Sunday, January 11, 2026

1372. Parasakthi (1952)



Director : Krishnan Panju

Cinematographer : S Maruti Rao

Genre : Drama

Country : India

Duration : 170 Minutes

🔸പരാശക്തി എന്ന ചിത്രം തമിഴ് സിനിമയെ സംബന്ധിച്ചിടത്തോളം ഒരു നാഴിക കല്ലായി മാറിയ സിനിമയാണ് എന്നാണ് പൊതുവെ വിശേഷിപ്പിക്കപ്പെട്ട് കേൾക്കാറുള്ളത്. രാജാപ്പാർട്ട്, പൗരാണിക കഥകളിൽ അഭിരമിച്ചിരുന്ന ഒരു കാലഘട്ടത്തെ റിയാലിറ്റിയിലേക്ക് കൊണ്ട് വന്ന ഒരു സിനിമ എന്നൊരു വിശേഷണം കൂടി പലരും ഈ സിനിമയ്ക്ക് നൽകി കണ്ടിട്ടുണ്ട്. അതി ശക്തമായ സാമൂഹിക വിമർശനവും, അന്ധ വിശ്വാസങ്ങൾക്കും മറ്റും എതിരെ ഉള്ള ഒരു ചാട്ടൂളി ആയും ഒക്കെ ഈ സിനിമയിലെ സംഭാഷനങ്ങളെ വിശേഷിപ്പിച്ചും കാണാറുണ്ട്. സിനിമ കണ്ട് കഴിഞ്ഞ വേളയിൽ ഒരല്പം എക്സാജറേറ്റഡ് ആയി തോന്നി എങ്കിലും നല്ല ഗംഭീര സിനിമ തന്നെയാണ് പരാശക്തി.

🔸ശിവാജി ഗണേശൻ അവതരിപ്പിച്ച ഗുണശേഖരൻ എന്ന കതപാത്രത്തെയും, അയാളുടെ മൂന്ന് സഹോദരി സഹോദരന്മാരെയും ചുറ്റി പറ്റിയാണ് ഈ സിനിമ പുരോഗമിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് മലയയിൽ ജോലി ചെയ്യുന്ന മൂന്ന് സഹോദരന്മാർക്കും തമിഴ് നാട്ടിലുള്ള സഹോദരിയായ കല്യാണിക്കും യുദ്ധവും, അതിനെ തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളും മറ്റും കാരണം ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും, അതിന് ശേഷം ഉള്ള വേർപിരിയലുകളും ഒക്കെയായി അത്യാവശ്യം ഇമോഷണൽ ആയി പോവുന്ന ചിത്രം അവസാനം ഗംഭീര പ്രകടനങ്ങൾ കാരണം മികച്ചതായി അനുഭവപ്പെട്ട കോർട്ട് റൂം സീനോട് കൂടി അവസാനിക്കുന്നു.

🔸ഒരു പഴയ തമിഴ് സിനിമ എന്ന് പറയുമ്പോൾ മൈൻഡിൽ എത്താറുള്ള ഓവർ എക്സാജറേറ്റഡ് ആയ പ്രകടനങ്ങൾ, അമിത മെലോഡ്രാമ തുടങ്ങിയവ എല്ലാം ഈ ചിത്രത്തിലും കാണാം. എന്തിരുന്നാലും അത് ഒരു പ്രശ്നമായി മുഴച്ച് കാണുന്നില്ല എന്നത് എടുത്ത് പറയേണ്ടത് തന്നെയാണ്. ശക്തമായ സംഭാഷണങ്ങൾ ഒരുപാട് ഉണ്ട് ചിത്രത്തിൽ, അവയിൽ ചിലത് കാലത്തെ അതിജീവിച്ചവയുമാണ്, പ്രത്യേകിച്ചും വിശ്വാസത്തിന്റെ പേരും പറഞ്ഞ് മനുഷ്യനെ ചൂഷണം ചെയ്യുന്ന സംബ്രദായത്തിന് എതിരെ ഉള്ള ചില സംഭാഷണങ്ങൾ. പ്രകടനങ്ങൾ മിക്കതും ഗംഭീരമാണ്, അതിൽ തന്നെ ശിവാജി ഗണേശൻ നന്നായിരുന്നു, അവസാന ഭാഗങ്ങൾ ഒക്കെ കാഴ്ചക്കാരനെ ഒരു പരിധി വരെ അൺസെറ്റിൽ ചെയ്യുന്നുമുണ്ട്. ചുരുക്കി പറഞ്ഞാൽ നല്ലൊരു സിനിമ ആണ് പരാശക്തി, കേട്ടറിഞ്ഞ അത്രയും ഗംഭീരമായ അനുഭവം ഒന്നും അല്ലെങ്കിലും കാണാനുള്ളത് തീർച്ചയായും ഉണ്ട്.

Verdict : Good

DC Rating : 3.75/5

No comments:

Post a Comment

1519. In A Lonely Place (1950)

Director : Nicholas Ray Cinematographer : Burnett Guffey Genre : Drama Country : USA Duration : 93 Minutes 🔸There is something deeply unset...