Director : Miranda July
Genre : Crime
Rating : 6.5/10
Country : USA
Duration : 106 Minutes
🔸കാജിലിയോണെർ എന്ന സിനിമയുടെ പ്ലോട്ടും ബാക്ക്ഗ്രൗണ്ടും ഒക്കെ കേൾക്കുമ്പോൾ ഒരുപക്ഷെ ടിപ്പിക്കൽ ഡ്രാമ എന്ന സൂചന ആവും ലഭിക്കുക, തെറ്റ് പറയാനാവില്ല മാതാപിതാക്കളും മകളും ആയുള്ള ബന്ധം, അവൾക്ക് വരുന്ന ചില തിരിച്ചറിവുകൾ, രണ്ട് പെൺകുട്ടികൾക്ക് ഇടയിൽ ഉടലെടുക്കുന്ന പ്രണയം തുടങ്ങിയ പ്ലോട്ട് പോയിന്റുകൾ എല്ലാം തന്നെ അതിലേക്കുള്ള സൂചനകളാണ്, എന്നാൽ മറ്റുള്ള സിനിമകളിൽ നിന്ന് ഈ സിനിമ മാറി നില്ക്കാൻ ഉള്ള കാരണം കഥയുടെ ഹാർട്ട് ആണ്, കണ്ട് കഴിയുമ്പോൾ കാഴ്ചക്കാരനെ വൈകാരികമായി ബാധിക്കുന്ന രീതിയിൽ ഉള്ള സിമ്പിൾ ആയ അവതരണവും. ഇതൊക്കെ കൊണ്ടാവും ഈ വർഷം കണ്ട മികച്ച സിനിമകളിൽ ഒന്നാണ് കാജിലിയോണാർ.
🔸ഫെസ്റ്റിവൽ സീനുകളിലും ഓൺലൈൻ വേദികളിലും മറ്റുമൊക്കെ ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞ സിനിമയാണ് കാജിലിയോണെർ. ഓൾഡ് ഡാലിയോ എന്ന ഇരുപത്തി ആറ് വയസുകാരിയാണ് ചിത്രത്തിന്റെ ഫോക്കൽ പോയിന്റ്, പേര് പോലെ തന്നെ ഒരല്പം വിചിത്രമാണ് ഓൾഡ് ദലിയോ എന്ന വ്യക്തിയും. ചില ആളുകളെ നമ്മൾ മെഷീൻ എന്നൊക്കെ വിശേഷിപ്പിക്കില്ലേ, അതായത് യാതൊരു വിധ വികാരങ്ങളും പ്രകടിപ്പിക്കാത്ത, മറ്റുള്ളവരോട് താല്പര്യമോ സഹായ മനസ്ഥിതിയോ ഒന്നും ഇല്ലാത്ത ചില വ്യക്തികളെ, അത്തരത്തിൽ ഒരാളാണ് ഓൾഡ് ഡാലിയോ. ഡാലിയോ ഇങ്ങനെ ആയി തീർന്നതിന് പിന്നിൽ വലിയൊരു കഥയുണ്ട്, എന്തിനധികം അവളുടെ വിചിത്രമായ പേരിന് പിന്നിൽ പോലും ഒരു കഥയുണ്ട്, ആ കഥയിലെ വില്ലന്മാരാണ് അവരുടെ മാതാപിതാക്കൾ.
🔸ഡാലിയോയെ ഒരു മകൾ ആയിട്ടല്ല, മറിച്ച് ഒരുപകരണം ആയാണ് അവളുടെ അച്ഛൻ അമ്മമാർ കാണുന്നത്, ഇരുവരും മുൻകാലത്ത് കോൺ ആർട്ടിസ്റ്റുമാർ ആയിരുന്നെങ്കിലും ഇപ്പോൾ നല്ല ഒന്നാംക്‌ളാസ്സ് കള്ളന്മാരാണ്. നേരാംവണ്ണം എൻട്രി കിട്ടാത്ത സ്ഥലങ്ങളിലും, സ്ഥാപനങ്ങളിലും എല്ലാം നുഴഞ്ഞ് കയറി മോഷ്ട്ടിക്കുക എന്നതാണ് ഇവരുടെ ഒരു രീതി, ഇതിന് സഹായിക്കുന്ന ഒരുപകരണം മാത്രമാണ് അവരെ സംബന്ധിച്ചിടത്തോളം ഡാലിയോ. കഴിഞ്ഞ ഇരുപത്തി ആറ് വര്ഷങ്ങളായി ദലിയോയെ അവർ പരിശീലിപ്പിച്ച് കൊണ്ടിരിക്കുകയാണ്, അതിന്റെ ഫലം കാണാനുമുണ്ട്, എവിടെയും നുഴഞ്ഞ് കേറാനുള്ള ടാലന്റ് ദലിയോയ്ക്ക് ഉണ്ട്.
🔸അച്ഛൻ അമ്മമാർക്ക് അപ്പുറം ഉള്ള എല്ലാം തന്നെ ഡാലിയോയ്ക്ക് അപരിചിതമാണ്, അതിനാലാവണം ഇവരല്ലാതെ ഒരു കഥാപാത്രം അടുപ്പം കാണിച്ച് അരികിലേക്ക് വരാൻ ശ്രമിച്ചപ്പോൾ അകന്ന് പോവാൻ ഡാലിയോ ശ്രമിച്ചതും. ഈ സൂചിപ്പിച്ച ചില റിലേഷനുകളാണ് ചിത്രത്തിന്റെ സോൾ, വളരെ മനോഹരമായ സ്ക്രിപ്റ്റിംഗ് കൂടിയാണ് ചിത്രത്തിന്റേത്, കഥയുടെ ഓരോ ത്രെഡും അതിമനോഹരമായി ക്ളൈമാക്സിൽ കൂടി ചേരുന്നുണ്ട്. ഒരു ഡ്രാമ ജോണർ ആരാധകൻ എന്ന നിലയിൽ നന്നായി ഇഷ്ട്ടപ്പെട്ട ചിത്രമാണ് കാജലിയോണാർ, പ്രതീക്ഷിച്ചതിനും എത്രയോ മുകളിൽ, കാണാൻ ശ്രമിക്കുക.
Verdict : Very Good
DC Rating : 4.25/5
No comments:
Post a Comment