Saturday, August 14, 2021

1155. A Millionaire's First Love (2006)


Director : Kim Tae Kyun

Cinematographer : Choi Chan Min

Genre : Romance

Country : South Korea

Duration : 116 Minutes


🔸സിനിമ ഉള്ള കാലം തൊട്ടേ ഉപയോഗിച്ച്, അറിഞ്ഞ്, കണ്ട് പഴകിയ ഒരു സ്റ്റോറി ഫോർമുല അതേപടി പകർത്തി വെച്ച ഒരു സിനിമ എന്ന് ലളിതമായി പറയാം എ മില്യണെയർസ് ഫസ്റ്റ് ലവ് എന്ന ചിത്രത്തെ പറ്റി. കുറച്ച് കൂടി ലളിതമായി പറയുക ആണെങ്കിൽ നമ്മുടെ സാഗർ കോട്ടപ്പുറം പറഞ്ഞ പോലെ "പണക്കാരനായ നായകൻ, കൂലി വേലക്കാരി ആയ നായിക" എന്ന ആ ഒരു ലൈൻ. പൊതുവെ കൊറിയൻ ഇൻഡസ്ത്രിയിൽ നിന്നും അമ്പരപ്പിച്ച ഒരുപാട് റൊമാന്റിക് ഡ്രാമ ചിത്രങ്ങളും സീരീസുകളും ഒക്കെ വന്നിട്ടുണ്ട്, അവയിൽ ഈ ചിത്രത്തെ ഉൾപ്പെടുത്താനാവുമോ എന്ന കാണുന്നതിന് മുന്നേ ഉള്ള സംശയത്തിന് നോട്ട് ഇൻ എ മില്യൺ ഇയേഴ്‌സ് എന്ന് മറുപടി കൊടുത്ത് നിർത്താം.

🔸കാങ് എന്ന നമ്മുടെ നായക കഥാപാത്രത്തെ പറ്റി പറഞ്ഞ് കൊണ്ട് ആരംഭിക്കാം, ഒരു ഗ്രാജുവേഷൻ വിദ്യാർത്ഥി ആണ് കാങ്, പണക്കാരനായ അച്ഛന്റെ സകലമാന സ്വത്തുക്കൾക്കും സ്ഥാപന ജംഗമ വസ്തുക്കൾക്കും കാങ് മാത്രമാണ് അവകാശി. ഈ ഒരു പണക്കൊഴുപ്പ് അയാളെ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്, ഒരു തികഞ്ഞ ധാരാളിയും ധിക്കാരിയും ഒക്കെ ആയാണ് അയാളുടെ ഇടപെടലുകളും പെരുമാറ്റവും ഒക്കെ. അങ്ങനെ സംഭവിക്കുമ്പോഴാണ് കഥയിൽ ഒരു ചെറിയ ട്വിസ്റ്റ് അരങ്ങേറുന്നത്, കാങ്ങിന്റെ സമ്പത്തും മറ്റ് കാര്യങ്ങളും എല്ലാം തുലാസിൽ ആവുന്ന ഒരു ട്വിസ്റ്റ്. ഈ ട്വിസ്റ്റ് എന്താണെന്നും അതിന്റെ ഇഫ്ഫക്ട് എന്താണെന്നും എല്ലാം കണ്ട് തന്നെ അറിയുക.

🔸കാങ്ങിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ആണ് യുൻ കടന്ന് വന്നത്, എല്ലാ രീതിയിലും കാങ്ങിന്റെ എക്‌സാക്റ്റ് ഓപ്പോസിറ്റ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രം. സ്വാഭാവികമായും ഇവർക്ക് ഇടയിൽ ഉടലെടുക്കുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്ലോട്ട്. കണ്ട് പഴകിയ പ്ലോട്ട് ഒക്കെ ആയത് കൊണ്ട് തന്നെ നല്ല രീതിയിൽ ബോർ അടിപ്പിച്ച ഒരു ചിത്രമാണ് മില്യണെഴ്‌സ് ഫസ്റ്റ് ലവ്, കഥ എവിടെ ചെന്ന് അവസാനിക്കും എന്ന കാര്യത്തിലും ഈ ഒരു പ്രെഡിക്ഷൻ ഒരിഞ്ച് പോലും തെറ്റിയില്ല എന്നത് ഒട്ടും ഗുണകരമായ ഒരു കാര്യമല്ല. ചുരുക്കി പറഞ്ഞാൽ ഒരു തരത്തിലും തൃപ്തി തരാതെ പോയ ഒരു സാധാ റൊമാന്റിക് ഡ്രാമ.

Verdict : Avoidable

DC Rating : 2/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...