Director : Kōhei Oguri
Genre : Drama
Rating : 6.6/10
Country : Japan
Duration : 93 Minutes
🔸കോഹെ ഒഗുരി എന്ന സംവിധായകനെ വലിയ അറിവില്ല, മെഡിറ്റേറ്റിവ് സ്റ്റൈലിൽ ഉള്ള ട്രീറ്റ്‌മെന്റ് ആണ് പുള്ളിയുടെ സിനിമകൾ എന്ന കേട്ടറിവ് മാറ്റി നിർത്തിയാൽ വേറൊന്നും പിടിയില്ല. ഒഗുരിയുടെ ഒരു സിനിമ പോലും കണ്ടിട്ടില്ല, ബറീഡ് ഫോറസ്റ്റ് അല്ലെങ്കിൽ യുമോർജി എന്ന സിനിമ ആദ്യത്തേത് ആയിരുന്നു, വളരെ ലളിതമായ ഒരു പ്ലോട്ട് ആണ് ചിത്രത്തിന്റേത്, വളരെ സ്ലോ ആയ തോതിൽ പുരോഗമിക്കുന്ന ഈ കഥയിലേക്ക് മാജിക്കൽ റിയലിസത്തിന്റെ എലെമെന്റുകൾ കൂടി ചേരുമ്പോൾ അത്യാവശ്യം നല്ലൊരു അനുഭവം തന്നെയായി മാറുന്നുണ്ട്.
🔸കഥയിലേക്ക് വരികയാണെങ്കിൽ മൂന്ന് പെൺകുട്ടികളാണ് ചിത്രത്തിന്റെ ഫോക്കൽ പോയിന്റുകൾ, മൂന്ന് പേരും സമയം കൊല്ലാനായി ഒരു ദിവസം ഒരു കളിയിൽ ഏർപ്പെടുകയാണ്, കളിയുടെ നിയമങ്ങളും മറ്റുമൊക്കെ വളരെ ലളിതമാണ്. മൂന്ന് പേരും ചേർന്ന് ഒരു കഥ ഉണ്ടാക്കണം, ഒരു റൗണ്ട് റോബിൻ ശൈലിയിൽ ആയിരിക്കണം ഇത് തയ്യാറാക്കേണ്ടത്, ഒരാൾ പറഞ്ഞ് നിർത്തുന്നിടത്ത് നിന്ന് വേണം അടുത്തയാൾ തുടങ്ങാൻ എന്നൊരു നിർദ്ദേശം കൂടിയുണ്ട്. അങ്ങനെ മൂന്ന് കഥാപാത്രങ്ങളും ചുറ്റും കൂടിയിരുന്ന് കഥ പറഞ്ഞ് തുടങ്ങുകയാണ്.
🔸കഥയ്ക്കായി ആദ്യത്തെ പെൺകുട്ടി കണ്ടെത്തുന്നത് തങ്ങളുടെ നാട്ടിലെ തന്നെ ചില വ്യക്തികളെ ആണ്, കുറച്ച് കൂടി സ്പെസിഫിക് ആയി പറയുക ആണെങ്കിൽ ഗ്രാമത്തിലെ പെറ്റ് ഷോപ്പിന്റെ ഉടമയെ തന്നെ, അയാൾക്ക് ഒരു ഒട്ടകം ഉണ്ടായിരുന്നെങ്കിലോ എന്ന ചിന്തയിൽ നിന്നും ആദ്യത്തെ കഥ പിറവി എടുക്കുകയാണ്, ഒട്ടകത്തിനായി ഗ്രാമത്തിലെ വഴി മാറ്റി വെട്ടുന്നതൊക്കെ ആയി കഥ ആ ഒരു രസത്തിൽ മുന്നോട്ട് പോവുന്നുണ്ട്. തുടക്കത്തിൽ ഗ്രൗണ്ടഡ് ആയി തുടങ്ങുന്ന കഥ പോകെ പോകെ ഭാവനയുടെ കുത്തൊഴുക്കിൽ സൂപ്പർനാച്യുറൽ എലെമെന്റുകളിലേക്ക് ഒക്കെ കടന്ന് പോവുന്നുണ്ട്.
🔸മന്ന് കഥാപാത്രങ്ങൾക്ക് പുറമെ ഒരു വൃദ്ധ കൂടി കഥ പറച്ചിലിന്റെ ഒക്കെ ഭാഗമായി വരുന്നുണ്ട്, ഒരു തരം കെട്ടഴിച്ച് വിട്ട പട്ടം പോലെയാണ് സിനിമയുടെ കഥാഗതി ഒരു പരിധിക്ക് അപ്പുറം പോവുന്നത്, മനസിലാക്കാൻ ശ്രമിക്കുക എന്നതിനേക്കാൾ അതിനൊപ്പം സഞ്ചരിക്കുക എന്നതായിരിക്കും ആസ്വദിക്കാൻ ഉള്ള ഏറ്റവും നല്ല ഉപാധി, കാരണം ബാക്കി വെച്ച ചോദ്യങ്ങളും, സംവിധായകന്റെ ഉദ്ദേശ ഗതിയെ കുറിച്ച് തന്നെയുള്ള ഉത്തരങ്ങളും ഇപ്പോഴും അവ്യക്തമാണ്. എല്ലാവർക്കും നിർദേശിക്കില്ല ഈ ചിത്രം, പ്രെമിസിൽ താല്പര്യം ഉണ്ടെങ്കിൽ നോക്കാവുന്നതാണ്.
Verdict : Good
DC Rating : 3.25/5
No comments:
Post a Comment