Sunday, November 2, 2025

1349. On The Silver Globe (1988)



Director : Andrzej Zulawski

Cinematographer : Andrzej Jaroszewics

Genre : Drama

Country : Poland

Duration : 166 Minutes

🔸വലിയൊരു സ്കെയിലിൽ, ഒരു നെക്സ്റ്റ് ബിഗ് തിങ് എന്നൊക്കെയുള്ള ആഗ്രഹത്തിൽ തുടങ്ങിയ ഒരു സിനിമ ആണ് ഓൺ ദി സിൽവർ ഗ്ലോബ് എന്ന് കേട്ടിട്ടുണ്ട്. സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ തന്നെ ഒരു ഗ്ലോബൽ സ്കെയിലിൽ ഉള്ളതാണ്. മതം, വിശ്വാസം, വ്യക്തിത്വം എന്നിങ്ങനെ ഒരുപാട് വിഷയങ്ങൾ ഈ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. ഈ സിനിമയുടെ പിന്നാമ്പുറ കഥകൾ തന്നെ മറ്റൊരു സിനിമയ്ക്ക് സ്കോപ്പ് ഉള്ളതാണ്, വിഷയത്തിൽ അതൃപ്തി ഉണ്ടായിരുന്ന പോളിഷ് ഗവണ്മെന്റ് ഈ ചിത്രം ബാൻ ചെയ്തതും പന്ത്രണ്ടോളം വർഷങ്ങൾ ഈ സിനിമ പെട്ടിയിൽ കിടന്നതും എല്ലാം ചരിത്രത്തിന്റെ ഭാഗവുമാണ്.

🔸ഇങ്ങനെയുള്ള ചരിത്രത്തിന്റെ ബാക്കിങ്ങും, സ്‌പേസ് ഒടീസി പോലുള്ള സിനിമകളുമായുള്ള താരമത്യവും എല്ലാം ഉണ്ടായിരുന്നു എങ്കിലും സിനിമ അതിനും മാത്രം വലിയൊരു ലാസ്‌റ്റിംഗ് ഇഫ്ഫക്ട് ഉണ്ടാക്കിയില്ല എന്നതാണ് അഭിപ്രായം. കഥയിലേക്ക് വരിക ആണെങ്കിൽ ഭൂമിയിൽ നിന്നും ഒരു കൂട്ടം ബഹിരാകാശ യാത്രികർ ഒരു പുതിയ ഗ്രഹത്തിൽ എത്തി താമസം ആരംഭിക്കുന്നതും പിന്നീട് നൂറ്റാണ്ടുകളിൽ അവരുടെ തലമുറകൾക്ക് എന്ത് സംഭവിക്കുന്നു എന്നതും ഒക്കെയാണ് ചിത്രം. മനുഷ്യ രാശിയുടെ തന്നെ ഒരു കഥ മറ്റൊരു പ്ലാറ്റുഫോമിൽ, പാരലൽ ആയി പറയുകയാണ് എന്ന് പറഞ്ഞാലും തെറ്റില്ല. സ്റ്റോറി വെച്ച് ഒരു ലാസ്‌റ്റിങ് ഇമ്പാക്റ്റ് ഉണ്ടാക്കുന്നില്ല എങ്കിലും വിഷ്വലി നേരെ വിപരീതമാണ് കാര്യങ്ങൾ, അപാരം എന്നതിൽ കവിഞ്ഞ് വേറൊരു അഭിപ്രായം ഇല്ല. പ്രത്യേകിച്ചും പുതിയൊരു സംസ്കാരം, പുതിയ ലോകം എന്നിവയൊക്കെ മനോഹരമായി ഉണ്ടാക്കി വെച്ചിരിക്കുന്നു.

🔸കുറച്ച് അധികം ഫിലോസഫിക്കൽ ആയ ചിത്രമാണ് ഓൺ ദി സിൽവർ ഗ്ലോബ്, അത്തരം സിനിമകൾ താല്പര്യം ഉള്ളവർക്ക് മാത്രമേ ഈ സിനിമയിൽ എന്തെങ്കിലും താല്പര്യം കാണാനും സാധ്യത ഉള്ളൂ. പൂർത്തിയാക്കാത്ത വർക്ക് കൂടിയാണ് ഈ ചിത്രം, കഥയെ കൂട്ടി ചേർക്കുന്ന ചില ഭാഗങ്ങൾ ഒന്നുകിൽ ഷൂട്ട് ചെയ്യപ്പെട്ടിട്ടില്ല അല്ലെങ്കിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്, ഈ ഒരു കാരണം കൊണ്ട് തന്നെ ഒരു കണക്ഷൻ പലയിടത്തും ഇല്ല. ഇങ്ങനെ പറയാൻ പോരായ്മകൾ ഉണ്ട് എങ്കിലും വിഷ്വലി ഒരു ടോപ് നോച് സിനിമയാണ് ഓൺ ദി സിൽവർ ഗ്ലോബ്, താല്പര്യം തോന്നുന്നു എങ്കിൽ കാണാൻ ശ്രമിക്കുക.

Verdict : Above Average

Rating : 3/5

No comments:

Post a Comment

1545. Devi (1960)

Director : Satyajit Ray Cinematographer : Subrata Mitra Genre : Drama Country : India Duration : 93 Minutes 🔸What happens when faith become...