Director : Tom McCarthy
Cinematographer : Masanobu Takayanagi
Genre : Crime
Country : USA
Duration : 140 Minutes
🔸തന്നോടൊപ്പം താമസിച്ചിരുന്ന ലീന എന്ന പെൺകുട്ടിയെ കൊന്ന കേസിൽ ആണ് ആലിസൻ ഫ്രാൻസിലെ മാർസെയ് ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുന്നത്, സഹവാസികൾ എന്നതിന് അപ്പുറം ഇരുവർക്കും ഇടയിൽ ഒരു റൊമാന്റിക് റിലേഷൻ കൂടി ഉണ്ടായിരുന്നതായി ചിത്രം പറയുന്നുണ്ട്, അത് എന്ത് തന്നെ ആയാലും ഈ കൊല നടത്തിയത് ആലിസൻ അല്ല എന്ന് വിശ്വസിക്കാൻ അവളുടെ അച്ഛൻ ബില്ലിന് കാരണങ്ങൾ ഒരുപാടുണ്ട്. എല്ലാത്തിനും പുറമെ സ്വന്തം മകൾക്ക് ഒരു കൊലയാളിയാവാൻ ഉള്ള മാനസികാവസ്ഥ ഇല്ല എന്നത് അയാൾക്ക് ഉറപ്പാണ്, ഈ വിശ്വാസമാണ് അയാളെ അമേരിക്കയിൽ നിന്നും ഫ്രാൻസിലേക്ക് എത്തിക്കുന്നത്.
🔸എണ്ണപ്പാടങ്ങളിൽ ദിവസവേതനക്കാരനായി ജോലി ചെയ്യുന്ന ബിൽ മകൾ ജയിലിൽ കഴിഞ്ഞ പോയ നാല് വർഷങ്ങളിലും ഒന്നൊഴിയാതെ അവളെ ചെന്ന് കാണാറുണ്ടായിരുന്നു. ഇത്തവണത്തെ സന്ദർശനത്തിൽ ആണ് ചില പുതിയ സംഗതികൾ അരങ്ങേറുന്നത്, അതായത് ലീനയുടെ യഥാർത്ഥ ഘാതകൻ ആരാണെന്ന കാര്യത്തിൽ ആലിസനിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. അത് ഒന്ന് പരിശോധിക്കാനും അത് വഴി കേസ് അന്വേഷണം റീ ഓപ്പൺ ചെയ്യാനും അവൾ അച്ഛനോട് അഭ്യർത്ഥിക്കുകയാണ്. എന്നാൽ അത്ര എളുപ്പം ഉള്ള ഒരു ടാസ്ക് ആയിരുന്നില്ല അത് എന്നത് ആയിരുന്നു വാസ്തവം.
🔸സവാഭാവികമായും മകളുടെ നിരപരാധിത്വം തെളിയിക്കാനുള്ള ഒരു അച്ഛന്റെ പോരാട്ടം തന്നെയാണ് ചിത്രം, നമ്മൾ പ്രതീക്ഷിക്കാത്ത തരത്തിൽ ഉള്ള ഒരു ചെറിയ പ്ലോട്ട് ഡെവലപ്പമെന്റ് വരുന്ന അവസാന മുപ്പത് മിനിറ്റ് ഒഴിച്ച് നിർത്തിയാൽ എടുത്ത് പറയാൻ തക്കവണ്ണം വേറൊന്നുമില്ല. പ്രധാന കഥാപത്രമായ ബിൽ ആയുള്ള ദാമണിന്റെ പ്രകടനം നന്നായിരുന്നു, ഒരു മിഡിൽ എജ്കഴിഞ്ഞ മനുഷ്യനായി ഉള്ള ശരീരികവും, വൈകാരികവും ആയുള്ള മാറ്റം ഗംഭീരം ആയിരുന്നു. കണ്ടില്ലെങ്കിൽ നഷ്ടമാണ് എന്ന് പറയാൻ തക്കവണ്ണം, പ്രകടനങ്ങൾക്കും എൻഡിങ്ങിനും അപ്പുറം ഒന്നും ഇല്ലാത്ത ഒരു സാധാരണ ചിത്രം മാത്രമാണ് സ്റ്റിൽ വാട്ടർ, അത്ര മാത്രം.
Verdict : Above Average
DC Rating : 2.75/5
No comments:
Post a Comment