Sunday, November 23, 2025

1354. Homebound (2025)



Director : Neeraj Ghaywan

Cinematographer : Pratik Shah

Genre : Drama

Country : India

Duration : 122 Minutes

🔸ജാതി വിഷയമായി വരുന്ന സിനിമകളെ കുറിച്ചുള്ള വിവരണങ്ങളിലും മറ്റും പൊതുവെ കണ്ടു വരുന്ന ഒരു അഭിപ്രായമാണ് ഇതെല്ലാം മടുത്ത് തുടങ്ങി എന്നുള്ളത്, ആവർത്തന വിരസത ആയിരിക്കാം കാരണം എങ്കിലും ഈ വിഷയം എത്രത്തോളം പ്രസക്തമാണ് എന്നതിന് മറ്റൊരു ഉദാഹരണം ആണ് ഹോം ബൌണ്ട് എന്ന ചിത്രം. ജാതീയത എന്നത് നമ്മുടെ രാജ്യത്തിന്റെ അസ്തിത്വം വരെ ആഴ്ന്നിറങ്ങിയ ഒരു വലിയ പ്രശ്നം ആയത് കൊണ്ട് തന്നെ ഇനി വരാൻ ഇരിക്കുന്ന കാലത്തും വിഷയം പ്രസക്തം ആയിരിക്കും എന്നതിലും സംശയമില്ല. ഈ വർഷത്തെ ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്‌കാർ എൻട്രി കൂടിയാണ് ഈ ചിത്രം.

🔸ബാല്യ കാലം തൊട്ടേ അടുത്ത സുഹൃത്തുക്കൾ ആണ് ചന്ദനും, ഷോയിബ് അലിയും. ഈ ബാല്യ കാലം തൊട്ട് തന്നെ സ്വന്തം മതവും ജാതിയും എല്ലാം കൊണ്ട് തന്നെ ഒരുപാട് പുച്ഛവും, പരിഹാസവും, അപമാനവും എല്ലാം നേരിടേണ്ടി വന്നവരാണ് ഇരുവരും, യൗവനത്തിലേക്ക് കടന്നതിന് ശേഷം ഒരു ഗവണ്മെന്റ് ജോലി എന്നതാണ് തങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരമായി ഇരുവരും കാണുന്നത്. പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഉള്ള പരീക്ഷ എഴുതി അതിന്റെ റിസൾട്ടിന് വേണ്ടി കാത്തിരിക്കുകയാണ് ഇരുവരും, അതിനിടെ ഉള്ള സമയം ദിവസ വേതനത്തിന് മറ്റ് ജോലികൾ ചെയ്യുന്നു എന്ന് മാത്രം.

🔸ഈ ഒരു പോയിന്റിൽ നിന്നും കഥ പറഞ്ഞ് തുടങ്ങുന്ന സിനിമ മികച്ച രീതിയിൽ തന്നെ കഥയുമായി കണക്റ്റ് ആവുന്നുണ്ട്, താൻ നേരിടേണ്ടി വരുന്ന അവഗണയുടെയും, പരിഹാസത്തിന്റെയും ഒക്കെ കാര്യം ഒരു ക്രിക്കറ്റ് കളി സംഭവവുമായി ചേർത്ത് പ്രധാന കതപാത്രങ്ങളിൽ ഒരാൾ പറയുന്ന സീൻ ഒക്കെ വളരെ വൈകാരികവും ബ്രൂട്ടലും ആയിരുന്നു. ഇടയ്ക്കിടെ വന്ന റൊമാന്റിക് സബ് പ്ലോട്ട് ഒരല്പം ഡിസ്ട്രാക്റ്റിംഗ് ആയി തോന്നി എന്നത് ഒഴിച്ചാൽ ഗംഭീര അനുഭവം തന്നെ ആയിരുന്നു ഈ ചിത്രം. പ്രകടനം വെച്ച് എല്ലാവരും നന്നായിരുന്നു എങ്കിലും അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച ശാലിനി വത്സ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്നായ ഹോം ബൌണ്ട് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്, കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 4/5

No comments:

Post a Comment

1505. The Adventures Of Sherlock Holmes (1984)

Creator : Michael Cox Composer : Patrick Gower Genre : Mystery Seasons : 02 Episodes : 13 Country : UK Duration : 48 - 51 Minutes 🔸 Few ada...