Director : Leos Carax
Cinematographer : Caroline Champetier
Genre : Musical
Country : France
Duration : 139 Minutes
🔸ഈ കഴിഞ്ഞ കാൻസ് വേദിയിലെ ഓപ്പനിങ് സിനിമ ആയിരുന്നു ആനറ്റ്, പൊതുവെ മ്യൂസിക്കൽ വിഭാഗത്തിൽ പെട്ട സിനിമകളോട് വലിയ താല്പര്യം തോന്നാറില്ല എങ്കിലും സ്ക്രീനിന്റെ മുന്നിലും പിന്നിലും അണിനിരന്ന ടാലന്റ് ഒന്ന് മാത്രം മതിയായിരുന്നു ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ. കാൻസ് വേദിയിലെ പ്രദർശനം പൂർത്തിയാവുന്നതിന് മുന്നേ തന്നെ ആമസോൺ ചിത്രം ഡിസ്ട്രിബ്യുഷനിന് തിരഞ്ഞെടുത്തതും പ്രതീക്ഷ വർധിപ്പിച്ച കാര്യങ്ങളിൽ ഒന്നായിരുന്നു, ചുരുങ്ങിയത് കാഴ്ചക്കാരുടെ മുന്നിലേക്ക് എത്താൻ വൈകില്ല എന്ന പ്രതീക്ഷ. കണ്ട് കഴിയുമ്പോൾ ഒരു കാര്യം കൂടി വ്യക്തമാണ്, ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്നാണ് ആനറ്റ്.
🔸അത്യാവശ്യം പ്രശസ്തരായ, വലിയൊരു ആരാധകർ വൃന്ദം തന്നെ സ്വന്തമായുള്ള ഒരു സെലിബ്രിറ്റി കപ്പിൾ ആണ് ഹെൻറിയും ആനും. ഹെൻറി ആളൊരു സ്റ്റാൻഡ് അപ്പ് കോമേടിയനാണ്, വളരെ ഇൻസൾട്ടിങ് ആയ രീതിയിലേക്ക് വരെ തന്റെ അഭിപ്രായങ്ങൾ കൊണ്ട് പോയി ആളുകളെ എന്റെർറ്റെയിൻ ചെയ്യിക്കാൻ ശ്രമിക്കുന്ന വളരെ പെക്കൂലിയർ ആയ ഒരു കാരക്റ്റർ. തന്റെ കരിയറിൽ വലിയ വിജയം നേടിയ ആളൊന്നുമല്ല ഹെൻറി, ആളുകളാൽ തിരിച്ചറിയപ്പെടും എന്നത് ഒഴിച്ചാൽ കാര്യമായ വരുമാനവും സമ്പാദ്യവും ഒന്നും അയാൾ നേടിയിട്ടില്ല. ഈ പറഞ്ഞതിന് ഒക്കെ നേരെ വിപരീതമാണ് ഹെന്രിയുടെ ഭാര്യയായ ആൻ.
🔸വളരെ ശക്തമായ ഒരു ആരാധക വൃന്ദം തന്നെയുണ്ട് ആനിന്, അവരുടെ ഗാനത്തെയും ശബ്ദത്തെയും അവരെ തന്നെയും ജനുവിൻ ആയി ഇഷ്ട്ടപ്പെടുന്ന ഒരുപാട് ആളുകൾ അവർക്ക് ചുറ്റിലുമുണ്ട്. ഇങ്ങനെ രണ്ട് ധ്രുവത്തിൽ കിടക്കുന്ന രണ്ട് കഥാപാത്രങ്ങൾക്ക് ഇടയിൽ ഉള്ള പ്രണയ ബന്ധവും അവിടെ കടന്ന് വരുന്ന ട്രാജടിയും എല്ലാമാ കഥയുടെ ഫോക്കസ്. ദമ്പതികളുടെ മകളായ ആനറ്റ് ആണ് ടൈറ്റിൽ കാരക്റ്റർ, കഥയിൽ അവരുടെ റോളിനെ കുറിച്ച് തല്ക്കാലം ഒന്നും പറയുന്നില്ല. ഒരു തകർന്ന് കൊണ്ടിരിക്കുന്ന റിലേഷൻഷിപ്പ് ബേസ് ചെയ്ത് ആദം ഡ്രൈവർ തന്നെ നായകനായ മാരേജ് സ്റ്റോറി എന്ന സിനിമ നമ്മൾ കണ്ടതാണ്, അതിനേക്കാൾ ഡാർക്ക് ആയ ഒരു ട്രാജിക് റിലേഷൻഷിപ്പ് ഡ്രാമയാണ് ആനറ്റ്. ഒരുപാട് സംപ്തൃപ്തിയും, പെയിനും ഒക്കെ തന്നൊരു ചിത്രം, കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക.
Verdict : Very Good
DC Rating : 4.25/5
No comments:
Post a Comment