Thursday, July 8, 2021

1140. Winter Brothers (2017)


Director : Hlynur Palmason

Cinematographer : Maria Housswolf

Genre : Drama

Country : Denmark

Duration : 94 Minutes


🔸ഒരു സിനിമയെ അല്ലെങ്കിൽ അത് പറയാൻ ഉദ്ദേശിക്കുന്ന കഥയെ, ആ കഥ അരങ്ങേറുന്ന സെറ്റപ്പിന് എത്രത്തോളം സ്വാധീനിക്കാൻ കഴിയും എന്നതിന്റെ മികച്ച ഒരു ഉദാഹരണം ആണ് വിന്റർ ബ്രദേഴ്‌സ് എന്ന ഡാനിഷ് ഡ്രാമ ചിത്രം. രണ്ട് സഹോദരങ്ങളുടെ ഡേയ്ലി റൂറ്റിനും മറ്റും ഒക്കെയായി ആരംഭിക്കുന്ന കഥ പിന്നീട് രണ്ട് വിഭാഗക്കാർക്ക് അല്ലെങ്കിൽ കുടുംബങ്ങൾക്ക് ഇടയിലെ പ്രശ്നവും മറ്റുമായി രൂപാന്തരപ്പെടുന്ന അത്യാവശ്യം സ്ലോ ആയ ഈ ചിത്രത്തിന് ഈ പോസ്റ്റ് അപ്പോകാലിപ്ടിക് എന്ന് തോന്നിക്കുന്ന കോൾഡ് അറ്‌മോസ്‌ഫീയർ ചെറുതായി ഒന്നുമല്ല സ്വാധീനിക്കുന്നത്, ഈ ഒരു കാരണം കൊണ്ട് മാത്രം സത്യത്തിൽ ആസ്വാദ്യകരം ആയി അനുഭവപ്പെട്ട ചിത്രമാണ് വിന്റർ ബ്രദേഴ്‌സ്.

🔸ഡെന്മാർക്കിലെ ഗ്രാമ പ്രദേശങ്ങളിൽ ഒന്നിലെ മൈനുകളിൽ ഒന്ന് പശ്ചാത്തലമാക്കി ആണ് കഥ ആരംഭിക്കുന്നത്, നമ്മുടെ കേന്ദ്ര കഥാപത്രമായ എമിൽ ഇവിടുത്തെ ഒരു ജോലിക്കാരനാണ്. മറ്റ് തൊഴിലാളികളുമായി അത്ര നല്ല ബന്ധം ഒന്നും എമിലിന് ഇല്ല, ഒരു തരത്തിൽ പറഞ്ഞാൽ അവനൊരു ലുനാട്ടിക് ആണ് എന്ന് പറഞ്ഞാലും തെറ്റില്ല, മറ്റുള്ളവർക്ക് യോജിക്കാൻ കഴിയാത്ത തോതിലുള്ള വൈചിത്ര്യങ്ങൾ നിറഞ്ഞതാണ് അവന്റെ പെരുമാറ്റം. എമിലിന് ആകെ അടുപ്പം എന്ന് പറയാൻ ഉള്ളത് അവന്റെ ചേട്ടൻ ജോഹാനിനോടാണ്, രക്തബന്ധം എന്ന ബാധ്യത കൊണ്ട് മാത്രമുള്ള ഒരു അടുപ്പം എന്ന് പറഞ്ഞാലും വലിയ തെറ്റ് ഒന്നും പറയാനില്ല.

🔸എമിലിന് കഴിവ് എന്ന് പറയാൻ പിന്നെ ആകെ ഉള്ളത് താൻ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും കെമിക്കൽ അടിച്ച് മാറ്റി, സ്വന്തമായി മദ്യം വാറ്റി എടുക്കാനുള്ള കഴിവാണ്, ഇത് കൊണ്ട് മാത്രമാണ് അവൻ ഇന്നും മറ്റ് ജോലിക്കാർക്ക് ഇടയിൽ ജീവിച്ച് പോവുന്നത്. ഈ ഒരു പശ്ചാത്തലത്തിൽ പുതിയ ചില പ്രശ്നങ്ങൾ ഉടലെടുക്കുന്നതും, അതിനെ തുടർന്ന് ഉണ്ടാവുന്ന സംഭവങ്ങളും എല്ലാമാണ് ഈ ചിത്രം. വളരെ സ്ലോ ആയി പുരോഗമിക്കുന്ന ഒരു ഡ്രാമ ചിത്രമാണ് വിന്റർ ബ്രദേഴ്‌സ്, അതിനാൽ തന്നെ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല, സജസ്റ്റ് ചെയ്യുന്നുമില്ല.

Verdict : Good

DC Rating : 3.75/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...