Sunday, September 6, 2020

878. Difret (2014)



Director : Zeresenay Mehari

Genre : Drama

Rating : 6.8/10

Country : Ethiopia

Duration : 99 Minutes


🔸എത്യോപ്യയിലെ പ്രാചീന ഗോത്ര വർഗക്കാർക്ക് ഇടയിൽ ഒരു നിയമം ഉണ്ട്, നിയമം എന്ന് പറയാമോ എന്നറിയില്ല ഒരു ആചാരമോ രീതിയോ അങ്ങനെ എന്തെങ്കിലും പദം ആയിരിക്കും കുറച്ച് കൂടി യോജ്യം. അതായത് കാര്യം വേറൊന്നുമല്ല, കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയെ പുരുഷന് തട്ടിക്കൊണ്ട് പോവാം, അതിന് യാതൊരു വിധ നിയമ നടപടി പ്രശ്നങ്ങളും ഗോത്രവർഗക്കാർക്ക് ഇടയിലില്ല. ഇവിടെ തന്നെ സംഭവങ്ങൾ പിന്നീട് ഒരു റെയ്‌പിൽ എത്തിയാൽ പോലും അത്ഭുതപ്പെടേണ്ടതില്ല, ഇതെല്ലാം അവിടുത്തക്കാരെ സംബന്ധിച്ചിടത്തോളം തികച്ചും സർവ്വ സാധാരണമായ വിഷയം മാത്രം.

🔸ഹിറോത് എന്ന പതിനാല് വയസുകാരിയുടെ കാര്യത്തിലും സംഭവിച്ചത് ഇതൊക്കെ തന്നെയാണ്, പഠന പാട്യേതര പരിപാടികളിൽ എല്ലാം കഴിവ് തെളിയിച്ചവളാണ് അവൾ, ഒരു മാതൃകാ വിദ്യാർത്ഥി എന്ന വിശേഷണം പോലും അർഹിക്കുന്നവൾ. എന്തായാലും ഹിരോത് തന്റെ പതിനാലാം വയസിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെടുകയാണ്, അതും ആറോളം പേരാൽ. എന്നാൽ ചിത്രത്തിന്റെ മർമ്മ പ്രധാനമായ സംഭവം അരങ്ങേറുന്നത് ഇതിന് ശേഷമാണ്, തന്റെ സ്വയ രക്ഷാർത്ഥം ഹീരോത്തിന് ഒരാളെ കൊല്ലേണ്ടി വരികയാണ്, തന്നെ റേപ്പ് ചെയ്തവരിൽ ഒരാളെ തന്നെ.

🔸സംഭവത്തിലേക്ക് എത്താൻ ഉണ്ടായ കാരണവും, കാര്യവുംന്നും നാട്ട് കൂട്ടത്തിനോ നിയമത്തിനോ പോലീസിനോ വിഷയമല്ല, ഹിരോത് ഇന്ന് ഒരു കൊലപാതകിയാണ്, അതും ഒരു പുരുഷനെ കൊന്നവൾ, അതും പോരെങ്കിൽ തങ്ങളുടെ രീതികൾക്കും മറ്റും ഒത്ത് ചേരാൻ തയാറാകാത്തവൾ, സ്വാഭാവികമായും ചിലരുടെ എങ്കിലും ചോര നന്നായി തിളയ്ക്കാൻ ഈ സംഭവം ഒരു കാരണമാവും. ഹിരോത് പ്രായപൂർത്തി ആയവളാണ് എന്ന് കാണിക്കാൻ ബദ്ധപ്പെടുന്ന പൊലീസുകാരെ ഈ ചിത്രത്തിൽ കാണാം, വധശിക്ഷ വിധിക്കാൻ പ്രായം ഒരു കാരണം ആയത് കൊണ്ട്.

🔸ഹീരോത്തിന്റെ കഥയോടൊപ്പം തന്നെ ഇത് വക്കീലായ അഷ്നഫിയുടെ കൂടി കഥയാണ്, ഒരു റിയൽ ലൈഫ് സംഭവം തന്നെയാണ് ചിത്രത്തിന് വിഷയം ആയിരിക്കുന്നതും. സ്ത്രീ സ്വാതന്ത്ര്യം എന്നത് പ്ലോട്ട് പോയിന്റ് ആയി ഒട്ടനവധി സിനിമകൾ വന്നിട്ടുണ്ട്, പല ഭാഷകളിലായി, അവയിൽ മികച്ചവയിൽ ചേർക്കാൻ കഴിയുന്ന ഒന്നാണ് ഡിഫ്രറ്റ്‌. ഒരു മിനിറ്റ് പോലും സ്ലോ ആവാതെ ഫാസ്റ്റ് പെയ്‌സ്ഡ് ആയി പോവുന്നത് കൊണ്ട് തന്നെ മുഷിപ്പിക്കും എന്ന പേടിയും വേണ്ട. ചിത്രത്തിന്റെ പല ഭാഗങ്ങളും അത്യാവശ്യം ഇമോഷണലാണ്, അത് കൊണ്ട് കൂടി ആവണം ക്‌ളൈമാക്‌സ് ഒരു മികച്ച അനുഭവമായി മാറുന്നതും.

Verdict : Very Good

DC Rating : 4.25/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...