Director : Kwak Kyung-Taek
Genre : War
Rating : 6/10
Country : South Korea
Duration : 104 Minutes
🔸ഓപ്പറേഷൻ ക്രോമൈറ്റ് എന്ന ചിത്രത്തിന് ശേഷം കൊറിയൻ യുദ്ധം പ്രമേയമാക്കി തയ്യാറാക്കപ്പെട്ട ത്രിലോഗിയിലെ രണ്ടാമത് ചിത്രമാണ് ബാറ്റിൽ ഓഫ് ജംഗ്‌സാരി, ഇരു രാജ്യങ്ങളും തമ്മിലുള്ള കൊടുമ്പിരി കൊണ്ട യുദ്ധം ബാക്ക്ഗ്രൗണ്ടിൽ പരാമര്ശിക്കപ്പെടുന്നുണ്ട് എങ്കിലും ഇവിടെ ഫോക്കസ് ജംഗ്‌സാരി എന്ന ഒരു ചെറിയ ദ്വീപിൽ വെച്ച് നടന്ന പോരാട്ടത്തിലേക്കാണ്, റിയൽ ലൈഫ് കഥ ആണ് ചിത്രത്തിന് പ്രമേയം ആയിരിക്കുന്നത്. മറ്റ് പല കൊറിയൻ യുദ്ധ ചിത്രങ്ങളുമായി തട്ടിച്ച് നോക്കാനുള്ള നിലവാരം ഒന്നും കണ്ടില്ലെങ്കിലും വൺ ടൈം വാച്ചിന് നൈസ് ആണ് ബാറ്റിൽ ഓഫ് ജംഗ്‌സാരി.
🔸അൻപതുകളാണ് കഥാ പശ്ചാത്തലം, ഇരു കൊറിയയും തമ്മിലുള്ള യുദ്ധം മൂര്ധന്യാവസ്ഥയിൽ എത്തി നിൽക്കുകയാണ്. ഉത്തര കൊറിയയ്ക്ക് ആണ് ചിത്രം തുടങ്ങുന്ന സമയത്ത് മേൽക്കോയ്മ, ആ വാക്ക് തന്നെ ചേരില്ല മറിച്ച് പൂർണ മേധാവിത്വം എന്ന് തന്നെ പറയാം. ഒരു പരിധി വരെ സ്വന്തം മണ്ണിൽ നിന്നും ദക്ഷിണ കൊറിയൻ സേനയെ ഓടിക്കുന്നതിൽ അവർ വിജയിച്ചിട്ടുണ്ട് എന്ന് പറയാം. യുദ്ധത്തിന്റെ ഫലം ഏറെക്കുറെ തീരുമാനിക്കപ്പെട്ട മട്ടാണ്, അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിൽ. ദക്ഷിണ കൊറിയയെ സഹായിക്കാൻ യു എന്നിന്റെയും അമേരിക്കയുടെയും നേതൃത്വത്തിൽ ഒരു സേന എത്തിയിട്ടുണ്ട് എങ്കിലും കാര്യമായ ചലനം ഉണ്ടാക്കിയിട്ടില്ല.
🔸ആർമി ജനറൽമാരെ സംബന്ധിച്ചിടത്തോളം ഇനി ഒരേയൊരു മാർഗം മാത്രമേ മുന്നിലുള്ളൂ, രാജ്യത്തിൻറെ തന്ത്ര പ്രധാനമായ സ്ഥലമായ ഇഞ്ചിയോണിൽ രണ്ടും കല്പിച്ചുള്ള ഒരു അപ്രതീക്ഷിത ആക്രമണം. ഒരുപക്ഷെ സ്വന്തം രാജ്യം നിലനിർത്താനുള്ള അവസാന വഴി, എന്നാൽ ഇവിടൊരു പ്രശ്നമുണ്ട്, എതിരാളി ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമയത്ത് ആയിരിക്കണം ആക്രമണം, അതിന് ഒരു മറ അല്ലെങ്കിൽ ഡൈവേർഷൻ ആവശ്യമുണ്ട്, ഇവിടെയാണ് ജംഗ്‌സാരി ഒരു ഫാക്റ്റർ ആയി വരുന്നത്. ഉത്തര കൊറിയൻ പട്ടാളത്തിന്റെ ശ്രദ്ധ തിരിക്കാൻ ജംഗ്‌സാരിയിൽ ഒരു വെടി പൊട്ടിച്ചേ മതിയാവു എന്ന സ്റ്റേജിലേക്ക് കാര്യങ്ങൾ എത്തുകയാണ്.
🔸നിർഭാഗ്യവശാൽ ഈ ദൗത്യത്തിന് നറുക്ക് വീഴുന്നത് യുദ്ധ ഭൂമിയിൽ യാതൊരു പരിചയമോ ആയുധങ്ങൾ പ്രയോഗിച്ചുള്ള ശീലമോ ഇല്ലാത്ത ഒരു സ്റ്റുഡന്റ് യുണിറ്റിനാണ്, അങ്ങനെ 770ൽ അധികം വിദ്യാർത്ഥികളായ യുവാക്കൾ ആ ദ്വീപിലേക്ക് ഒരു പോരാട്ടത്തിനായി എത്തിച്ചേരുകയാണ്, തുടർന്ന് അരങ്ങേറുന്നത് രക്ത രൂഷിതമായ ഒരു യുദ്ധമാണ്. ഇമോഷണൽ ആയി അഫ്ഫക്റ്റ് ചെയ്യാനുള്ള എല്ലാ വകുപ്പും ഉണ്ടായിട്ടും അതിൽ കാര്യമായി വിജയിച്ചിട്ടില്ല എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഡ്രോബാക്ക് ആയി തോന്നിയത്, ബാറ്റിൽ സീൻസ് ഒക്കെ അത്യാവശ്യം കൊള്ളാമായിരുന്നു, ആകെ മൊത്തം പറയുക ആണെങ്കിൽ വെറുതെ ഒരു തവണ കാണാം എന്ന് മാത്രം.
Verdict : Average
DC Rating : 2.5/5
No comments:
Post a Comment