Director : Craig Gillespie
Cinematographer : Nicolas Karakatsanis
Genre : Comedy
Country : USA
Duration : 134 Minutes
🔸ഒരു വില്ലൻ കഥാപാത്രത്തിന്റെ ഒറിജിൻ സ്റ്റോറി എന്നത് വളരെ ഇൻട്രിഗ്യുയിങ് ആയ ഒന്ന് തന്നെയാണ്, കാരണം വേറൊന്നുമല്ല ആ ഒരു ഡാർക്ക് സൈഡിലേക്ക് അവരെ കൊണ്ടുപോയ ഫാക്റ്റർ എന്താണ് എന്ന കൗതുകം തന്നെ, അത് അറിയാനുള്ള കൗതുകം. ഈ ഒരു വിഭാഗത്തിൽ മികച്ച ഒരു ഉദാഹരണം നമ്മുടെ മുന്നിൽ തന്നെയുണ്ട്, രണ്ട് കൊല്ലം മുന്നേ റിലീസായം ജോക്കർ എന്ന ചിത്രം ഒരു ടെക്സ്റ്റ് ബുക്ക് എക്‌സാമ്പിൽ ആണ്. നിലവാരം കൊണ്ട് മോശം ആണെങ്കിലും ഈ ഒരു ഫാക്റ്റർ കൊണ്ട് തന്നെ ഡ്രാക്കുള അന്റോൾഡ് എന്ന ചിത്രവും വളരെ താല്പര്യത്തോടെ കണ്ടിരുന്നു, ഇവയെ എല്ലാം ചേർത്ത് നിർത്തുന്ന മുകളിൽ പറഞ്ഞ ഫാക്റ്റർ തന്നെയാണ് ക്രൂവെല എന്ന ചിത്രത്തെയും കാണാൻ പ്രേരിപ്പിച്ചത്.
🔸ദൽമേഷ്യൻസ് പോലെയുള്ള ചിത്രങ്ങളിലൂടെ നമ്മളിൽ പലർക്കും പരിചയം ഉള്ള കഥാപാത്രം ആയിരിക്കും ക്രൂവെല. ഒരു ഫാഷൻ അനലിസ്റ്റ് അല്ലെങ്കിൽ ഡിസൈനർ ഒക്കെയായി പേരെടുത്ത കഥാപാത്രത്തിന്റെ ഉദയം ആണ് നമ്മൾ ഇവിടെ കാണുന്നത്. വഞ്ചന, ചതി, ആർത്തി, അത്യാഗ്രഹം എന്നിങ്ങനെ ഒരുപാട് കുപ്രസിദ്ധ ട്രെയിട്ടുകൾ ഉള്ള കഥാപാത്രം എങ്ങിനെ ഇങ്ങനെയൊക്കെ ആയി എന്നതിന് തൃപ്തികരം അല്ലെങ്കിൽ കൂടിയും ഒരു ഉത്തരം ഈ ചിത്രം നൽകാൻ ശ്രമിക്കുന്നുണ്ട്. ഒരു ദുരന്തം പ്രതീക്ഷിച്ചിടത്ത് അതിനേക്കാൾ മുകളിൽ ആസ്വദിക്കാൻ കഴിയുന്ന ഒരു അനുഭവം ആയി മാറാൻ ചിത്രത്തിന് കഴിയുന്നുണ്ട് എന്നത് ചെറിയ കാര്യമല്ല.
🔸ചെറുപ്പ കാലത്ത് തന്നെ പ്രശ്നക്കാരി ആയിരുന്ന എസ്റ്റൽ തന്റെ അമ്മയുടെ മരണം നേരിൽ കാണുന്നതും, അത് അവളിൽ സൃഷ്ടിക്കുന്ന ആഘാതവും എല്ലാം കാണിച്ച് കൊണ്ടാണ് സിനിമ മുന്നോട്ട് പോവുന്നത്. കഥയിൽ അരങ്ങേറുന്ന സംഭവങ്ങൾ എല്ലാം ആ ഒരു കഥപാത്രത്തിന്റെ ബേയ്സ് സെറ്റ് ചെയ്യുന്നുണ്ട് എങ്കിലും പേഴ്സണൾട്ടിയിൽ അടിമുടി പെട്ടെന്ന് വരുന്ന മാറ്റം ഒരല്പം ഫോഴ്‌സ്ഡ് ആയി തോന്നി എന്നതാണ് നെഗറ്റീവ് ആയി പറയാൻ ഉള്ളത്. നല്ല പെർഫോമൻസും, സെറ്റപ്പും, സ്റ്റൈലും എല്ലാം കൊണ്ട് പിടിച്ചിരുത്തുന്നുണ്ട് ചിത്രം, അപ്പോൾ താല്പര്യം തോന്നുന്നു എങ്കിൽ കാണാൻ ശ്രമിക്കുക.
Verdict : Above Average
DC Rating : 2.75/5
No comments:
Post a Comment