Director : Dominic Cooke
Cinematographer : Sean Bobbit
Genre : Historical
Country : UK
Duration : 111 Minutes
🔸ഒരു റിയൽ ലൈഫ് സംഭവമാണ് ദി കൊറിയർ സ്ക്രീനിലേക്ക് എത്തിക്കുന്നത് എന്നത് തിരിച്ചറിയാൻ ക്രെഡിറ്റ് സീൻ വരെ എത്തേണ്ടി വന്നു എന്നത് കൊണ്ട് കുറച്ച് കൂടി നല്ല രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞ ഒരു അപൂർവ അനുഭവമാണ് ഈ ചിത്രം. ഇതിന് മുന്നേ കോൾഡ് വാർ സമയത്തെ ചാര പ്രവർത്തി ഒക്കെ ആധാരമാക്കിയുള്ള അനവധി സിനിമകളും എഴുത്തുകളും ഒക്കെ കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും സിഗ്നിഫിക്കൻറ്റ് ആയൊരു സംഭവത്തെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഈ കാരണം കൊണ്ട് തന്നെ ആവണം സിനിമ ആ പോർഷ്യനിലേക്ക് കടക്കുമ്പോൾ ലഭിക്കുന്നത് മികച്ചൊരു അനുഭവം തന്നെയാണ്, ചില സമയങ്ങളിൽ ഒരു സാധാരണക്കാരനായ മനുഷ്യൻ കൈക്കൊള്ളുന്ന വളരെ സാധാരണമായ തീരുമാനത്തിന് പോലും അസാധാരണമായ ആഫ്റ്റർ എഫക്ടുകൾ ഉണ്ടാവും എന്ന വാചകത്തിന് ഉള്ള നല്ല ഉദാഹരണമാണ് ദി കൊറിയർ.
🔸അറുപതുക്കളുടെ ആരംഭത്തിലാണ് കഥ തുടങ്ങുന്നത്, അതായത് അമേരിക്കയും സോവിയറ്റ് യുണിയനും തമ്മിലുള്ള മത്സരം അതിന്റെ എല്ലാ അതിരുകളും ബേധിച്ച് ന്യൂക്ലിയാർ വാർ ഫെയരിലേക്ക് പോവും എന്ന് സകലരും പേടിച്ചിരുന്ന ഒരു കാലഘട്ടം. ചാരവൃത്തിക്കും ഒരുപാട് പേര് കേട്ട കാലഘട്ടം ആയിരുന്നു ഇത്, ഇരു രാജ്യങ്ങളും ശത്രുവിന്റെ നീക്കങ്ങൾ അറിയുന്നതിനായി തങ്ങളുടെ വിശ്വസ്ഥരെ പല ഉന്നത സ്ഥലങ്ങളിൽ ഉൾപ്പെടെ വിന്യസിച്ചിരുന്നു. അമേരിക്കയ്ക്ക് ഈ രീതിയിൽ ഒരുപാട് സഹായങ്ങൾ എത്തിച്ച വ്യക്തിയാണ് സോവിയറ്റ് പൗരനായ ഓലഗ് പെങ്കോവസ്കി, എന്നാൽ ഓലഗിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കൂടുതൽ ദുർഘദമായി കൊണ്ടിരിക്കുക ആയിരുന്നു.
🔸ഈ ഒരു പോയിന്റിലാണ് ഗ്രേവിൽ വിൻ എന്ന നമ്മുടെ പ്രധാന കഥാപാത്രം കഥയിലേക്ക് വരുന്നത്. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ബിസിനസുകാരനാണ് വിൻ, ഒരു ചാരൻ ആണെന്ന് ആരും പെട്ടെന്ന് വിശ്വസിക്കാത്ത ഒരു വ്യക്തി, ഇത് തന്നെയാണ് അമേരിക്കൻ രഹസ്യന്വേഷണ വിഭാഗം മുൻതൂക്കമായി കണ്ടതും. ഈ രണ്ട് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോവുന്നത്. അത്യാവശ്യം ടെൻഷൻ അടിപ്പിക്കുന്നുണ്ട് എങ്കിലും കാര്യമായ തൃപ്തി ഒന്നും ചിത്രം തന്നിട്ടില്ല, പെർഫോമൻസുകൾ എല്ലാം നന്നായിരുന്നു എങ്കിലും കണ്ട് പഴകിയ സ്പൈ ത്രില്ലരുകളിൽ ഒന്ന് എന്നതിനപ്പുറം സവിശേഷമായി കാണിച്ച് തരാൻ ഒന്നും തന്നെയില്ല.
Verdict : Watchable
DC Rating : 3/5
No comments:
Post a Comment