Friday, February 21, 2020

693. A Sun (2019)



Director : Chung Mong-Hong

Genre : Drama

Rating : 7.8/10

Country : Taiwan

Duration : 156 Minutes


🔸അടുത്തിടെ കാണാൻ ഇടയായ, ഈ വർഷം കണ്ടതിൽ നന്നായി ഇഷ്ട്ടപ്പെട്ട സിനിമകളിൽ ഒന്നായ വെയ്‌വ്‌സ് എന്ന ചിത്രവുമായി പലയിടത്തും സാമ്യം പുലർത്തുന്നുണ്ട് എ സൺ എന്ന ഈ തായ്‌വാനീസ് ചിത്രം. രണ്ടും ഫാമിലി ഡ്രാമ ആണ് എന്നതിനേക്കാൾ രണ്ടിലും അച്ഛനമ്മമാരുടെ പ്രതീക്ഷകളെ തച്ചുടയ്ക്കുന്ന മക്കളും, ഈ മക്കളിൽ തന്നെ ഒരാൾക്ക് മറ്റൊരാളെക്കാൾ ലഭിക്കുന്ന അധിക ഫോക്കസും എല്ലാമാണ് പ്രമേയം. കൈകാര്യം ചെയ്യുന്ന വിഷയം ഇത്തരം ആയതിനാൽ തന്നെ ഒരല്പം ട്രാജിക്ക് മോഡിലേക്ക് പോവുന്നുണ്ട് ചിത്രം, കാണാനും മാത്രം ഉണ്ടോ എന്നാണ് ചോദ്യം എങ്കിൽ നിസ്സംശയം പറയാം നല്ല ഒന്നാംക്‌ളാസ് ചിത്രം തന്നെയാണിത്.

🔸അച്ഛൻ, അമ്മ, രണ്ട് ആൺമക്കൾ എന്നിവരിലാണ് ചിത്രം ഫോക്കസ് കൊടുക്കുന്നത്. ഇവരെ കൂടാതെ ചില കഥാപാത്രങ്ങൾ കഥയിൽ വന്ന് പോവുന്നുണ്ട് എങ്കിലും പ്രാധാന്യം ഇവർക്കും ഇവർക്കിടയിലെ ഇന്റെറാക്ഷനുകൾക്കും തന്നെ എന്ന് പറയാം. വെയ്‌വ്‌സിലെ പോലെ തന്നെ താല്പര്യം ജനിപ്പിക്കുന്ന കഥാപാത്രങ്ങളാണ് നാല് പേരും, പൊതുവെ പരുക്കനായ അച്ഛൻ കഥാപാത്രം ആയാലും നിസ്സഹായ ആയ അമ്മ ആയാലും വ്യക്തമായൊരു പ്ലോട്ട് അല്ലെങ്കിൽ മോട്ടിവേഷൻ ഇവർക്കെല്ലാം ഉണ്ട്, അതിന് ഉതകുന്ന ക്യാരക്റ്റർ ആർക്ക് ഇവർക്ക് കൊടുക്കാൻ കഴിഞ്ഞു എന്നിടത്താണ് സിനിമ സ്പെഷ്യൽ ആവുന്നത്.

🔸ഒരു പഴയ മമ്മൂട്ടി ചിത്രവുമായി ചില ഇടത്ത് സാമ്യം തോന്നിക്കുന്നുണ്ട് ഈ ചിത്രം, പേര് വ്യക്തമായി ഓർക്കാത്തത് കൊണ്ടും കഥ സ്പോയ്ലർ ആവും എന്നതിനാലും തല്ക്കാലം ആ വഴി പോവുന്നില്ല. രണ്ട് യുവാക്കൾ ഒരു ഗ്യാങ്ങുമായി നടത്തുന്ന അടിയിലൂടെ ആണ് ചിത്രം ആരംഭിക്കുന്നത്, അടി എന്ന് പറയാൻ കഴിയില്ല മറിച്ച് വടിവാളും കൊണ്ട് കേറി ചെന്ന് അവരിൽ ഒരുവന്റെ കൈ നേരെ അങ് വെട്ടി എടുക്കുക ആയിരുന്നു. ഇവരിൽ ഒരാളാണ് അഹാവോ, അഥവാ അഹേയ്‌ എന്ന വ്യക്തിയുടെ രണ്ട് ആണ്മക്കളിൽ ഒരാൾ. താമസിയാതെ തന്നെ ഈ കേസിൽ അവൻ പോലീസ് പിടിയിൽ ആവുകയാണ്.

🔸കേസ് വിചാരണയ്ക്ക് വിളിച്ചപ്പോൾ കോടതി മുറിയിൽ അരങ്ങേറിയത് വികാര ഭരിതമായ നിമിഷങ്ങൾ ആയിരുന്നു. തന്റെ കുറ്റങ്ങൾ എല്ലാം സമ്മതിച്ച് ശിക്ഷയിൽ ഇളവ് പ്രതീക്ഷിച്ച അഹാവോ കാണുന്നത് ജഡ്ജിയുടെ മുന്നിൽ വെച്ച് പൊട്ടിത്തെറിക്കുന്ന അഹോയിയെയാണ്. തനിക്ക് ഇങ്ങനെ ഒരു മകൻ ഇല്ല എന്നും, ഇവനെ നേർവഴിക്ക് കൊണ്ടുവരാൻ കഴിയാഞ്ഞ താനും ഭാര്യയും ഒരു പരാജയം ആണെന്നും, തന്റെ മകൻ ചെയ്ത കുറ്റത്തിന് അവന് പരമാവധി ശിക്ഷ നൽകണം എന്നും അയാൾ ജഡ്ജിയോട് ആവശ്യപ്പെടുകയാണ്. ശിഷ്ട കാലം അവൻ ജയിൽ മുറിയിൽ കിടന്ന് നരകിക്കട്ടെ എന്നും അയാൾ ആത്മാർഥമായി ആഗ്രഹിക്കുന്നതായി ഇവിടെ പറയുന്നുണ്ട്.

🔸കൂടുതൽ അത്ഭുതം ഒന്നും സംഭവിക്കാതെ കേസിന്റെ വിധി വരികയാണ്, അഹാവോയ്ക്ക് മൂന്ന് വർഷം തടവ് ജുവനൈൽ ഹോമിൽ കോടതി വിധിക്കുകയാണ്. വലിയ വികാര തള്ളിച്ച ഒന്നും കാണിക്കാതെ പുറത്തേക്ക് നടന്നകന്ന അഹോയിയെ സത്യത്തിൽ അയാളുടെ ഭാര്യയ്ക്ക് പോലും മനസിലാവുന്നില്ല, പിന്നീട് അഹോയിയുടെ പ്രതീക്ഷ മുഴുവൻ അഹീൻ എന്ന രണ്ടാമത്തെ മകനിലേക്ക് മാറുകയാണ്. അഹീൻ അയാളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുമോ, വീണ്ടും നിരാശ സമ്മാനിക്കുമോ, അഹാവോയ്ക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാവുമോ, ഈ കഥാപാത്രങ്ങളുടെ ഭാവി എന്ത് എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ സിനിമ.

Verdict : Very Good

DC Rating : 85/100

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...