Director : Sandra Goldbacher
Screenplay : Sarah Phelps
Genre : Mystery
Seasons : 01
Episodes : 03
Duration : 55 - 57 Minutes
🔸അഗതാ ക്രിസ്ട്ടിയുടെ രചനകൾ ഇടക്കാലത്ത് ടീവി ഷോ ഫോർമാറ്റുകളിലേക്ക് പുനർ സൃഷ്ട്ടിച്ച ഒരു സംരംഭം ഉണ്ടായിരുന്നു, ബിബിസി വക. ഈ ഒരു സീരീസിൽ എബിസീ മെർഡേഴ്‌സ് പോലുള്ള ചിലത് കണ്ടിട്ടുണ്ട് എങ്കിലും ഓർഡിയൽ ബൈ ഇന്നസെൻസ്, വിറ്റ്നസ്സ് ഫോർ പ്രോസിക്യൂഷൻ തുടങ്ങിയ ചിലത് വിട്ട് പോയിരുന്നു, ഇപ്പോഴാണ് കാണാൻ ഉള്ള അവസരം ലഭിച്ചതും. ഓർഡിയൽ ബൈ ഇന്നസെൻസ് എന്ന സൃഷ്ട്ടി അഗതാ ക്രിസ്ട്ടി എന്ന എഴുത്തുകാരിയുടെ ശൈലിക്കും അവരുടെ രീതിക്കും, വിഷണിനും എല്ലാം ഉതകുന്ന നല്ല ഒന്നാന്തരം ഒരു ഉദാഹരണം തന്നെയാണ്.
🔸ഇംഗ്ലണ്ടിലെ സമ്പന്ന ഗൃഹങ്ങളിൽ ഒന്നാണ് നമ്മുടെ കഥാ പശ്ചാത്തലം, സ്വാഭാവികമായും അവിടെ ഒരുനാൾ ഒരു കൊലപാതകം അരങ്ങേറുകയാണ്. റെയ്ച്ചൽ ആർഗിൽ എന്ന മധ്യവയസ്സ് കഴിഞ്ഞ സ്ത്രീയാണ് കൊല്ലപ്പെട്ടിരിക്കുന്നത്, ഭർത്താവിനും സഹായിക്കും പുറമെ റെയ്ച്ചൽ എടുത്ത് വളർത്തിയ അഞ്ചോളം കുട്ടികളും അവർക്കുണ്ട്, അവരെല്ലാം തന്നെ വളർന്ന് ഇന്ന് യൗവനത്തിലേക്ക് കടന്നിരിക്കുന്നു. അർദ്ധരാത്രിയോട് സമയം അടുക്കുമ്പോൾ സ്വന്തം വീടിന്റെ മെയിൻ ഹാളിൽ വെച്ചാണ് റെയ്ച്ചൽ കൊല്ലപ്പെട്ടിരിക്കുന്നത്, അതും തലക്ക് അടിയേറ്റ്, രക്തം വാർന്നുള്ള മരണം.
🔸ഈ കൊലപാതകം നടന്ന് ഒന്നര വർഷം കഴിഞ്ഞാണ് സത്യത്തിൽ സീരീസിലെ സംഭവങ്ങൾ ചുരുൾ അഴിയുന്നത്, ഇതിനിടെ ചില പ്രോഗ്രഷനുകൾ കഥയിൽ വന്നിട്ടുണ്ട്, അത് തല്ക്കാലം പറയുന്നില്ല. കൊല അരങ്ങേറിയ ദിവസം ആ വീട്ടിൽ ഉള്ള ഒരാളാണ് അത് ചെയ്തിരിക്കുന്നത് എന്നത് വ്യക്തമാണ്, കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കാൻ മുകളിൽ പറഞ്ഞവരെല്ലാം അവിടെ ഉണ്ടായിരുന്നു താനും. ഒരു മർഡർ മിസ്റ്ററി എന്നതിനോട് ഒപ്പം തന്നെ ഒരു സൈക്കോളജിക്കൽ വേഷം കൂടി സീരീസ് എടുത്ത് അണിയുന്നുണ്ട്, ആകെ മൂന്ന് എപ്പിസോഡുകൾ മാത്രമുള്ള സീരീസ് നല്ല തോതിൽ തന്നെ ത്രിൽ അടിപ്പിക്കുന്നുമുണ്ട്, അപ്പോൾ പറഞ്ഞ് വന്നത് എന്താണെന്നാൽ കാണാൻ ശ്രമിക്കുക എന്നത് തന്നെ.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment