെഡിറ്റ് സീനുകളെ കുറിച്ച് പറയുക ആണെങ്കിൽ ചത്തതിന് ശേഷം റീത്ത് വെച്ചത് പോലുണ്ട് എന്ന് പറഞ്ഞ് നിർത്താം.

Verdict : Avoidable

DC Rating : 1.5/5

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...