Sunday, August 8, 2021

1151. The Suicide Squad (2021)



Director : James Gunn

Cinematographer : Henry Braham

Genre : Action

Country : USA

Duration : 132 Minutes


🔸ഡീസി കോമിക്സ് വായിച്ച് തുടങ്ങിയ കാലം തൊട്ടേ ഇഷ്ടം ഉണ്ടായിരുന്ന ഒരു ടീം ആണ് സുയിസൈഡ് സ്‌ക്വാഡ് എന്ന വിഭാഗം. അതായത് ലെജന്ദരി എന്നൊക്കെയുള്ള വിശേഷണങ്ങൾ കരസ്തമാക്കിയ എ ലിസ്റ്റ് കഥാപാത്രങ്ങൾക്ക് പുറമെ അധികം ആരുടേയും ഫേവറൈറ്റ് ലിസ്റ്റിൽ വരാത്ത കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയ ഒരു സെറ്റപ്പ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആത്മഹത്യാപരം ആയ മിഷനുകൾക്ക് വേണ്ടി ആണ് പൊതുവെ ഈ വിഭാഗം നിയോഗിക്കപ്പെടാറ്. ഈ ഒരു ടീമിനെ ഉൾപ്പെടുത്തി അഞ്ച് വർഷം മുന്നേ വന്ന ചിത്രം നിരാശാജനകം ആയിരുന്നു, എന്നാൽ ഹെൽ ടു പേ എന്ന അനിമേഷൻ ആണെങ്കിൽ മികച്ച ഒരനുഭവവും ആയിരുന്നു. ജെയിംസ് ഗന്നിന്റെ ചിത്രം ഇതിൽ എവിടെ നിൽക്കും എന്നതായിരുന്നു ചോദ്യം.

🔸മൻ ഭാഗ ചിത്രത്തിലെ ഒന്ന് രണ്ട് കഥാപാത്രങ്ങൾ സ്‌ക്രീനിൽ വരുന്നുണ്ട് എന്നത് ഒഴിച്ചാൽ കാര്യമായ കണ്ടിന്യുട്ടി ഒന്നും ഈ ചിത്രത്തിന് മുൻ ഭാഗത്തോട് ഇല്ല. സൗത്ത് അമേരിക്കയിലെ കോർട്ടോ മാൾട്ടീസ് എന്ന ദ്വീപ് രാജ്യത്താണ് കഥ ആരംഭിക്കുന്നത്, അവിടെ നിലവിൽ ഉണ്ടായിരുന്ന ഭരണത്തെ തകിടം മറിച്ച് ഒരു ആന്റി അമേരിക്കൻ വിഭാഗം ഭരണം കയ്യാളിയിരിക്കുകയാണ്. ഈ ഒരു പശ്ചാത്തലത്തിൽ അത്യന്തം അപകടകരമായ ഒരു മിഷനുമായി സുയിസൈഡ് സ്‌ക്വാഡ് അവിടെ എത്തുകയാണ്, മിഷൻ എന്താണെന്നും മറ്റും തല്ക്കാലം പറയുന്നില്ല, കണ്ട് തന്നെ അറിയുക.

🔸എന്റെർറ്റെയിനിങ് ആയ ഒരു ഔറ്റിങ് ആണ് ഈ ചിത്രം, ഡയലോഗ്സ് ആയാലും ആക്ഷൻ ആയാലും വയലൻസ് ആയാലും എല്ലാം നമ്മുടെ ശ്രദ്ധ പിടിച്ചെടുക്കുന്ന വിധത്തിൽ കോർത്തിണക്കിയ ഒരു സംരംഭം എന്ന് സം അപ്പ് ചെയ്യാം. മുൻ ഭാഗത്തെ അപേക്ഷിച്ച് കഥാപാത്രങ്ങളെ ഒക്കെ നല്ല രീതിയിൽ ഡെവലപ്പ് ചെയ്തിട്ടുണ്ട് ഇവിടെ, കിങ് ഷാർക്ക് പോലുള്ള കഥാപാത്രങ്ങൾ ഒരു സീൻ സ്റ്റീലർ ലെവലിലേക്ക് പോവുന്നുന്നുണ്ട്. വീക്കെണ്ടിൽ ഒക്കെ കാണാവുന്ന നല്ലൊരു പോപ്കോൺ എന്റെർറ്റെയിണർ ആണ് സുയിസൈഡ് സ്‌ക്വാഡ്, കാണാൻ ശ്രമിക്കുക.

Verdict : Good

DC Rating : 3.5/5 

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...