Director : Robert Moore
Genre : Mystery
Rating : 7.4/10
Country : USA
Duration : 91 Minutes
🔸മർഡർ മിസ്റ്ററി ആരാധകർക്ക് പരീക്ഷിച്ച് നോക്കാവുന്ന ഒരു നല്ല സിനിമ കൂടി, മർഡർ ബൈ ഡെത്. ക്ലൂ എന്ന എൺപതുകളിൽ പുറത്തിറങ്ങിയ കിടിലൻ മിസ്റ്ററി ചിത്രത്തിന്റെ കണ്സെപ്റ്റും ആയി ചെറുതല്ലാത്ത സാമ്യം പുലർത്തുന്നുണ്ട് ഈ ചിത്രം, എന്തിരുന്നാലും ഒരു തവണ അത്യാവശ്യം നല്ല താല്പര്യത്തോടെ കാണാനുള്ള വകുപ്പ് എല്ലാം ചിത്രത്തിലുണ്ട്. പത്തൊൻപതാം നൂറ്റാണ്ട് ആണ് സമയം, കഥാപശ്ചാത്തലം ഒരു വലിയ ബംഗ്ലാവും. പ്രസ്തുത ബംഗ്ലാവിലെ ബട്ട്ലർ ആരുടെ ഒക്കെയോ വരവ് പ്രതീക്ഷിച്ച് ഒരുക്കങ്ങൾ നടത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്.
🔸ബംഗ്ലാവിലെ നമ്മുടെ ആതിഥേയന്റെ പേരാണ് ലയണൽ ട്വൈൻ, പുള്ളിക്കാരൻ ആളൊരു പണക്കാരനും പ്രമാണിയും ഒക്കെയാണ്, ട്വൈണിനെ കുറിച്ച് നമ്മൾ ഒരുപാട് കേൾക്കുന്നുണ്ട് എങ്കിലും ചിത്രത്തിന്റെ നല്ലൊരോഹരി കഴിഞ്ഞ ശേഷമാണ് ടിയാൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ട്വൈണിന്റെ ആഗ്രഹ നിർദ്ദേശ പ്രകാരമാണ് അഞ്ച് വ്യത്യസ്തരായ ഡിറ്റക്ടീവുമാരും അവരുടെ സഹായികളും ആ വലിയ ബംഗ്ലാവിലേക്ക് എത്തുന്നത്. ട്വൈൻ ഇവർക്ക് മുന്നിലേക്ക് കൊണ്ടുവരുന്നത് ഒരു വെല്ലുവിളി അല്ലെങ്കിൽ ഊരാ കുടുക്ക് ആണ്, അതാണ് ചിത്രത്തിന്റെ പ്രൈം ഫോക്കസും.
🔸അഞ്ച് ഡിറ്റക്ടീവുമാരോടും കൂടി ട്വൈൻ പറയുകയാണ്, ഇന്ന് ഈ വീട്ടിൽ ഒരു കൊല നടക്കും എന്ന്, അതും ഈ കഥാപാത്രങ്ങൾ എല്ലാവരും സന്നിഹിതർ ആയിരിക്കുന്ന സ്ഥലത്ത് തന്നെ. ഈ അഞ്ച് പേരുടെയും ദൗത്യം എന്നത് കൊലയ്ക്ക് പിന്നിലെ കാര്യ കാരണങ്ങൾ കണ്ടെത്തുക എന്നതാണ്. ഇതിൽ കൂടുതൽ സൂചനകൾ ഒന്നും തന്നെ അവർക്ക് ലഭിക്കുന്നില്ല, കൊല്ലപ്പെടാൻ പോവുന്നത് ആരാണെന്നോ എങ്ങനെ ആണെന്നോ എവിടെ വെച്ച് ആണെന്നോ ഒന്നും. എന്ത് തന്നെ ആയാലും കാര്യം സീരിയസ് ആണെന്ന് മനസിലാവുന്നത് അവിടെ ഒരു കൊല നടന്ന് കഴിയുമ്പോഴാണ്.
🔸തെളിയിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ ആണ് ട്വൈൻ നൽകുന്ന പ്രതിഫലം, ഇനി അഥവാ കഴിഞ്ഞില്ല എങ്കിൽ വെറും കയ്യോടെ മടങ്ങാം. ഇതാണ് ഡിറ്റക്ടീവുമാർക്ക് മുന്നിലേക്ക് എത്തുന്ന പ്രശനം. നല്ല തോതിൽ താല്പര്യം ഉണർത്തുന്ന, അങ്ങേയറ്റം എങ്ങേയ്‌ജിങ് ആയ ചിത്രമാണ് മർഡർ ബൈ ഡെത്ത്, അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ പലതും വന്ന് പോവും കഥയിൽ, പ്രത്യേകിച്ചും രണ്ടാം പകുതിയിൽ, ആകെ മൊത്തം ത്രിൽ അടിച്ച് കാണാനുള്ള വക ഒക്കെ ഉണ്ട് താനും. സിനിമ കണ്ട് കഴിഞ്ഞാൽ യൂറ്റിയൂബിൽ പോയി മർഡർ ബൈ ഡെത് ഡെലീറ്റഡ് സീൻ എന്ന് തപ്പിയാൽ മറ്റൊരു സർപ്രൈസ് കൂടി കാണാം.
Verdict : Good
DC Rating : 3.5/5
No comments:
Post a Comment