Thursday, August 19, 2021

1156. Kamikaze Girls (2004)


Director : Tetsuya Nakashima

Cinematographer : Shoichi Ato

Genre : Drama

Country : Japan

Duration : 102 Minutes


🔸ഒരു ഉഗ്രൻ ആക്സിഡന്റ് സീൻ കാണിച്ച് കൊണ്ടാണ് കാമികസേ ഗേൾസ് ആരംഭിക്കുന്നത്, നമ്മുടെ പ്രധാന കഥാപാത്രമായ മോമോക്കോ എതിരെ വന്ന ഒരു ലോറി കേറി ഇറങ്ങിയപ്പോ അങ്ങനെ എയറിലോട്ട് പൊങ്ങി പോവുകയാണ്. ഈ ഒരു മൊമെന്റിലാണ് മോമോക്കോ തന്റെ മുൻകാല ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കുന്നത്, പിന്നീടുള്ള ഒന്നെമുക്കാൽ മണിക്കൂർ സമയം മോമോക്കോ തന്റെ ചുറ്റുപാടുകളും ഭൂതം ഭാവി വർത്തമാനവും എല്ലാം നരേറ്റ് ചെയ്യുകയാണ്. നമ്മുടെ ഫ്രഞ്ച് ചിത്രമായ അമേലിയും ആയൊക്കെ ചെറിയ തോതിൽ സാമ്യം പുലർത്തുന്ന ഒരു അവതരണ ശൈലിയാണ് ഈ സിനിമ ഫോളോ ചെയ്യുന്നത്, അത് കൂടുതൽ താല്പര്യം കഥയിലേക്ക് കൊണ്ടുവരുന്നേ ഉള്ളൂ താനും.

🔸ജപ്പാനിലെ ഒരു ചെറിയ കൺട്രി സൈഡിലാണ് മോമോക്കോ ജനിച്ചത്, അവളുടെ ഭാഷയിൽ പറയുക ആണെങ്കിൽ അച്ഛൻ അമ്മമാർക്ക് പറ്റിയ ഒരു അബദ്ധം അല്ലെങ്കിൽ പിഴവ്. മോമോക്കൊയുടെ അച്ഛൻ ഒരു സവിശേഷ വ്യക്തിത്വമാണ്, അത് പറയുന്നതിന് മുന്നേ ഇവരടങ്ങിയ സ്ഥലത്തെ പറ്റി ചെറിയൊരു ഇൻട്രോ തരണം. ജനിച്ച് വീണ ഓരോ ആൺകുഞ്ഞും ഗ്യാങ്സ്റ്റർ ആയി മാറുന്ന വളരെ നല്ല സമാധാനപ്പൂർണമായ ഒരു സ്ഥലത്താണ് ഇവരുടെ താമസം. സ്വാഭാവികമായും ഒരു ഗ്യാങ്സ്റ്റർ ആണ് മോമോകൊയുടെ അച്ഛനും, വെടിയൊച്ച കേട്ടാൽ പേടിക്കുന്ന അനന്തൻ നമ്പ്യാർ മോഡൽ ഒരു കഥാപാത്രം.

🔸മോമോകൊയുടെ അമ്മ ഒരു വേറെ തന്നെ ജനുസ്സ് ആണ്, കണ്ട് തന്നെ അറിയുക. ഇങ്ങനെ വളരെ വിചിത്രമായ ഒരു ചുറ്റുപാടിൽ ജനിച്ച് വളർന്നത് കൊണ്ടാവും മോമോകൊയുടെ പെരുമാറ്റത്തിലും ശൈലിയിലും എല്ലാം ആ ഒരു വൈചിത്ര്യം നമുക്ക് കാണാം. പിന്നീട് അവളുടെ ജീവിതത്തിൽ ഒരുപാട് സംഭവങ്ങൾ അരങ്ങേരുന്നുണ്ട്, ഇച്ചികൊയുടെ വരവ് ഉൾപ്പെടെ, അതെല്ലാം സിനിമ കണ്ട് തന്നെ മനസിലാക്കുക. വളരെ ഇന്ട്രെസ്റ്റിങ് ആയി തുടങ്ങി, ഇടക്ക് എവിടെയോ വെച്ച് പിറകോട്ട് പോയി അവസാനം മോശമില്ലാത്ത അവസ്ഥയിൽ അവസാനിപ്പിച്ച ഒരു ചിത്രമാണ് കാമികസേ ഗേൾസ്. ഒരു മിനിറ്റ് പോലും മടുപ്പിക്കുന്നില്ലെങ്കിലും തുടക്കത്തെ ആ ഒരു പ്രോമിസ് കീപ്പ് ചെയ്യാൻ കഴിഞ്ഞതായി തോന്നിയില്ല, സ്റ്റിൽ കണ്ട് തീരുമാനിക്കാവുന്നതാണ്.

Verdict : Watchable

DC Rating : 3/5

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...