Director : Víctor Erice
Genre : Drama
Rating : 7.9/10
Country : Spain
Duration : 97 Minutes
🔸സപാനിഷ് സിനിമാ ചരിത്രത്തിലെ തന്നെ ഒരു റെയർ ഫീറ്റ് ആണ് സ്പിരിറ്റ് ഓഫ് ബീഹൈവ് എന്ന ചിത്രം എന്ന് പൊതുവെ വിശേഷിപ്പിച്ച് കണ്ടിട്ടുണ്ട്. മികച്ച നിലവാരം ഉള്ള സിനിമ ആണെന്ന് തന്നെ ഇരിക്കെ ഈ ചിത്രത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നത് ആ കാലഘട്ടത്തിലെ രാഷ്ട്രീയ പരിതസ്ഥിതി കൂടി കണക്കിൽ എടുക്കുമ്പോഴാണ്. ഈ കാര്യങ്ങൾ പ്രതിപാദിക്കുന്ന സിനിമകൾ പൊതുവെ എന്റെർറ്റൈൻ ചെയ്യിപ്പിക്കപ്പെടാറില്ല എങ്കിലും ആഴത്തിലേക്ക് പോവുന്നില്ല എന്നത് കൊണ്ട് മാത്രം വെട്ടിമുറിക്കപ്പെടാതെ വ്യൂവേഴ്‌സിലേക്ക് എത്തിയ ചരിത്രമുണ്ട് ഈ സിനിമയ്ക്ക്.
🔸സപെയിനിന്റെ ചരിത്രത്തിലെ ഒരു ട്രാന്സിഷൻ പീരീഡ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന നാല്പതുകളാണ് ചിത്രത്തിന്റെ ബേസ്. ജനറൽ ഫ്രാങ്കോ സിവിൽ വാർ വിജയത്തിന് പിന്നാലെ സ്‌പെയിനിന്റെ ഭരണം പിടിച്ചെടുത്തതും, അതിനെ തുടർന്നുണ്ടായ റിപ്പബ്ലിക്കൻ വേട്ടയും എല്ലാം കഥയിൽ പ്രാധാന്യമുള്ള ഫാക്റ്ററുകളാണ്, പ്രത്യക്ഷത്തിൽ അൺ റിലേറ്റഡ് ആണെങ്കിലും ചില പോയിന്റുകളിൽ ഇവ കഥയെ മുന്നോട്ട് കൊണ്ടുപോവാൻ തക്ക വണ്ണം പ്രധാനപ്പെട്ട കാര്യമായി മാറുന്നുണ്ട്. ഈ കാലഘട്ടത്തിലെ ഒരു ഉൾനാടൻ സ്പാനിഷ് ഗ്രാമമാണ് പശ്ചാത്തലം, ഒരു ഇടത്തരം കുടുംബമാണ് ഫോക്കസ്.
🔸ഈ ഗ്രാമത്തിലേക്ക് ഒരുനാൾ ഒരു സിനിമ പ്രദര്ശനത്തിനായി വരുന്നിടത്ത് നിന്നുമാണ് സിനിമ ആരംഭിക്കുന്നത്, ചിത്രം ആണെങ്കിൽ മുപ്പതുകളിൽ ക്ലാസ്സിക് ആയ ഫ്രാങ്കൻസ്റ്റീൻ. സിനിമ കാണാൻ മോശം അല്ലാത്ത ഒരു കൂട്ടം ആളുകൾ തിയേറ്ററിൽ എത്തിയിട്ടുണ്ട്, ഈ കൂട്ടത്തിൽ അന്ന എന്ന കൊച്ച് കുട്ടിയുമുണ്ട്, നമ്മുടെ കേന്ദ്ര കഥാപാത്രം. അന്നയ്ക്ക് ഒരു സഹോദരിയുണ്ട്, അന്നയുടെ അച്ഛൻ ഒരു സിവിൽ വാർ വെറ്ററൻ ആണെന്ന് വ്യക്തവുമാണ്, അമ്മ ഒരു വീട്ട് ജോലിക്കാരിയും. ഈ മൂന്ന് കഥാപാത്രങ്ങൾക്കും അവരുടേതായ സ്റ്റോറി ആർക്കുകളും സ്പെയ്സും എല്ലാം ചിത്രം ഒരുക്കി വെച്ചിട്ടുണ്ട്.
🔸നിസ്സഹായാവസ്ഥ, വേദന, നഷ്ടബോധം എന്നിവയൊക്കെ ചിത്രത്തിന്റെ പ്രധാനപ്പെട്ട തീമുകളിൽ ചിലതാണ്. ഫ്രാങ്കൻസ്റ്റീൻ എന്ന സിനിമയ്ക്ക് തന്നെയും ഈ ചിത്രത്തിന്റെ കഥയിലും അവതരണത്തിലും ഒക്കെ വലിയ പ്രാധാന്യമുണ്ട്. ഇനി ഇതിനോടൊപ്പം തന്നെ ചേർത്ത് പറയേണ്ട മറ്റൊരു വിഷമകരമായ കാര്യം കൂടിയുണ്ട്, ഛായാഗ്രാഹകനായ ലൂയിസ് ക്വഡ്രാഡോ പിൽക്കാലത്ത് അന്ധനായി മാറിയിരുന്നു, അദ്ദേഹത്തിന്റെ അവസാന വർക്കുകളിൽ ഒന്ന് കൂടിയാണ് സ്പിരിറ്റ് ഓഫ് ദി ബീഹൈവ്. അപ്പോൾ കണ്ട് നോക്കുക, മികച്ച ഒരു സിനിമ തന്നെയാണ്.
Verdict : Very Good
DC Rating : 4.25/5
No comments:
Post a Comment