Thursday, October 15, 2020

923. Diriliş Ertuğrul (2014)



Director : Metin Günay

Genre : Historical 

Rating : 7.9/10

Seasons : 05

Episodes : 448

Duration : 42 - 44 Minutes


🔸ദിറിലീസ് ഏർതുറുൽ എന്ന ടീവി സീരീസ് കാണാൻ താൽപര്യപ്പെടുന്ന, ഇറങ്ങി തീർക്കുന്ന മിക്കവരും നേരിടുന്ന ഏറ്റവും വലിയ കടമ്പ എന്നത് സീരീസിന്റെ ലെങ്ത് ആണ്, സീരീസ് നെറ്റ്ഫ്ലിക്സിൽ അല്ലാതെ സംപ്രേക്ഷണം ചെയ്ത രീതി നോക്കുക ആണെങ്കിൽ രണ്ട് മണിക്കൂറിന് അടുത്ത് ദൈർഘ്യം ഉള്ള നൂറ്റി അൻപത് എപ്പിസോഡുകൾ ആയിരുന്നു, അതായത് നൂറ്റി അൻപത് സിനിമകൾ തന്നെ. ഇത് നെറ്റ്ഫ്ലിക്സിന്റെ പക്കൽ എത്തിയപ്പോൾ നീളം കുറച്ച് എപ്പിസ്ക്കോഡുകൾ കൂട്ടി നാനൂറ്റി അൻപത് എന്ന നിലയിൽ ആയി. ഈ ഒരു സീരീസ് കണ്ട് തീർക്കാനായി ഉദ്ദേശം എട്ട് മാസമാണ് എടുത്തത്, ഇത്രയും എഫേർട്ട് എടുക്കാനുള്ള വക സീരീസിൽ ഉണ്ടോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

🔸മകളിലെ ചോദ്യത്തിന് യെസ് ഓർ നോ എന്ന ഒറ്റ വാക്കിൽ ഉത്തരം പറയുക ബുദ്ധിമുട്ടാണ്, അതിനുള്ള കാരണങ്ങൾ പറയാം. ദൈർഘ്യം എന്നത് പ്രശനം തന്നെയാണ്, ചില ഇടത്തെങ്കിലും ഇനിയും എന്ത് എന്നൊരു ചോദ്യം മനസ്സിൽ വന്നിട്ടുണ്ട്, ഒരു തവണ നിർത്തിയിട്ടുമുണ്ട്, അതൊന്നും തന്നെ സീരീസിന്റെ നിലവാരം മോശം ആയത് കൊണ്ടല്ല എന്ന് സൂചിപ്പിക്കട്ടെ, മറിച്ച് കഥാപാത്രങ്ങളിൽ നിന്നും സന്ദർഭങ്ങളിൽ നിന്നും ഊറ്റി എടുക്കാവുന്ന അവസാന തുള്ളി കഥാ നാമ്പും പിഴിഞ്ഞെടുത്ത അണിയറ പ്രവർത്തകരുടെ ക്രൂര വിനോദം കൊണ്ടാവാം. നിലവാരത്തെ പരാമർശിച്ച സ്ഥിതിക്ക് പറയാം ആക്ഷൻ രംഗങ്ങൾ, സെറ്റപ്പ്, കഥ, പ്രോഗ്രഷൻ എന്നിവയിലൊക്കെ നല്ല നിലവാരം തന്നെ കാത്ത് സൂക്ഷിച്ചാണ് സീരീസ് മുന്നോട്ട് പോവുന്നത്.

🔸സീരീസിന്റെ കഥയിലേക്ക് ഒക്കെ കടക്കുന്നത് അണക്കെട്ടിൽ നിന്ന് സ്റ്റീൽ ഗ്ലാസിൽ വെള്ളം കോരുന്നത് പോലിരിക്കും, എന്തിരുന്നാലും ഒരു ചെറിയ ശ്രമം നടത്താം. എർതുറുൽ എന്ന നായക കഥാപാത്രം ഒരുനാൾ തന്റെ കമ്യുണിറ്റിയിലേക്ക് വഴിമധ്യേ പരിചയപ്പെട്ട അടിമകൾ എന്ന് തോന്നിക്കുന്ന ചിലരെ രക്ഷിച്ച് കൊണ്ടുവരുന്നിടത്താണ് സീരീസ് ആരംഭിക്കുന്നത്, പിന്നീട് ഇത് കമ്യുണിറ്റിക്ക് വേണ്ട ഒരു വാസസ്ഥലത്തിനും ഐഡന്റിക്കും ആയുള്ള പോരാട്ടത്തിലേക്കും, അധികാര വടംവലിയിലേക്കും ഒക്കെ കടന്ന് പ്രതീക്ഷിക്കാത്ത സ്കെയിലിൽ ഒക്കെ പോവുന്നുണ്ട്.

🔸ഏർതുരുളിന്റെ ഹിസ്റ്റോറിക്കൽ ആക്കുറസി ഒക്കെ ഒരുപാട് വിശകലനം ചെയ്തതും വിവാദം സൃഷ്ടിച്ചതും ഒക്കെയാണ്, അതിൽ തല്ക്കാലം അഭിപ്രായമായി ഒന്നും പറയാനില്ല. സീരീസിനെ ഗെയിം ഓഫ് ത്രോൺസ് പോലുള്ള വർക്കുകളുമായി താരമത്യം ചെയ്യുന്നത് കാണുക ആണെങ്കിൽ ഒഴിവാക്കി വിടുക, ഗുണകരം ആവില്ല. മികച്ച സിനിമാട്ടോഗ്രാഫിയാണ് സീരീസിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളിൽ ഒന്ന്, മിക്ക എപ്പിസോഡുകളിലും ഒരു ഐക്കോണിക് ഷോട്ട് എങ്കിലും കാണാം. ഓർമയിൽ സൂക്ഷിക്കാൻ ബുദ്ധിമുട്ടുള്ള അത്ര കഥാപാത്രങ്ങൾ ഉണ്ട് സീരീസിൽ, അവയിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടവ ടൈറ്റിൽ കഥാപാത്രത്തിന് പുറമെ ഹലീമ, ബാംസി എന്നിവരായിരിക്കും. ദൈർഘ്യം പ്രശ്നമല്ല എങ്കിൽ തീർച്ചയായും കാണാൻ നിർദ്ദേശിക്കും.

Verdict : Very Good

DC Rating : 4/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...