Friday, January 2, 2026

1369. 11 Flowers (2011)



Director : Wang Xiaoshuai

Cinematographer : Dong Jinson

Genre : Drama

Country : China

Duration : 110 Minutes

🔸വാങ് ചാവോസുവായിയുടെ ആത്മകഥ അംശമുള്ള ട്രിലോജി സിനിമാ സീരീസിലെ രണ്ടാമത്തെ ചിത്രമാണ് ലെവൻ ഫ്‌ളവേഴ്സ്. ചൈനയുടെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിലെ നിർണായക കാലഘട്ടങ്ങളിൽ ഒന്നായ കൾച്ചറൽ റെവോലുഷൻ ആണ് ഈ സിനിമയുടെ കഥാ പശ്ചാത്തലം. ഈ ഒരു കാലഘട്ടത്തെ വാങ് ഹാൻ എന്ന പതിനൊന്ന് വയസുകാരന്റെ കാഴ്ചപ്പാടിലൂടെ, അവന്റെ കഥയ്ക്ക് സാമാന്തരമായി നമുക്ക് പരിചയപ്പെടുത്തി തരികയാണ് സംവിധായകൻ. എന്നാൽ ഇതിൽ തന്നെ സംവിധായകൻ ആ കാലഘട്ടത്തോടും, പശ്ചാത്തലത്തോടും ഒക്കെയുള്ള നൊസ്റ്റാൾജിയ ഒട്ടും മികവ് ചോരാതെ അവതരിപ്പിച്ചിട്ടും ഉണ്ട്.

🔸കഥയിലേക്ക് വരിക ആണെങ്കിൽ വാങ് ഹാൻ ഒരു സ്കൂൾ വിദ്യാർത്ഥി ആണ്, ഒരു നാൾ അവൻ സ്കൂളിലെ പ്രധാന പരിപാടികളിൽ ഒന്നിൽ ഭാഗമാവാൻ അവസരം ലഭിക്കുകയാണ്. വിദ്യാർഥികളും, അധ്യാപകന്മാരും ഉൾപ്പെടെ സകലരും ഭാഗമാവുന്ന ആ പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചതിൽ അവന് സന്തോഷം ഉണ്ടെങ്കിലും ഒരു ആശങ്ക ബാക്കിയുണ്ട്. അത് വേറൊന്നും അല്ല, അവന് ധരിക്കാൻ നല്ലൊരു ഷർട്ട് ഇല്ല. ഉള്ളത് ഒക്കെ ആണെങ്കിൽ മുഷിഞ്ഞതും കീറിയത് ഒക്കെ ആണ് താനും. ഒടുവിൽ അവന്റെ അമ്മ വളരെ കഷ്ടപ്പെട്ട്, തന്റെ സമ്പാദ്യം എല്ലാം സ്വരൂക്കൂട്ടി വെച്ച് അവന് ഒരു ഷർട്ട് തൈപ്പിച്ച് കൊടുക്കുകയാണ്.

🔸പിന്നീട് ഈ ഷർട്ടിനും വാങ് ഹാനിന്നും ഒക്കെ എന്ത് സംഭവിക്കുന്നു എന്നതാണ് ഈ സിനിമയുടെ കഥ. ലളിതമായ പ്ലോട്ട് ആണെങ്കിലും ഒട്ടും ബോർ അടിപ്പിക്കാതെ അവതരിപ്പിച്ചിട്ടുണ്ട് എന്നത് എടുത്ത് പറയേണ്ടി ഇരിക്കുന്നു. ആ കാലഘട്ടത്തോട് നൊസ്റ്റാൾജിയ ഉണ്ടെങ്കിൽ കൂടിയും സാമൂഹിക വിമർശനവും സംവിധായകൻ കൃത്യമായി നടത്തുന്നുണ്ട്. പേസിങ് അല്പം സ്ലോ ആണ് എന്നത് ഒരു പോരായ്മയായി എങ്കിലും തൃപ്തികരമായ രീതിയിൽ സിനിമ അവസാനിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ വലിയ സംഭവം ഒന്നും അല്ലാത്ത ഒരു ചെറിയ, ലളിതമായ സിനിമ ആണ് ലെവൻ ഫ്‌ളവേഴ്സ്.

Verdict : Good

DC Rating : 3.5/5

No comments:

Post a Comment

1549. Dear You (2026)

Director : Lan Hongchun Cinematographer : Hai Tao Genre : Drama Country : China Duration : 118 Minutes 🔸Dear You is a warm and emotional fi...