Director : Pieter Verhoeff
Genre : Historical
Rating : 7.4/10
Seasons : 01
Episodes : 04
Duration : 45 - 50 Minutes
🔸രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം അതിനും, അതിനോട് അനുബന്ധിച്ച് അരങ്ങേറിയ നരഹത്യയ്‌ക്കും കാരണക്കാരായ നാസി നേതാക്കളെ ഒക്കെ വിചാരണ ചെയ്ത സംഭവം ആസ്പദമാക്കി ജഡ്ജ്‌മെന്റ് അറ്റ് ന്യുരെൻബർഗ് എന്നൊരു സിനിമ ഒരുപാട് വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയിട്ടുണ്ട്, കണ്ടിട്ടില്ലാത്തവർ ഉണ്ടെങ്കിൽ പ്രസ്തുത ചിത്രം നിങ്ങൾക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ്, പ്രത്യേകിച്ചും ഹിസ്റ്റോറിക്കൽ സിനിമകളോട് താല്പര്യം ഉള്ളവർ. ഇവിടെ പറയാൻ പോവുന്നത് ന്യുരന്ബര്ഗ് അല്ല മറിച്ച് അതിനോളം തന്നെ പ്രാധാന്യം അർഹിക്കുന്ന എന്നാൽ വിസ്‌മൃതിയിൽ ആണ്ട് പോയ മറ്റൊരു വിചാരണയെ പറ്റിയാണ്, ടോക്കിയോ ട്രയൽ എന്ന യുദ്ധക്കുറ്റ വിചാരണാ സംഭവം.
🔸ജെർമനിയോളമോ ഇറ്റലിയോളമോ ഇല്ലെങ്കിൽ കൂടിയും രണ്ടാം ലോക മഹായുദ്ധത്തിന്റെ ജപ്പാന് ഉള്ള പങ്ക് ചെറുതല്ല, ഇതിന് ഹിരോഷിമ നാഗസാക്കി ബോംബിങ് വഴി വലിയൊരു വില അവർക്ക് കൊടുക്കേണ്ടി വന്നിട്ടുണ്ട് എങ്കിലും നിയമപരമായി നേതാക്കളോ അല്ലെങ്കിൽ ജപ്പാന്റെ ചക്രവർത്തിയോ ശിക്ഷിക്കപ്പെട്ടതായി വായിച്ച് അറിഞ്ഞ അറിവില്ല, ഈ സീരീസ് കാണുന്നതിന് മുന്നേ വരെ. ഹിറ്റ്‌ലർ സ്വയം ജീവൻ ഒടുക്കിയതും, നാസി പട്ടാളം ചിഹ്നഭിന്നമായി മാറിയതും, മുസ്സോളനിയെ ജനങ്ങൾ തെരുവിലിട്ട് കൊന്നതും എല്ലാം നമ്മൾ അറിഞ്ഞതാണ്, അപ്പോഴും ജപ്പാന്റെ കാര്യം കൗതുകം ആയിരുന്നു, ആ കൗതുകമാണ് ഈ നാല് എപ്പിസോഡ് സീരീസിന്റെ ബേസ്.
🔸ചമത്തപ്പെട്ട യുദ്ധ കുറ്റങ്ങൾ ഇഴകീറി പരിശോധിച്ച ശേഷം ആരോപിതരായ ജാപ്പനീസ് രാഷ്ട്രീയ നേതാക്കൾക്കും, മറ്റ് അനുയായികൾക്കും ശിക്ഷ വിധിക്കുക എന്ന ശ്രമകരമായ ദൗത്യം ഒരു ജഡ്ജിങ് പാനലിന് മുന്നിൽ എത്തുകയാണ്. പാനലിൽ ഉള്ളവർ പല പല രാജ്യങ്ങളിൽ നിന്ന് ഉള്ളവരാണ്, എല്ലാവരും വ്യത്യസ്ത സ്വഭാവക്കാർ, വ്യക്തമായ അജണ്ടകൾ ഉള്ളവർ, ഇനി അതൊന്നും പോരെങ്കിൽ സ്വന്തം രാജ്യത്തെ നീതി ന്യായ വ്യവസ്ഥകളും, രാജ്യ താല്പര്യങ്ങളും സംരക്ഷിക്കാൻ ഉദ്ദേശം ഉള്ളവർ. ഇതിൽ നിന്ന് തന്നെ വ്യക്തമാവും കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല എന്ന്, അത് തന്നെയാണ് സീരീസിൽ സംഭവിക്കുന്നതും. ഒരു 12 ആംഗ്രി മാൻ ശൈലിയിൽ ജഡ്ജിമാർക്ക് ഇടയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളും കക്ഷി ചേരലുകളും എല്ലാം ഉടൽ എടുക്കുകയാണ്, ചുരുക്കി പറഞ്ഞാൽ ഒരു യുദ്ധക്കളം ആ നാല് ചുവരുകൾക്ക് ഉള്ളിൽ സൃഷ്ടിക്കപ്പെടുകയാണ്.
🔸ഒരു ഹിസ്റ്റോറിക്കൽ പൊളിറ്റിക്കൽ സീരീസ് ആണ് ടോക്കിയോ ട്രയൽ, എന്നാൽ ഡോകിയുമെന്ററി സ്റ്റൈലിലേക്ക് പോവുന്നുമില്ല, നല്ല തോതിൽ എങ്ങേയ്‌ജിങ് ആണ്, പ്രത്യേകിച്ചും കൈകാര്യം ചെയ്യുന്ന വിഷയത്തിൽ താല്പര്യം ഉള്ള ഒരാൾക്ക്. ഇന്ത്യൻ നടൻ ഇർഫാൻ ഖാൻ ചിത്രത്തിൽ ഒരു കഥാപാത്രമായി എത്തുന്നുണ്ട്, ഇന്ത്യക്കാരൻ ജഡ്ജി ആയ ജഡ്ജ് പാൽ എന്ന കഥാപാത്രം, മറ്റുള്ള കഥാപാത്രങ്ങളെ വെച്ച് നോക്കുമ്പോൾ ഒരു എക്സറ്റൻഡഡ് കാമിയോ എന്നൊക്കെ പറയാവുന്ന റോൾ, എങ്കിലും നന്നായിരുന്നു. താല്പര്യം ഉള്ളവർക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ്, ആകെ നാല് എപ്പിസോഡും കൂടി മൂന്ന് മണിക്കൂറിന് അടുത്ത് മാത്രമേയുള്ളൂ ഈ സീരീസ്.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment