Saturday, January 3, 2026

1370. Shadow Of Fire (2023)



Director : Shinya Tsukamoto

Cinematographer : Shinya Tsukamoto

Genre : Drama

Country : Japan

Duration : 96 Minutes

🔸ഷിന്യ സുഖാമോട്ടോയുടെ ആന്റി വാർ ട്രിലജിയിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രമാണ് ഷാഡോ ഓഫ് ഫയർ. കഥയുടെ പശ്ചാത്തലമായി ഷിന്യ തിരഞ്ഞെടുക്കുന്നത് രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലത്തെ ജപ്പാൻ തന്നെയാണ്, അതായത് സാമ്പത്തികമായും, രാഷ്ട്രീയപരമായും എല്ലാം തകർന്ന് തരിപ്പണം ആയി മാറിയ, ആറ്റം ബോംബ് പൊട്ടി ശവപ്പറമ്പ് ആയി മാറിയ ജപ്പാൻ തന്നെ. ഈ ഒരു പശ്ചാത്തലത്തിൽ മൂന്നോളം സാധാരണക്കാരെ ഫോകസ് ചെയ്ത് അത്യാവശ്യം ഡിപ്രസിങ് ആയ ഒരു സ്റ്റോറി പറയുക എന്നത് ആയിരുന്നു സംവിധായകന്റെ ഉദ്ദേശം എന്ന് തോന്നുന്നു. കം ആൻഡ് സീ പോലുള്ള സിനിമകളുമായി ചില സാമ്യതകൾ ഉണ്ട് എങ്കിലും നിലവാരത്തിൽ അന്തരം ഒരുപാട് ഉണ്ട്.

🔸ആദ്യമേ പറഞ്ഞത് പോലെ തന്നെ മൂന്ന് കഥാപാത്രങ്ങളിൽ ഫോകസ് ചെയ്ത് കൊണ്ടാണ് കഥ പുരോഗമിക്കുന്നത്. ആദ്യമേ തന്നെ ഒരു യുവതി കഥാപാത്രം, പ്രത്യക്ഷത്തിൽ ഒരു തെരുവ് കച്ചവടക്കാരി ആയാണ് നമ്മൾ അവരെ പരിചയപ്പെടുന്നത് എങ്കിലും സർവൈവ് ചെയ്യാൻ സ്വന്തം ശരീരം കാഴ്ചവെക്കേണ്ടി വരുന്ന ഗതികേഡിലാണ് അവർ. രണ്ടാമത്തെ കഥാപാത്രം ഒരു കുട്ടിയാണ്, വിശപ്പ് അടക്കാൻ ഭക്ഷണം മോഷ്ടിക്കേണ്ടി വരുന്ന ഒരു കഥാപാത്രം. മൂന്നാമത്തെയാൾ നിർബന്ധിത സൈനിക സേവനത്തിന് ഇറങ്ങേണ്ടി വരുന്ന ഒരു അധ്യാപകനും. ഈ മൂന്ന് പേരിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്.

🔸നല്ല ഒരു സിനിമ ആയിരിക്കും എന്ന പ്രതീക്ഷ നമുക്ക് ആദ്യ പകുതിയിൽ ഈ ചിത്രം തരുന്നുണ്ട് എങ്കിലും രണ്ടാം പകുതി കഥയെ വേറെ എവിടേക്കൊക്കെയോ ആണ് കൊണ്ട് പോവുന്നത്. കൃത്യമായ ഒരു പേ ഓഫ് പല പ്ലോട്ട് പോയിന്റ്റുകൾക്കും കൊടുക്കുന്നില്ല, കഥാപാത്രങ്ങളിൽ ചിലരെ നമ്മൾ പിന്നീട് ഒരിടത്തും കാണുന്നു പോലുമില്ല, ഈ ഒരു വസ്തുത അത്ര തൃപ്തികരം അല്ലാത്ത ഒരു അനുഭവമാണ് നൽകിയത്. കഥയും, കഥാ പശ്ചാത്തലവും ഒരുപാട് സാദ്ധ്യതകൾ ഉണ്ടായിരുന്ന, പൊട്ടൻഷ്യൽ ഉള്ള ഒന്നായിരുന്നു എന്നത് കൊണ്ട് തന്നെ രണ്ടാം പകുതി നിരാശജനകം തന്നെ ആയിരുന്നു. സ്ഥിരം ഫോർമാറ്റിൽ ഉള്ള സിനിമകളിൽ നിന്ന് വേറിട്ട അനുഭവം ഇഷ്ടപ്പെടുന്നവർക്ക് കണ്ട് നോക്കാവുന്നതാണ്.

Verdict : Average

DC Rating : 2.5/5

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...