Saturday, May 23, 2020

792. Sanjuro (1962)



Director : Akira Kurosawa

Genre : Action 

Rating : 8.1/10

Country : Japan

Duration : 96 Minutes


🔸യോജിമ്പോ എന്ന ചിത്രത്തിലെ ടോഷിറോ മിഫുനെയുടെ കഥാപാത്രത്തിന് ലഭിച്ച ആരാധക പിന്തുണ സത്യത്തിൽ കുറൊസാവയെപ്പോലും അത്ഭുതപ്പെടുത്തുന്നത് ആയിരുന്നു, ഈ ഒരു കാരണം കൊണ്ടാണ് പ്രസ്തുത പേരില്ലാ കഥാപാത്രത്തെ സംവിധായകൻ ഒരു തവണ കൂടി മടക്കി കൊണ്ടുവന്നത്, യഥാർത്ഥത്തിൽ ഇത് അവസാന നിമിഷത്തെ മാറ്റി എഴുതൽ ആയിരുന്നെന്നൊരു അഭിപ്രായം കൂടി കേൾക്കാൻ ഇടയായി, എന്നാൽ ഈ വസ്തുത ഒരു പോരായ്മയായി അനുഭവപ്പെടുന്നെ ഇല്ല എന്നിടത്താണ് സംവിധായകന്റെ കയ്യടക്കവും മറ്റും വെളിപ്പെടുന്നത്.

🔸യോജിമ്പോ എന്ന ചിത്രത്തിലെ സംഭവങ്ങൾക്ക് ശേഷം വർഷങ്ങൾ കുറച്ച് കഴിഞ്ഞിരിക്കണം, സെഞ്ചുറോയിൽ എത്തുമ്പോൾ. മിഫുനെ അവതരിപ്പിച്ച സമുറായി കഥാപാത്രത്തിന് പക്വതയും പാകതയും പരിചയവും എല്ലാം വർധിച്ചിരിക്കുന്നു. തന്റെ വയലെന്റ് ഇൻസ്റ്റിങ്ക്ടുകളെ അകറ്റി നിർത്താനും, സമാധാനത്തിന്റെ പാതയിൽ സഞ്ചരിക്കാനും ഒക്കെ അദ്ദേഹം ശ്രമിക്കുന്നുണ്ട്, എന്നാൽ ഒട്ടും ഫലവത്ത് ആവുന്നില്ല ഇതൊന്നും. യുദ്ധത്തിനും പോരിനുമായി പരുവപ്പെട്ട ഒരു യോദ്ധാവിന് സമാധാന കാലം അർഹിക്കുന്നില്ല അല്ലെങ്കിൽ ലഭിക്കില്ല എന്ന തിരിച്ചറിവ് ആ കഥാപാത്രത്തിനുണ്ട്.

🔸ഒരു പൊളിറ്റിക്കൽ കോൺസ്പിരസി ആണ് ഈ ചിത്രത്തിന്റെ ബാക്ക്ബോൺ, അതായത് ഇപ്പോൾ ഭരിച്ച് കൊണ്ടിരിക്കുന്ന നേതാവിനെ വകഞ്ഞ് മാറ്റി ഭരണം പിടിച്ചടക്കാനായി വിശ്വസ്തരെന്ന് പൊതുവെ കരുതപ്പെടുന്ന ചിലരുടെ ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. നേതാവിന് പ്രായമായി, അദ്ദേഹത്തിന് ശേഷം ഇയാൾ എന്ന് പറഞ്ഞ് ഉയർത്തി കാണിക്കാൻ ശക്തനായ ഒരു അനന്തരാവകാശി ഇല്ല താനും, ഇനി ഇതൊന്നും പോരെങ്കിൽ നിയമ പാലകരും നിയമ വ്യവസ്ഥയുടെ നടത്തിപ്പുകാരും എല്ലാം രഹസ്യമായി അദ്ദേഹത്തിന് എതിരെ തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.

🔸നേതാവിനെ സംരക്ഷിക്കണം എന്ന അതിയായ ആഗ്രഹം ഉള്ള ഒൻപത് യോദ്ധാക്കൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ, അവർക്ക് ആണെങ്കിൽ ആയോധന കലയിൽ ആവശ്യത്തിന് പരിചയമോ, കാര്യങ്ങൾ ഗ്രഹിക്കാനുള്ള പാകതയോ എത്തിയിട്ടില്ല. കഥ ഇങ്ങനെയൊരു പോയിന്റിൽ നിക്കുമ്പോഴാണ് മിഫുനെയുടെ കഥാപാത്രം കടന്ന് വരുന്നത്. സ്റ്റോറിയിൽ പുള്ളിയുടെ റോൾ എന്ത്, ഈ കഥാപാത്രങ്ങളുടെ ഭാവിയെന്ത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം സിനിമ കണ്ട് തന്നെ മനസിലാക്കുക. ആക്ഷൻ വൈസ് ആയാലും സ്റ്റോറി വൈസ് ആയാലും നല്ല ഒന്നാംക്‌ളാസ്സ് ചിത്രമാണ് സെഞ്ചുറോ, തീർച്ചയായും കാണാൻ ശ്രമിക്കുക.

Verdict : Must Watch

DC Rating : 90/100

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...