Friday, July 9, 2021

1145. Black Widow (2021)


Director : Cate Shortland

Cinematographer : Gabriel Beristain

Genre : Action

Country : USA

Duration : 134 Minutes


🔸ഉദ്ദേശം രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഒരു മാർവൽ ചിത്രം കാണികൾക്ക് മുന്നിലേക്ക് എത്തുന്നത്, ഇടക്കാലത്ത് സീരീസ് ഫോർമാറ്റിലേക്ക് സ്റ്റുഡിയോസ് കടന്നു എങ്കിലും രണ്ട് മണിക്കൂറിൽ കഥ പറഞ്ഞ് തീരുന്ന ആ ഒരു സിനിമാട്ടിക് അനുഭവം വേറിട്ട ഒന്ന് തന്നെയാണ്. മെയിൻ ടൈംലൈനിൽ ഉൾപ്പെടുത്താം എങ്കിലും ഒരു പ്രീക്വൽ ആയി കാണേണ്ട ചിത്രമാണ് ബ്ലാക്ക് വിഡോ, അതായത് സിവിൽ വാറിന് ശേഷം എന്നാൽ ഇൻഫിനിട്ടി വാറിന് മുന്നേയുള്ള ആ ഒരു ടൈമിൽ ആണ് കഥ അരങ്ങേറുന്നത്, ബ്ലാക്ക് വിഡോ എന്ന കഥാപാത്രത്തിന് ഒരു ഹോനറബിൾ ആയ എൻഡിങ് കൊടുക്കാൻ ഈ സിനിമയ്ക്ക് കഴിയുമോ എന്നത് മാത്രമായിരുന്നു അറിയേണ്ടി ഇരുന്നത്.

🔸സിവിൽ വാറിന് ശേഷമുള്ള സംഭവങ്ങൾ കാരണം നിയമത്തിന് മുന്നിൽ കുറ്റക്കാരി ആയ നടാഷയ്ക്ക് ചില കാരണങ്ങളാൽ തന്റെ ഭൂതകാലത്തേക്ക് തിരികെ പോവേണ്ടി വരികയാണ്. ഒരു കാലത്ത് താൻ പരിഹരിച്ചു എന്ന് കരുതിയ ചില പ്രശ്നങ്ങളും, വിശ്വസിച്ചിരുന്ന ചില ശെരികളും മറനീക്കി അപ്രതീക്ഷിതമായി പുറത്ത് വരുന്നത് നിസ്സഹായയായി അവൾക്ക് കാണേണ്ടി വരികയാണ്, ഇത്തവണ മറ്റ് ചില കഥാപാത്രങ്ങൾ കൂടി അവൾക്ക് ഒപ്പം ഉണ്ട്. അത്യാവശ്യം മീഡിയോക്കർ ആയ ഒരു ചിത്രം തന്നെയാണ് ബ്ളാക്ക് വിഡോ, ഒരു പ്രീക്വൽ ആയത് കൊണ്ട് സ്റ്റോറി വൈസ് ഒന്നും ആഡ് ചെയ്യുന്നില്ല എന്നത് ഒഴിവാക്കാം എങ്കിലും ഉള്ള കാര്യങ്ങളോട് പോലും ഒരു ജെസ്റ്റിഫിക്കേഷൻ നടത്തിയതായി തോന്നിയിട്ടില്ല.

🔸റെഡ് ഗാർഡിയൻ എന്ന കഥാപത്രമായി എത്തിയ ഡേവിഡ് ഹാർബറും, യെലെന ആയി എത്തിയ ഫ്ലോറൻസ് പഗും നന്നായിരുന്നു. ടാസ്ക്മാസ്റ്റർ എന്ന വില്ലൻ താല്പര്യം ഉണർത്തിയിരുന്നു എങ്കിലും അത്യാവശ്യം ബോർ തന്നെ ആയിരുന്നു. മോശം എന്നല്ല മറിച്ച് നല്ലൊരു ക്യാരക്ട്ടറിന് ഫിറ്റിങ് ആയ ഒരു എൻഡിങ് ലഭിച്ചതായി തോന്നിയില്ല, നല്ല ആക്ഷൻ രംഗങ്ങൾ ഒരു പരിധി വരെ സിനിമയെ ട്രാക്കിൽ നിർത്തുന്നുണ്ട്. പോസ്റ്റ് ക്രെഡിറ്റ് സീനുകൾ നന്നായിരുന്നു, ഒരുപക്ഷെ പ്ലോട്ട് വൈസ് പ്രതീക്ഷിച്ചതിനേക്കാൾ ഇമ്പാക്റ്റ് ഉണ്ടാക്കിയേക്കാം.

Verdict : Above Average

DC Rating : 2.75/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...