Sunday, May 17, 2020

785. The Man Standing Next (2020)



Director : Woo Min-Ho

Genre : Thriller

Rating : 7.1/10

Country : South Korean

Duration : 114 Minutes


🔸നീണ്ട പതിനെട്ട് വർഷം മസിൽ പവറും കമാൻഡിങ് പവറും വെച്ച് കൊറിയ ഭരിച്ച നേതാവാണ് പാർക്ക് ചുങ് ഹി, കൊറിയയിലെ വലിയൊരു ശതമാനം ആളുകളും പുള്ളിയെ ഒരു എക്സ്ട്രീമിസ്റ്റ് അല്ലെങ്കിൽ ക്രൂരനായി കണ്ട് തള്ളി കളയുന്നുണ്ട് എങ്കിലും പുള്ളിയുടെ സ്വാധീനം ഇന്നും പലയിടത്തും കാണാനുണ്ട്, പ്രത്യേകിച്ചും ഭരണ ശൈലിയിലും മറ്റുമൊക്കെ. ചുങ് ഹി യുഗത്തിന് മേൽ ഷട്ടർ വീണത് പുള്ളി ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിൽ കൊല്ലപ്പെടുന്നതോട് കൂടിയാണ്, ആ സംഭവവും അതിലേക്ക് വഴി വെച്ച കാര്യ കാരണങ്ങളും എല്ലാമാണ് ഈ ചിത്രത്തിന്റെ ടോക്കിങ് പോയിന്റ്.

🔸കൊറിയൻ പ്രസിഡന്റിന്റെ മരണത്തിന് നാല്പത് ദിവസം മുന്നെയാണ് ഈ ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്. മരണത്തിലും ജീവിതത്തിൽ എന്നത് പോലെ ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് ടിയാൻ കടന്ന് പോയത്. അദ്ദേഹത്തിന്റെ കീഴിലെ രഹസ്യാന്വേഷണ വിഭാഗം തലവനും, ഒരിടയ്ക്ക് പ്രെസിഡന്റിന്റെ തന്നെ വലംകൈ എന്നുവരെ അറിയപ്പെട്ട, അയാളുടെ വിശ്വസ്തനായിരുന്ന അനുചരൻ കിം ജയേഗിയുവിന്റെ കൈ കൊണ്ടാണ് പ്രസിഡന്റ് കൊല്ലപ്പെട്ടത്, ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം ബാക്കി വെച്ച് കൊണ്ട്.

🔸സത്യത്തിൽ കിം ആണ് ആ കൊല ചെയ്തത് എന്ന ഫാക്റ്റ് ഒഴിച്ച് നിർത്തിയാൽ അയാൾ അത് എന്തിന് ചെയ്തു എന്ന കാര്യത്തിലൊക്കെ ഇപ്പോഴും സംശയങ്ങൾ ഒരുപാട് ബാക്കിയാണ്. ഭരണാധികാരിയുടെ നില വിട്ട നയങ്ങൾക്ക് എതിരെ അല്ലെങ്കിൽ പുള്ളിയുടെ ശൈലി എന്നതിനോട് ഒരു രീതിയിലും യോജിച്ച് പോവാൻ കഴിയാത്ത ഒരു സ്റ്റേജ് എത്തിയപ്പോൾ കിം നിയന്ത്രണം വിട്ടതാണ് എന്ന വേർഷൻ ആണ് കഥയിൽ പ്രചാരം നേടിയ ഒന്ന്. എന്നാൽ പാർക്ക് തന്റെ ഭാവിക്ക് മേൽ ഒരു കരിനിഴലായി വന്നപ്പോൾ കിം അത് വെട്ടി മാറ്റിയതാണ് എന്നും പറയപ്പെടുന്നു, എല്ലാം സാധ്യതകളാണ്, സത്യം ഇന്നും ഇരുട്ടിലാണ്.

🔸നേതാവിന്റെ ഭരണ ശേഷം പിന്നീട് ഒരുപാട് കാലം കിമ്മും ജീവിച്ചിട്ടില്ല, ആ മരണവും അത്ര സ്വാഭാവികം ആയിരുന്നില്ല. ഇത് വിരൽ ചൂണ്ടിയത് മറ്റൊരു ശക്തനായ പ്രതിയോഗിയിലേക്ക് ഒക്കെ ആണെങ്കിലും അന്വേഷണം എവിടെയും എത്തിയതായി കാണുന്നില്ല, യാഥാർഥ്യം ഒട്ട് മറ നീക്കി പുറത്ത് വന്നുമില്ല. ഈ സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ആധാരം, അതായത് സംഭവബഹുലമായ ഈ കാര്യങ്ങളിലേക്ക് ഒക്കെ വഴി വെച്ച ആ നാല്പത് ദിവസങ്ങൾ, ഒരു മികച്ച സിനിമയ്ക്കുള്ള എല്ലാ പൊട്ടൻഷ്യലും ഉണ്ടായിരുന്നു ഈ ചിത്രത്തിന്.

🔸ഇങ്ങനെ ഒക്കെയാണ് കാര്യം എങ്കിലും അത്യാവശ്യം ബോർ ആയി തന്നെയാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. കാണുന്ന കാഴ്ചക്കാരന്റെ ശ്രദ്ധ സ്ക്രീൻ ടൈം കഴിയുവോളം പിടിച്ച് നിർത്താനുള്ള വകയൊന്നും ഈ സിനിമയിൽ ഇല്ല, ചില നല്ല മോമെന്റുകൾ ഒഴിച്ച് നിർത്തിയാൽ അത്യാവശ്യം ബ്ലാൻഡ് ആണ് താനും. വിഷയത്തിൽ താല്പര്യം തോന്നുന്നെങ്കിൽ ഒരു തവണ കണ്ട് നോക്കാം, എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ഒന്നും പ്രതീക്ഷിക്കരുത്, അത്തരം അവകാശ വാദങ്ങൾ ഒന്നും തന്നെയില്ല.

Verdict : Watchable

DC Rating : 65/100

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...