Monday, September 14, 2020

888. Mucize 2 - Miracles Of Love (2019)



Director : Mahsun Kırmızıgül

Genre : Drama

Rating : 7.1/10

Country : Turkey

Duration : 130 Minutes


🔸മസിസ് ആദ്യ ഭാഗത്തെ പറ്റിയുള്ള പോസ്റ്റിൽ മനഃപൂർവം പരാമർശിക്കാതെ പോയ ഒരു കഥാപാത്രമാണ് അസീസ്, ഒരുപരിധി വരെ ആ ചിത്രത്തിന്റെ സോൾ എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രം, അത്ര മനോഹരമായി ആണ് വികലാങ്ങനായ അസീസിനെ ആ കഥാപാത്രം ആയി എത്തിയ നടൻ അവതരിപ്പിച്ചിരിക്കുന്നത്. അസീസിനെ കാണേണ്ടതും അറിയേണ്ടതും ചിത്രം കാണുമ്പോൾ ആയിരിക്കണം എന്ന ആഗ്രഹത്തിന്മേലായിരുന്നു ആ ഒഴിവാക്കൽ, എന്തായാലും ഇവിടെ പറയാൻ പോവുന്നത് പുള്ളിയെ പറ്റിയാണ്, ആദ്യ ഭാഗം കാണാത്തവർ മടങ്ങി പോവുന്നത് ആയിരിക്കും ഉചിതം.

🔸ഗരാമമുഖ്യന്റെ ഇളയ മകനായ അസീസിനെ ആദ്യ ഭാഗത്ത് നമ്മൾ കാണുമ്പോൾ സ്ഥിതി ഗതികൾ വളരെ മോശം ആയിരുന്നു, നേരാംവണ്ണം സംസാരിക്കാനോ നടക്കാനോ പോലും കഴിയാതെ, വികലാങ്കനായി എന്തിനോ വേണ്ടി ജീവിക്കുന്ന ഒരാളായിരുന്നു അസീസ്. അച്ഛനും അമ്മയ്ക്കും അവനെ കുറിച്ച് വിഷമം ഉണ്ടായിരുന്നു എങ്കിലും അത് പുറമെ കാണിക്കാതെയും അവനെ അറിയിക്കാതെയും കൊണ്ട് നടക്കുക ആയിരുന്നു ഈ കാലമത്രയും. അതിനിടയിലേക്കാണ് മാഹിറിന്റെ വരവും പിന്നീടുള്ള സംഭവങ്ങളും ഒക്കെ, ഇതെല്ലാം നമ്മൾ ആദ്യ ഭാഗത്ത് കണ്ടതുമാണ്.

🔸ആദ്യ സീനിൽ ഗ്രാമത്തിലെ കുട്ടികൾ കമ്പും വടിയും ഒക്കെ കൊണ്ട് ഉപദ്രവിക്കുന്ന, നേരാംവണ്ണം പ്രതിരോധിക്കാൻ പോലും കഴിയാത്ത, സ്വന്തം പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാൻ മറ്റുള്ളവരുടെ സഹായം ആവശ്യമുള്ള അസീസിനെ അല്ല ആദ്യ ഭാഗ ചിത്രത്തിന്റെ അവസാനം നമ്മൾ കാണുന്നത്, ഈ ഒരു മാറ്റത്തിന് പിന്നിൽ വലിയൊരു കഥ തന്നെ ഉണ്ടെങ്കിലും അതൊന്നും ആദ്യ ഭാഗം വിഷയം ആക്കിയിട്ടില്ല, അതിലേക്ക് ഒക്കെയാണ് ഈ ചിത്രം കടന്ന് ചെല്ലുന്നത്. ഇവിടെ ആദ്യ ഭാഗത്തിലെ മറ്റുള്ള കഥാപാത്രങ്ങൾ പലരും വന്ന് പോവുന്നുമുണ്ട്.

🔸മസീസിന്റെ അത്രയും വൈകാരികമായി സ്പർശിച്ച ചിത്രം അല്ല രണ്ടാം ഭാഗം എങ്കിലും മോശം അല്ലേയല്ല, അത്യാവശ്യം വർത്തി ആയ ഒരു ഫോളോ അപ്പ് തന്നെയാണ് ഈ ചിത്രം. കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങളും, ആ ഒരു ലാളിത്യവും സിംപ്ലിസിറ്റിയും എല്ലാം ചിത്രം അതിമനോഹരമായി തന്നെ അവതരിപ്പിക്കുന്നുണ്ട്, ആദ്യ ഭാഗം കണ്ടവർ, ഇഷ്ട്ടപ്പെട്ടവർ തീർച്ചയായും കാണേണ്ട ഒന്ന് തന്നെയാണ് ഈ രണ്ടാം ഭാഗവും, കാണാൻ ശ്രമിക്കുക. കൂടുതൽ അറിയും തോറും തുർക്കിഷ് സിനിമ വിസ്മയിപ്പിച്ച് കൊണ്ടേ ഇരിക്കുന്നു.

Verdict : Very Good

DC Rating : 4/5 

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...