Director : Leigh Janiak
Cinematographer : Caleb Heymann
Genre : Slasher
Country : USA
Duration : 107 Minutes
🔸ഷെയ്ടി സൈഡ് എന്ന നഗരം കുറച്ചധികം കുപ്രസിദ്ധി നേടിയ ഒരു ഇടത്തരം അമേരിക്കൻ പട്ടണമാണ്, പതിനേഴാം നൂറ്റാണ്ട് തൊട്ടുള്ള രേഖപ്പെടുത്തിയ ചരിത്രത്തിൽ അങ്ങോളം ഇങ്ങോളം ആ നഗരത്തിൽ ഉണ്ടായത് മുഴുവൻ ചോര ഒഴുകിയ കഥകൾ മാത്രമാണ്. തികച്ചും നോർമൽ ആയിരുന്ന ആളുകൾ തങ്ങളുടെ മനസ്സ് കൈവിട്ട് സൈക്കോപാത്ത് ആയി തങ്ങൾക്ക് ചുറ്റുമുള്ള ആളുകളെ കൊന്നൊടുക്കിയ കഥകളാണ് മിക്കതും. ഈ ഒരു പശ്ചാത്തലത്തിൽ തൊണ്ണൂറ്കളുടെ ബാക്ക് ഗ്രൗണ്ടിൽ ഒരു ഹൊറർ ശ്ലേഷർ കഥ പറയുകയാണ് ഈ ചിത്രം, മൂന്ന് ഭാഗങ്ങളായി ഈ മാസം തന്നെ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യുന്ന സീരീസിലെ ആദ്യ സിനിമയാണ് ഇപ്പോൾ സ്ട്രീമിങ്ങിന് എത്തിയിരിക്കുന്നത്.
🔸ഒരു ശ്ലേഷർ സ്റ്റോറി ആണെങ്കിലും അതിലേക്ക് ഹിസ്ട്ടോറിക്കൽ ആയ ഒരു സൂപ്പർ നാച്ചുറൽ കഥ കൂടി നല്ല രീതിയിൽ ഇന്റഗ്രേറ്റ് ചെയ്യാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്, കണ്ട് പരിചയിച്ച ഒട്ടനവധി ശ്ലേഷർ സിനിമകളിൽ നിന്നും ഈ ചിത്രത്തെ മാറ്റി നിർത്തുന്നതും ഈ ഒരു ഫാക്റ്ററാണ്, ഒരു ഫ്രഷ് ഫീൽ ഒക്കെ തരുന്നുണ്ട് ചിത്രം. ഈ ഒരു ഓവർ സൈസ്ഡ് കഥയിലെ സെന്റർ ഫോക്കസ് ആയി മാറുകയാണ് സമാന്ത എന്ന പെൺകുട്ടി, അവളെ രക്ഷിക്കാനുള്ള കാമുകിയായ ദീനയുടേടും, സുഹൃത്തുക്കളുടെയും കഥയാണ് ചിത്രം.
🔸ഒരു ശ്ലേഷർ സിനിമ ഒക്കെ ആവുമ്പോൾ തീർച്ചയായും ഭ്രൂട്ടൽ ആയിരിക്കണം, ഈ സിനിമ ആ ഒരു പോയിന്റിലേക്ക് പൂർണമായി എത്താൻ തേർഡ് ആക്റ്റ് വരെ പോവുന്നുണ്ട് എങ്കിലും ആ ഒരു മൊമന്റ് പ്യുവർ ഗോർ തന്നെ ആയിരുന്നു, പ്രത്യേകിച്ചും അവസാനത്തെ ഡെത് സീനുകൾ. ആദ്യം തൊട്ട് അവസാനം വരെ ഒട്ടും ബോർ അടിപ്പിക്കാനോ, ശ്രദ്ധ മാറാനോ അവസരം തരാതെ വളരെ ഫാസ്റ്റ് ആയി കഥ പറഞ്ഞ് പോവുന്ന ഒന്നാണ് ഈ ചിത്രം, സിനിമ കണ്ടിരുന്ന ആരെയും അടുത്ത ഭാഗം കാണാൻ പ്രേരിപ്പിക്കുന്ന തോതിൽ ഉള്ള ഒരു എൻഡിങ് കൂടി ആവുമ്പോൾ ഒരു വർത്തി വാച്ച് ആയി മാറുന്നുണ്ട് ഫിയർ സ്ട്രീറ്റ്റിലെ ആദ്യ ഭാഗം.
Verdict : Good
DC Rating : 3.5/5
No comments:
Post a Comment