Director : Lau Kar-Leung
Genre : Action
Rating : 7.7/10
Country : Hong Kong
Duration : 119 Minutes
🔸മാർഷ്യൽ ആർട്സ് സിനിമകളുടെ ചരിത്രം പരിശോധിക്കുക ആണെങ്കിൽ ഏതൊരു ചർച്ചയിലും പ്രതിപാദിച്ച് കേൾക്കാറുള്ള, ഒരു കൾട്ട് ഫോളോയിങ് തന്നെയുള്ള ചിത്രമാണ് ദി തേർട്ടി സിക്സ്ത്ത് ചേംബർ ഓഫ് ഷാവോലിൻ. മാർഷ്യൽ ആർട്സ് സിനിമകൾക്ക് വെസ്റ്റേൺ ഓഡിയന്സിന് ഇടയിൽ ആരാധകരെയും കാഴ്ചക്കാരെയും സൃഷ്ട്ടിച്ചു എന്നതിനേക്കാൾ പ്രസ്തുത ജോണറിന്റെ ഏറ്റവും പ്യുവർ ആയ ചിത്രങ്ങളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത.
🔸ഇങ്ങനെ ഒരുപാട് ഒരുപാട് സവിശേഷതകൾ ഉള്ള, പലരുടെയും ഫേവറിറ്റ് ലിസ്റ്റിൽ പോലും ഉള്ള ഈ ചിത്രം കണ്ടത് വളരെ വൈകി ഈ അടുത്ത കാലത്താണ്. ഉദ്ദേശം നാല്പത്തി രണ്ട് വർഷത്തിന് അധികം കാലം പഴക്കം ഉള്ള ചിത്രം ആയിരുന്നിട്ട് കൂടി വർഷങ്ങളുടെ കണക്കിലെ ആ പഴമ ചിത്രത്തെ ഒരു ഭാഗത്തും, എവിടെയും തൊട്ടിട്ടേ ഇല്ല എന്നത് അത്ഭുതാവഹമാണ്. ആദ്യം തൊട്ട് അവസാനം വരെ പിടിച്ചിരുത്തുന്ന ആക്ഷൻ രംഗങ്ങളും, അത് കൺവെ ചെയ്യാനായി ഒട്ടും ദോഷം പറയാൻ ഇല്ലാത്ത നല്ലൊരു കഥയും എല്ലാം ചിത്രത്തിലുണ്ട്. ചിത്രത്തിന് രണ്ട് തുടർ ഭാഗങ്ങൾ കൂടി ഉണ്ടെന്ന് കേൾക്കാനിടയായി, അവയുടെ നിലവാരത്തെ പറ്റിയൊന്നും പിടിയില്ല.
🔸ലിയു യുഡി എന്ന വിദ്യാർത്ഥിയാണ് നമ്മുടെ പ്രധാന കഥാപാത്രം, കുറച്ച് വർഷങ്ങൾക്ക് മുൻപാണ് കഥ ആരംഭിക്കുന്നത്. കെയ്‌വിങ് രാജവംശത്തിന്റെ കിരാത ഭരണത്തിന് എതിരെ ജനരോഷം തിളച്ച് മറിയുകയാണ് നാടെങ്ങും, എന്തിരുന്നാലും നേരിട്ടൊരു സംഘട്ടനത്തിന്റെ ഇവർ ഇതുവരെ ധൈര്യം കാണിച്ചിട്ടില്ല, കാരണം രാജവംശത്തിന്റെ അതി ശക്തരായ പോരാളി കിങ്കരന്മാർ തന്നെ. എന്നാൽ പോകെ പോകെ ഒരു വിപ്ലവത്തിന് വഴി തെളിയുകയാണ്, പക്ഷെ മുളയിലേ മുള്ളപ്പെടാൻ ആയിരുന്നു യോഗം. രാജവംശത്തിന് എതിരെ ഇറങ്ങി തിരിച്ചവർ എല്ലാം ക്രൂരമായി കൊല്ലപ്പെടുകയാണ്, ലിയു ഒഴിച്ച്.
🔸ജീവനും കൊണ്ട് രക്ഷപ്പെട്ട ലിയു ഒരു കൂട്ടം സന്യാസി വര്യന്മാർ താമസിക്കുന്ന മൊണാസ്ട്രിയിൽ അഭയം പ്രാപിക്കുകയാണ്. താമസിയാതെ തന്നെ കുങ് ഫുവിന്റെ ആദ്യ പാഠങ്ങൾ ലിയു ഇവിടെ നിന്ന് പഠിച്ച് തുടങ്ങുകയാണ്. പിന്നീടങ്ങോട്ട് ഉള്ള വർഷങ്ങൾ കഠിനമായ പരിശീലനത്തിന്റേത് ആയിരുന്നു, ലിയുവിൽ നിന്ന് മാസ്റ്റർ സാൻ റ്റയിലെക്കുള്ള പരകായ പ്രവേശനത്തിന്റെ വർഷങ്ങൾ. ഒരു മിക്സഡ് മാർഷ്യൽ ആർട്സ് ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കാവുന്ന കണ്ണിമ വെട്ടാൻ സമ്മതിക്കാത്ത തോതിലുള്ള അടി ഒക്കെ നല്ല നിലയിൽ തന്നെ ഈ ചിത്രത്തിലുണ്ട്. എന്റർടൈൻമെന്റിന് ഉള്ളതെല്ലാം ഈ ചിത്രത്തിൽ ഉണ്ട്, അതും രണ്ട് മണിക്കൂറിൽ താഴെ മാത്രം സമയപരിധിയിൽ, തീർച്ചയായും കാണാൻ ശ്രമിക്കുക.
Verdict : Very Good
DC Rating : 85/100
No comments:
Post a Comment