Monday, February 10, 2020

686. The Mirror Crack'd (1980)



Director : Guy Hamilton

Genre : Mystery

Rating : 6.2/10

Country : UK

Duration : 106 Minutes


🔸നമ്മുടെ നൈവ്സ് ഔട്ട് കണ്ട് കഴിഞ്ഞ ശേഷം ആ ഒരു രീതിയിൽ ഒക്കെ ഉള്ള, അധികം ആരുടേയും ശ്രദ്ധയിൽ പെടാതെ പോയ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ച് പോയപ്പോഴാണ് ദി മിറർ ക്രാക്ക്ഡ് എന്ന ഈ ചിത്രം കയ്യിൽ വന്ന് പെട്ടത്, സംഭവം ഒരു മർഡർ മിസ്റ്ററി ആണെന്നും അഗതാ ക്രിസ്റ്റിയുടെ കോൺട്രിബ്യുഷൻ ആണെന്നും അറിഞ്ഞപ്പോൾ പിന്നെ കാണാൻ മറ്റൊരു കാരണം വേണ്ടിവന്നില്ല എന്നതാണ് സത്യം. പൊതുവെ നിരൂപകരുടെയും റേറ്റിങ് സൈറ്റുകളുടെയും എല്ലാം ബ്ലാക്ക് ലിസ്റ്റിൽ പെട്ട ചിത്രം ആയതിനാലും വലിയ പ്രതീക്ഷ ഇല്ലായിരുന്നു എങ്കിലും മോശം പറയാനില്ലാത്ത ഒരു അനുഭവം ചിത്രം നൽകുന്നുണ്ട്.

🔸എണ്പതുകളാണ് ചിത്രത്തിന്റെ സെറ്റപ്പ്, ഒരു കൂട്ടം ആളുകൾ ഒരു മർഡർ മിസ്റ്ററി ചിത്രം തിയേറ്ററിൽ കാണുകയാണ്, ആദ്യാവസാനം നല്ല രീതിയിൽ ത്രില്ലിംഗ് ആയി പോയി കൊണ്ടിരിക്കുന്ന ചിത്രം ആളുകളെ പിടിച്ചിരുത്തിയിട്ടുണ്ട്. ആരാവും കൊലപാതകി എന്ന ചോദ്യം എല്ലാവരെയും അലട്ടുന്നുണ്ട്, തങ്ങൾക്ക് തോന്നിയ കാരണങ്ങൾ ചികഞ്ഞെടുത്ത് ഉത്തരം കണ്ടെത്താനായി ശ്രമിക്കുകയാണ് ചിത്രത്തിന്റെ ഇടവേള സമയത്ത് ഇവർ ഓരോരുത്തരും. ഇങ്ങനെ ചർച്ചകൾ ചൂട് പിടിക്കുമ്പോഴാണ് ഒരു കഥാപാത്രം അവിടെ നിന്നും ഇറങ്ങി പോവുന്നത് എല്ലാവരും ശ്രദ്ധിക്കുന്നത്, ഇത്രയും ആകാംക്ഷ ജനിപ്പിച്ച ഒരു ചിത്രത്തിന്റെ ഉത്തരം കാണാതെ ഒരാൾ ഇറങ്ങി പോവുക എന്നത് അവർക്ക് അത്ഭുതമായിരുന്നു.

🔸മിസ് മർപിൾ എന്ന വൃദ്ധയാണ് ഈ സാഹസത്തിന് മുതിർന്നത്, കൗതുകം മറച്ചുവെക്കാതെ ഇറങ്ങിപ്പോവുന്ന അവരോട് കാരണം തിരക്കിയ മറ്റ് കഥാപാത്രങ്ങൾക്ക് കിട്ടിയ ഉത്തരം അതിലും വിചിത്രമായിരുന്നു. "ഓ ഇതിൽ ഇത്ര ആലോചിക്കാൻ ഒന്നുമില്ല, ആരാണ് കൊന്നത് എന്നതൊക്കെ എനിക്ക് എപ്പോഴേ മനസിലായി" എന്നായിരുന്നു അവരുടെ മറുപടി. ഈ മറുപടി കേട്ട് അവിടെ ഉള്ളവരെല്ലാം ഒന്ന് അമ്പരന്നു എങ്കിലും ശെരിക്ക് ഞെട്ടിയത് മിസ് മർപിൾ കാര്യ കാരണ സഹിതം എല്ലാം വിശദീകരിച്ചപ്പോഴാണ്. സംവിധായകൻ ചിത്രത്തിൽ ഒളിച്ച് വെച്ച ചെറിയ സൂചനകൾ പോലും പിടിച്ചെടുത്ത് അവർ കുറ്റവാളിയെ കണ്ടെത്തി കഴിഞ്ഞിരുന്നു.

🔸ഇതാണ് മിസ് മാർപിലിന്റെ പ്രകൃതം, ഒരു കുറ്റാന്വേഷകയ്ക്ക് ആവശ്യമായ ശ്രദ്ധ, അറിവ്, കൂർമ്മ ബുദ്ധി എന്നിവയെല്ലാം അവർക്കുണ്ട്, ഇല്ലാത്തത് ഒരേയൊരു കാര്യം മാത്രമാണ്, മറ്റൊന്നുമല്ല ഇതെല്ലാം ഉപയോഗിക്കാൻ ഉള്ള ഒരു അവസരം. വാർദ്ധക്യത്തിലേക്ക് കടന്ന വിരസമായ ജീവിതമാണ് മാർബിളിന്റേത് എന്ന് പറയാം ചുരുക്കത്തിൽ. ഇത് എന്ത് തന്നെ ആയാലും ഒരു സംഭവം ആയിടെ ഗ്രാമത്തിൽ അരങ്ങേറുകയാണ്, മേരി ക്വീൻ ഓഫ് സ്കോറ്റ്സിന്റെ ബയോഗ്രഫി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനായി അണിയറ പ്രവർത്തകർ തിരഞ്ഞെടുക്കുന്നത് മിസ് മാർബിളിന്റെ ഗ്രാമത്തെയാണ്.

🔸വലിയൊരു താര നിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്, ഇതിനിടെ ആണ് ചിത്രത്തിന് ആസ്പദമായ സംഭവം അരങ്ങേറുന്നത്. അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും തദ്ദേശ വാസികൾക്കുമായി ഒരുക്കിയ വിരുന്നിനിടെ വിഷം ഉള്ളിൽ ചെന്ന് ഒരു അഥിതി കൊല്ലപ്പെടുകയാണ്, ഇവർ ആര് എന്ത് എങ്ങിനെ, ഇവരെ കൊന്നതാര് എന്നതൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. മിസ് മാർബിളിന്റെ അനന്തിരവനും സ്കോട്ട്ലൻഡ് യാർഡിൽ ഉദ്യോഗസ്ഥനുമായ വ്യക്തിയാണ് കേസ് അന്വേഷിക്കുന്നത്, താമസിയാതെ തന്നെ മാർബിളും അന്വേഷണത്തിന്റെ ഭാഗം ആവുകയാണ്. അവസാനത്തോട്ട് ഒരല്പം റഷ് ആവുന്നുണ്ട് എന്നതൊഴിച്ചാൽ ഒരുതവണ കാണാനുള്ളത് ചിത്രത്തിൽ ഉണ്ട്.

Verdict : Watchable

DC Rating : 66/100

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...