Sunday, November 9, 2025

1351. Sirat (2025)



Director : Oliver Laxe

Cinematographer : Mauro Herce

Genre : Drama

Country : Spain

Duration : 114 Minutes

🔸ഈ മരുഭൂമികൾ ഒരു പ്രധാന വിഷയമായി വരുന്ന സിനിമകളോട് ഒരു പ്രത്യേക താല്പര്യം തോന്നാറുണ്ട്, ഈ വിഭാഗത്തിൽ പെട്ട രണ്ട് സിനിമകൾ, അതായത് മാഡ് മാക്സ് ഫ്യൂറി റോഡ് ആയാലും ലോറൻസ് ഓഫ് അറേബ്യ ആയാലും പേഴ്സണൽ ഫേവറൈറ്റുകളുടെ പട്ടികയിൽ മുകളിൽ തന്നെയാണ്. ഈ ഒരു കാരണം കൊണ്ടും, ലോകത്താകമാനം ഉള്ള ഫെസ്റ്റുകളിൽ നിന്ന് ലഭിച്ച മികച്ച അഭിപ്രായങ്ങൾ കൊണ്ടും വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സിനിമയാണ് സ്പെയിനിൽ നിന്നുമുള്ള സൈറത്. എന്നാൽ മുകളിൽ സൂചിപ്പിച്ച ഹൈപ്പിനും, പ്രതീക്ഷയ്ക്കും ഒക്കെയുള്ള ഒരു ഔട്ട്പുട്ട് ഈ ചിത്രം തരുന്നുണ്ടോ എന്നത് സംശയമാണ്.

🔸തല്ലിയ വഴിയേ പോയില്ല എങ്കിൽ പോയ വഴിയേ തല്ലുക എന്നൊരു പ്രയോഗം പൊതുവെ ഈ ഭാഗത്തുണ്ട്, ഈ ശൈലിയോട് നല്ല തോതിൽ സാമ്യം പുലർത്തുന്ന ഒന്നാണ് ഈ ചിത്രത്തിന്റെ കഥ. അതായത് തന്റെ മകളെ അന്വേഷിച്ചുള്ള ഒരു അച്ഛന്റെ യാത്ര എന്ന നിലയ്ക്കാണ് ഈ സിനിമയുടെ കഥ ആരംഭിക്കുന്നത്, എന്നാൽ രണ്ടാം പകുതിയിൽ ഒക്കെ ആ ഒരു പ്ലോട്ട് പോയിന്റ് ഒന്നും ഒരു വിഷയമേ ആയി വരുന്നില്ലാത്ത അവസ്ഥയാണ്, എവിടെയൊക്കെയോ പോയി എങ്ങനെയോ അവസാനിക്കുന്ന ഒരു ചിത്രം. ഈ ഒരു വസ്തുത സിനിമയുടെ ജോനറിലും കാണാം, ഒരു മിസ്റ്ററി ഡ്രാമ എന്ന രീതിയിൽ തുടങ്ങുന്ന കഥ പിന്നീട് ത്രില്ലറും കടന്ന് റോഡ് മൂവിയും കടന്ന് സർവൈവൽ മൂവി ഒക്കെയായി മാറുന്നുണ്ട്.

🔸ഇങ്ങനെ ഒക്കെ ആണെങ്കിലും വൈകാരികമായി സിനിമ നമ്മളുമായി കണക്റ്റ് ആവുന്നുണ്ട്, അത് പോലെ തന്നെ വിഷ്വലി കിടു ആണ്. ഒരു ത്രീ ആക്റ്റ് സ്ട്രക്ച്ചർ ഒന്നും ഈ സിനിമ പാലിക്കുന്നില്ല, അത് കൊണ്ട് തന്നെ അത്യാവശ്യം പ്രവചനാതീതം ആയ നിലയിലാണ് കഥ മുന്നോട്ട് പോവുന്നതും. പ്രകടനങ്ങൾ സിനിമയുടെ പോസിറ്റീവ് ആണ്, പോരെങ്കിൽ കഥയിൽ നിങ്ങൾ ഇൻവസ്‌റ്റഡ് അല്ല എങ്കിൽ അവസാനത്തെ മുപ്പത് മിനിറ്റ് അത്യാവശ്യം നല്ല ഇമ്പാക്റ്റ് ഉണ്ടാക്കുന്നുമുണ്ട്. ഒരു വിചിത്രമായ സിനിമയാണ്, സൈറത് ഒരു റേറ്റിംഗ് കൊണ്ട് ഒതുക്കി നിർത്താൻ കഴിയാത്ത ഒറ്റ വാക്കിൽ രേഖപ്പെടുത്താൻ കഴിയാത്ത ഒരു ചിത്രം, എല്ലാവർക്കും നിർദ്ദേശിക്കില്ല.

Verdict : Above Average

DC Rating : 3/5

No comments:

Post a Comment

1545. Devi (1960)

Director : Satyajit Ray Cinematographer : Subrata Mitra Genre : Drama Country : India Duration : 93 Minutes 🔸What happens when faith become...