Sunday, November 23, 2025

1355. Riding Alone For Thousands Of Miles (2005)



Director : Zhang Yimou

Cinematographer : Zhao Xiaoding

Genre : Drama

Country : China

Duration : 109 Minutes

🔸റൈഡിങ് അലോൺ ഫോർ തൗസൻഡ്‌സ് ഓഫ് മൈൽസ് എന്ന ചിത്രം ഒരു ഓർമ്മപ്പെടുത്തലാണ്, എത്രയോ മികച്ച സിനിമകൾ ഇനിയും നമ്മുടെ ഒന്നും കണ്ണിൽ പെടാതെ പല പല രാജ്യങ്ങളിൽ, പല പല കാലങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട് എന്ന ഓർമ്മപ്പെടുത്തൽ. രണ്ട് ദിവസം മുന്നേ വരെ ഇങ്ങനെ ഒരു സിനിമയെ കുറിച്ച് എവിടെയും കേട്ടിട്ടോ, അറിഞ്ഞിട്ടോ ഇല്ലെങ്കിൽ, ഇന്ന് പ്രസ്തുത ചിത്രം ഞാൻ കണ്ട മികച്ച, പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നുമാണ്. വളരെ ഇമോഷണൽ ആയ ഒരു വ്യൂയിങ് എക്സ്പീരിയൻസ് ആണ് ഈ ചിത്രം, പ്രത്യേകിച്ചും കൈകാര്യം ചെയ്യുന്ന വിഷയം കൂടി കണക്കിൽ എടുക്കുമ്പോൾ.

🔸ടക്കാട എന്ന വൃദ്ധനായ മീൻപിടുത്തക്കാരൻ ആണ് നമ്മുടെ കേന്ദ്ര കഥാപാത്രം, ആളുടെ പ്രായം എഴുപതിനോട് അടുത്തു. ഭാര്യ മരിച്ച് വർഷങ്ങൾ ഒരുപാട് കഴിഞ്ഞ ടക്കാടയ്ക്ക് ബന്ധു എന്ന് പറയാൻ ആകെ ഉള്ളത് സ്വന്തം മകനായ കെഞ്ചി മാത്രമാണ്. അച്ഛനും മകനും തമ്മിൽ ഇപ്പോൾ അത്ര രസത്തിലല്ല, ഉദ്ദേശം പത്ത് വർഷത്തോളമായി ഇരുവരും നേരിൽ കണ്ടിട്ടും, സംസാരിച്ചിട്ടും. അങ്ങനെ ഇരിക്കെ ആണ് ടക്കാടയ്ക്ക് മകന്റെ ഭാര്യയുടെ കോൾ വരുന്നത്, സംഭവം വേറൊന്നുമല്ല കെഞ്ചിക്ക് കാൻസർ ആണ്, ഇനി അധികം കാലവും അയാൾക്ക് ഇല്ല.

🔸വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ പണ്ട് തൊട്ടേ ഒരു പരാജയം ആയ ടക്കാടയ്ക്ക് ഈ വാർത്ത താങ്ങാവുന്നതിലും ഭീകരം ആയിരുന്നു. അയാൾ മകനെ കാണാൻ ടോക്കിയോയിലേക്ക് പുറപ്പെടുകയാണ്, അവിടെ നിന്നും മകന്റെ ഒരു പക്ഷെ അവസാന ആഗ്രഹം സാധിക്കാനായി ചൈനയിലേക്കും. നല്ല കഥ, അതിന്റെ അപാരമായ എക്സിക്യൂഷൻ, കിടിലൻ പ്രകടനങ്ങൾ, പിന്നെ നല്ല ഒന്നാന്തരം എൻഡിങ്ങും, അങ്ങനെ എല്ലാം കൊണ്ടും മികച്ച ഒരു സിനിമയായി മാറുകയാണ് ഴാങ് യിമുവിൻറെ ഈ സംവിധാന സംരംഭം. അപ്പോൾ തീർച്ചയായും കാണാൻ ശ്രമിക്കുക.

Verdict : Must Watch

DC Rating : 4.5/5

No comments:

Post a Comment

1513. Mumu (2025)

Director : Mo Sha Cinematographer : Li Jianeng Genre : Drama Country : China Duration : 111 Minutes 🔸Mumu is a beautiful, deeply human film...