Sunday, November 9, 2025

1350. The Adventures Of Baron Munchausen (1988)



Director : Terry Gilliam

Cinematographer : Giuseppe Rotunno

Genre : Fantasy

Country : Germany

Duration : 126 Minutes

🔸വളരെ വിചിത്രമായ ഒരു കഥയാണ് ബാരൻ മൻചോസന്റേത്. ഈ കഥയിൽ വിചിത്ര ജീവികൾ ഉണ്ട്, മനുഷ്യ യുക്തിക്ക് വിശദീകരിക്കാൻ കഴിയാത്ത സംഭവങ്ങൾ ഉണ്ട്, അപാരമായ കഴിവുകൾ ഉള്ള മനുഷ്യരുണ്ട്, അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ. ഒരുവേള അയാളുടെ കഥ മുഴുവൻ കേട്ട് കഴിയുമ്പോൾ ഈ ചിത്രത്തിലെ ഒരു കഥാപാത്രത്തെ പോലെ തന്നെ കാഴ്ചക്കാരനും ചോദിച്ച് പോവും, ഇതിൽ എത്രത്തോളം സത്യവും എത്രത്തോളം വെള്ളം ചേർക്കലുകളും ആണെന്ന്. ആ ഒരു ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം തരാതെ പോവുന്ന ഒരു സിനിമ കൂടിയാണ് ഇത്, ചുരുക്കി പറഞ്ഞാൽ ഈ ചിത്രത്തിന്റെ ആസ്വാദനം നമ്മൾ നിർവചിക്കുന്ന, നമ്മുടെ ഒരു രീതി പോലെ ഒക്കെ ഇരിക്കും എന്ന് സാരം.

🔸ടെറി ഗില്യാമിന്റെ ടൈം ബാണ്ഡിറ്റ്‌സ്, ബ്രസീൽ എന്നീ സിനിമകളോടൊപ്പം ചേർത്ത് പൊതുവെ ഒരു അൺ ഒഫീഷ്യൽ ട്രിലോജി ആയി ഈ ചിത്രത്തെയും പറയാറുണ്ട്. കഥാപരമായി കണക്ഷൻ ഒന്നും ഇല്ലെങ്കിലും, ചില സാമ്യതകൾ അവതരണത്തിൽ ഉണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്പ് ആണ് നമ്മുടെ കഥാ പശ്ചാത്തലം, ഒരു നാടക ട്രൂപ് ബാരൻ മൻചോസന്റെ കഥ അരങ്ങിൽ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ആ കഥ അങ്ങനെ തള്ളി മറിക്കുമ്പോൾ ആണ് യഥാർത്ഥ മഞ്ചോസൻ അവിടേക്ക് കടന്ന് വരുന്നത്. തള്ളിന് ശക്തി പോരെന്നും, തന്റെ യഥാർത്ഥ കഥയുമായി ഒരുപാട് വ്യത്യാസം ഉണ്ട് ഈ നാടകത്തിന് എന്നുമാണ് പുള്ളിയുടെ വാദം.

🔸പിന്നീടങ്ങോട്ട് സ്വന്തം ജീവിത കഥ ബാരൻ തന്നെ പറയുകയാണ്, അല്ലെങ്കിൽ ഒരു അർത്ഥത്തിൽ കാണിച്ച് കൊടുക്കുക ആണ്. വളരെ സ്ലോ ആയ, ഒരു തരത്തിൽ പറഞ്ഞാൽ എപ്പിസോഡ് രൂപത്തിൽ ഉള്ള കഥയാണ് ഈ ചിത്രത്തിന്റേത്, അത് ഒരു പോരായ്മയായി തോന്നുകയും ചെയ്തു എന്നത് ഒഴിച്ചാൽ കണ്ടിരിക്കാവുന്ന നല്ലൊരു ശ്രമം തന്നെയാണ് ഈ സിനിമ. ബ്രസീൽ ഒക്കെ പോലെ മികച്ച ഒരു അനുഭവമായി മാറിയില്ല എങ്കിൽ കൂടിയും നല്ലൊരു സിനിമ തന്നെയാണ് ബാരൻ മഞ്ചോസനും. ഒരു നടനെ ഈ സിനിമയിൽ അപ്രതീക്ഷിതമായി കണ്ടു, പ്രസ്തുത വ്യക്തിയുടെ ഫിലിമോഗ്രാഫിയിൽ ഒരിക്കലും ഈ സിനിമ പരാമർശിച്ച് കണ്ടിട്ടില്ല എന്നത് കൊണ്ട് തന്നെ വലിയ സർപ്രയ്‌സ് ആയിരുന്നു.

Verdict : Good

DC Rating : 3.75/5

No comments:

Post a Comment

1486. 28 Years Later - Bone Temple (2026)

Director : Nia DaCosta Cinematographer : Sean Bobbitt Genre : Horror Country : UK Duration : 109 Minutes 🔸 Bones are not just remains here....