Director : Gakuryū Ishii
Cinematographer : Norimichi Kasamatsu
Genre : Drama
Country : Japan
Duration : 117 Minutes
🔸പലോട്ട് വൈസ് നോക്കുക ആണെങ്കിൽ ഓഗസ്റ്റ് ഇൻ വാട്ടർ എന്ന ചിത്രത്തിൽ സവിശേഷമായോ, അല്ലെങ്കിൽ എടുത്ത് പറയത്തക്കയോ എന്തെങ്കിലും ഉള്ളതായി അനുഭവപ്പെട്ടേക്കില്ല. എന്നാൽ ബാക്കുറവ് എന്ന ബ്രസീലിയൻ ചിത്രം പോലെ വളരെ പ്രസക്തമായ ഒരു പാറലൽ ലൈൻ ചിത്രത്തിൽ ഉണ്ട്, അല്പം സയൻസ് ഫിക്ഷനും ഫാന്റസിയും എല്ലാം കൂടി ചേരുന്ന ഈ ഒരു ഭാഗം കൂടി പരിഗണിക്കുമ്പോൾ ആണ് ചിത്രം വേറിട്ടു നിൽക്കുന്നത്. ജാപനീസ് ഇൻഡി സിനിമാ വിഭാഗത്തിൽ ഒരു ക്ലാസിക്ക് പരിവേഷം ചാർത്തി കൊടുക്കാറുള്ള ചിത്രമാണ് ഓഗസ്റ്റ് ഇൻ വാട്ടർ, അത് എന്ത് കൊണ്ടാണെന്ന് സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ മനസ്സിലാവുകയും ചെയ്യും.
🔸ഒരു കമിങ് ഓഫ് ഏജ് റൊമാന്റിക് ജോനറിനെ ഓർമ്മിപ്പിച്ച് കൊണ്ടാണ് ഓഗസ്റ്റ് ഇൻ വാട്ടർ ആരംഭിക്കുന്നത്. ഇസുമി എന്ന നായികാ കഥാപാത്രം പുതിയ ഒരു നഗരത്തിൽ താമസത്തിന് എത്തിയ കുട്ടിയാണ്, പുതിയ സ്‌കൂളും വിദ്യാർഥികളും ഒക്കെയായി അവൾ പരിചയപ്പെട്ട് വരുന്നതേ ഉള്ളൂ. പൊതുവെ വളരെ വൈബ്രന്റ് ആയ സ്വഭാവത്തിന് ഉടമയായ അവളോട് സഹപാടഠികളായ രണ്ട് പേർക്ക്, അതായത് മാവോയ്ക്കും ഉകിയായ്ക്കും അടുപ്പം തോന്നുകയാണ്. പിന്നീട് ഒരു ട്രയാങ്കിൽ ലവ് സ്റ്റോറിയിലേക്ക് സിനിമ കടക്കും എന്ന് തോന്നിക്കും എങ്കിലും മെട്ടീയോറൈറ്റ് ക്രാഷ്, സൂപ്പർ നാച്ചുറൽ എലമെന്റ്സ് എന്നിവയിലേക്ക് ഒക്കെയാണ് സ്റ്റോറി കടന്ന് ചെല്ലുന്നത്.
🔸വളരെ സ്ലോ ആയ, ഒരു തരത്തിൽ പറഞ്ഞാൽ മെഡിറ്റേറ്റീവ് ശൈലിയിൽ പുരോഗമിക്കുന്ന ചിത്രമാണ് ഓഗസ്റ്റ് ഇൻ വാട്ടർ. ചിത്രം കഥ പറയുന്നത് തന്നെ സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു ടോണിലാണ്, ഇതിന് സിനിമട്ടോഗ്രാഫി കൊടുക്കുന്ന പിന്തുണ ചെറുതല്ല, മികച്ച ഒരു വർക്ക് തന്നെയാണ്. നമുക്ക് ഇന്റർപ്രറ്റ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് സിനിമയുടെ എൻഡിങ്ങും മറ്റുമൊക്കെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവർക്കും സജസ്റ്റ് ചെയ്യാൻ പറ്റിയ ഒരു സിനിമ ഒന്നും ആയി തോന്നുന്നില്ല ഓഗസ്റ്റ് ഇൻ വാട്ടർ, താല്പര്യം ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക.
Verdict : Good
DC Rating : 3.75/5
No comments:
Post a Comment