Tuesday, May 5, 2020

772. To Live (1994)



Director : Zhang Yimou

Genre : Drama

Rating : 8.3/10

Country : China

Duration : 132 Minutes


🔸ടു ലിവ് എന്ന ചിത്രം സിനിമയിൽ കാണിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ എന്നതിനോടൊപ്പം ഒരു കാലഘട്ടത്തിന്റെ കൂടി കഥയാണ്, ചൈന എന്ന രാജ്യം ഒരുപക്ഷെ ഇനിയൊരു തിരിച്ച് പോക്ക് സാധ്യമല്ലാത്ത രീതിയിൽ മാറ്റി മാറിക്കപ്പെട്ട ഇരുപതാം നൂറ്റാണ്ട് കാലഘട്ടത്തിലെ മൂന്ന് പതിറ്റാണ്ടുകൾ ആണ് ഈ ചിത്രത്തിന് വിഷയമായിരിക്കുന്നത്. ഈ കാലഘട്ടം അത്രയും ഒരു കുടുംബത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെയാണ് ചിത്രം കാഴ്ചക്കാരനിൽ എത്തിക്കാൻ ശ്രമിക്കുന്നത്, അതിൽ നൂറ് ശതമാനം വിജയിച്ചിട്ടുമുണ്ട്.

🔸ഫർഗുയി എന്ന കഥാപാത്രമാണ് സിനിമയുടെ ബാക്ക്ബോൺ, ചിത്രത്തിൽ നമ്മൾ ആദ്യം അയാളെ കണ്ട് മുട്ടുന്നത് ഒരു ചൂതാട്ട കേന്ദ്രത്തിൽ വെച്ചാണ്, ചൂത് കളി അയാളുടെ ബലഹീനതയാണ്. നമ്മൾ ഈ നശിച്ച് നശിച്ച് നാറാണ കല്ലെടുക്കുക എന്നൊക്കെ ചില സന്ദർഭങ്ങളിൽ പറയാറില്ലേ, ആ ഒരു ട്രാക്കിലാണ് ഫർഗുയി ഇപ്പോൾ പോയി കൊണ്ടിരിക്കുന്നത്. ദിവസവും രാവിലെ തന്നെ കയ്യിൽ കിട്ടുന്ന വസ്തു വകയുമായി ചൂത് കളിക്കാൻ ഫർഗുയി വരും, ഉള്ളത് മുഴുവൻ തീരുന്നത് വരെ കളിക്കും, പിന്നെ കടം വാങ്ങിയിട്ടും കളിക്കും.

🔸ഈ പരിപാടിയോട് വല്ലാത്തൊരു തരം ലഹരിയാണ് പുള്ളിക്ക്, അഡിക്ഷൻ എന്നൊക്കെ പറഞ്ഞാൽ നില മറന്ന് കളിക്കുന്ന തരം അഡിക്ഷൻ. ഈ ഒരു കാര്യം മാറ്റിവെച്ചാൽ പുള്ളിക്ക് മറ്റ് മോശം പ്രവർത്തികളോ രീതികളോ ഒന്നും തന്നെയില്ല, എന്നാൽ ഈ ഒരു കാര്യം കൊണ്ട് കുടുംബം അടക്കം തെരുവിൽ ഇറങ്ങേണ്ടി വരുന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ കിടപ്പ്. ഈ പറഞ്ഞ് വെച്ച ട്രാക്കിലേക്ക് തന്നെയാണ് കാര്യങ്ങൾ പോവുന്നതും, കടം കേറി മുടിഞ്ഞെങ്കിലും ഒരു കളി കൂടി കളിക്കാം എന്ന പ്രലോഭനത്തിൽ അയാൾ വീണ് പോവുകയാണ്, അതിന് തന്റെ വീടടക്കം അയാൾ വാത് വെക്കുകയാണ്.

🔸പ്രതീക്ഷിച്ചത് പോലെ തന്നെ ഈ കളിയിലും പുള്ളി നല്ല അന്തസ്സായി തോൽക്കുകയാണ്, അങ്ങനെ തന്റെ കഴിവ് കേട് ഒന്ന് കൊണ്ട് മാത്രം ഫർഗുയി നാട്ടിലെ അറിയപ്പെടുന്ന ഭൂപ്രഭുക്കളായിരുന്ന സ്വന്തം കുടുംബത്തെ അന്നത്തിന് വകയില്ലാതെ തെരുവിലേക്ക് എത്തിക്കുകയാണ്. ഇവിടെ നിന്നുമാണ് റ്റു ലിവ് സത്യത്തിൽ കഥ പറഞ്ഞ് തുടങ്ങുന്നത്, ഈ പോസ്റ്റിൽ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്ന രീതിയൊന്നും വെച്ച് ലൈറ്റ് ടോണിലുള്ള സിനിമയൊന്നും പ്രതീക്ഷിക്കരുത്, അത്യാവശ്യം ഡാർക്ക് ഇന്റെൻസ് ആയൊരു കഥയാണ് റ്റു ലിവിന്റെത്.

🔸നാല്പതുകളിൽ തുടങ്ങി എഴുപതുകൾ വരെയുള്ള കാലഘട്ടത്തെ ചൈനയിലെ പല പ്രധാനപ്പെട്ട സംഭവങ്ങളും കഥയോട് ബന്ധിപ്പിച്ച് കൊണ്ടുവന്നിരിക്കുന്നതായി കാണാം, മാവോയുടെ ഉയർച്ചയും സാംസ്‌കാരിക വിപ്ലവവും പഞ്ചവത്സര പദ്ധതിയും വൻ കുതിച്ച് ചാട്ടവും എല്ലാം ഇവിടെ വിഷയങ്ങളാണ്. ശക്തമായ കഥയും അതി ശക്തമായ കഥാപാത്രങ്ങളുണ് ചിത്രത്തിന്റെ പ്ലസ് പോയിന്റുകളാണ്, കാഴ്ചക്കാരനെ ആഴത്തിൽ സ്പർശിക്കുന്ന വൈകാരികമായ രംഗങ്ങളും കഥാ തന്തുക്കളും ഒരുപാട് കാണാൻ കഴിയും. പറഞ്ഞ് വന്നത് എന്തെന്നാൽ, നിസ്സംശയം കണ്ടിരിക്കേണ്ട ചിത്രമാണ് റ്റു ലിവ്, കാണാൻ ശ്രമിക്കുക.

Verdict : Must Watch

DC Rating : 92/100

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...