Sunday, May 24, 2020

794. One Wonderful Sunday (1947)



Director : Akira Kurosawa

Genre : Romance

Rating : 7.2/10

Country : Japan

Duration : 109 Minutes


🔸സമുറായി ചിത്രങ്ങളിലേക്കും പീരിയഡ് ഡ്രാമകളിലേക്കും എല്ലാം കാലെടുത്ത് വെക്കുന്നതിന് മുന്നേ ഒരു സംവിധായകൻ എന്ന നിലയ്ക്ക് കഴിവ് തെളിയിച്ച് തുടങ്ങിയ കാലത്ത് കുറൊസാവ സംവിധാനം ചെയ്ത ചിത്രമാണ് വൺ വണ്ടർഫുൾ സണ്ഡേ. പൂർണമായും വർത്തമാന കാലത്ത് അരങ്ങേറുന്ന, റൊമാൻസ് കൊമെടി പോലുള്ള ജോണറുകൾ കൈകാര്യം ചെയ്യുന്ന, പോസ്റ്റ് വാർ ജപ്പാൻ പോലുള്ള വിഷയങ്ങൾ പ്രമേയമാക്കുന്ന അധികം ചിത്രങ്ങൾ ഈ സംവിധായകന്റേത് ആയി കണ്ടിട്ടില്ല, ഈ ഒരു കാരണം കൊണ്ട് തന്നെ വേറിട്ടൊരു അനുഭവം ആയിരുന്നു വൺ വണ്ടർഫുൾ സണ്ഡേ എന്ന ചിത്രം.

🔸യുസോ, മാസകോ എന്നീ രണ്ട് ദമ്പതിമാരാണ് വൺ വണ്ടർഫുൾ സണ്ഡേ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ, ഇരുവരും മധ്യവയസ്സ് പിന്നിട്ടവരും ഗാഢമായി പ്രണയത്തിൽ ആയവരുമാണ്. ഒരുനാൾ ഈ രണ്ട് കഥാപാത്രങ്ങളും ടോക്കിയോ നഗരത്തിൽ എത്തുകയാണ്, ചെറിയ തോതിൽ ഉള്ള നഗര പ്രദിക്ഷണം, ഡേറ്റ് എന്നതൊക്കെയാണ് ലക്ഷ്യം. പക്ഷെ ഒരു ചെറിയ പ്രശനം ഉണ്ട്, എന്താണെന്ന് വെച്ചാൽ ഇരുവരുടെയും കയ്യിൽ എല്ലാം കൂട്ടി ആകെ മുപ്പത്തി അഞ്ച് യെൻ മാത്രമേയുള്ളൂ, കാശ് ആയിട്ട്. ടോക്കിയോ നഗരവും ചിലവും കാലവും ഒക്കെ കണക്കിൽ എടുക്കുമ്പോൾ വളരെ ചെറിയൊരു തുക തന്നെയാണ് ഇതെന്ന് സ്പഷ്ടം.

🔸യുദ്ധാനന്തര ജപ്പാനിലെ ദമ്പതിമാർക്ക് ഇടയിലെ അരക്ഷിതാവസ്ഥ എന്ന വിഷയമൊക്കെ അവിടെ നിൽക്കട്ടെ, അതിന് അപ്പുറം സ്‌ക്രീനിൽ കാണുന്ന ലളിതമായ എന്നാൽ സുന്ദരമായ കഥ തന്നെ പിടിച്ചിരുത്തുന്ന മികച്ച അനുഭവമാണ്. കുറൊസാവയുടെ മറ്റ് എപിക് ചിത്രങ്ങളുമായി താരമത്യം ഒന്നും അർഹിക്കുന്നില്ല എങ്കിലും മോശം അല്ല താനും. റിയലിസ്റ്റിക് ആയ ഒരു കഥാപാത്രവും ദിവാസ്വപ്ന സ്വഭാവക്കാരനായ രണ്ടാമനും ചേർന്നുള്ള ഡൈനാമിക് ഒക്കെ നന്നായിരുന്നു താനും, മുഷിപ്പിക്കാതെ കഥയെ മുന്നോട്ട് കൊണ്ട് പോവുന്നതിൽ ഈ വസ്തുത കാണിക്കുന്ന മികവ് ചെറുതല്ല.

🔸ലളിതമായി പറഞ്ഞാൽ ടോക്കിയോ നഗരത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള ഒരു റോഡ് മൂവി അല്ലെങ്കിൽ എക്സ്പ്ലോറർ മൂവി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഈ ചിത്രം. ഇവരുടെ കഥ മാറി നിന്ന് വീക്ഷിക്കുന്ന ഒരു മൂന്നാമൻ എന്ന മട്ടിലുള്ള അവതരണം ഒക്കെ ബ്രില്യന്റ് ആയിരുന്നു താനും. പണക്കാരനും പാവപ്പെട്ടവനും ഒക്കെ ആയി നിൽക്കുന്ന രണ്ട് ക്ലാസുകൾ തമ്മിലുള്ള അന്തരം ഒക്കെ ഒട്ടും ഫോസ്ഡ് ആയി തോന്നാത്ത രീതിയിൽ കുറൊസാവ അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ ചെറിയൊരു സർപ്രൈസ് ചിത്രത്തിന്റെ അവസാനം ഉണ്ട്, അത് എന്താണെന്ന് പറയുന്നതിൽ അർത്ഥമില്ല, കണ്ട് തന്നെ മനസിലാക്കുക.

Verdict : Good

DC Rating : 70/100

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...