Director : Shin-Woo Park
Genre : Mystery
Rating : 6.6/10
Country : South Korea
Duration : 135 Minutes
🔸എണ്ണിയാൽ ഒടുങ്ങാത്ത അത്രയും ത്രില്ലർ മിസ്റ്ററി സിനിമകളാൽ സമ്പന്നമായ കൊറിയൻ ഫിലിം ഇൻഡസ്ട്രിയിൽ നിന്നും കണ്ടിരിക്കാവുന്ന, വലിയ ദോഷം ഒന്നും പറയാനില്ലാത്ത ഒരു ത്രില്ലർ ചിത്രം കൂടി, വൈറ്റ് നൈറ്റ്. മിസ്റ്ററി എലെമെന്റുകൾ ഉണ്ടെങ്കിലും ഒരു ഹു ഡൺ ഇറ്റ് രീതിയിൽ അല്ല കഥ പുരോഗമിക്കുന്നത്, അത് പ്രതീക്ഷിക്കരുത്, മറിച്ച് കുറ്റകൃത്യത്തിലേക്കുള്ള കാരണവും അതിനെ തുടർന്ന് ഉണ്ടാവുന്ന പ്രത്യാഘാതങ്ങളും ഒക്കെയായി രണ്ടേകാൽ മണിക്കൂർ ഉള്ള സിനിമ പുരോഗമിക്കുന്നു, സിനിമയുടെ ദൈർഘ്യം ചില ഇടത്ത് എങ്കിലും പ്രശ്നമായി അനുഭവപ്പെടുന്നുണ്ട്.
🔸ഒരു ഒഴിഞ്ഞ് കിടക്കുന്ന കപ്പലിൽ ഒരാൾ കൊല്ലപ്പെടുന്നിടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്, കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയിരിക്കുന്നത്, കാര്യമായ തെളിവുകൾ ഒന്നും തന്നെ അന്വേഷണ ഉദ്യോഗസ്ഥന് തുടക്കത്തിൽ ലഭിക്കുന്നുമില്ല. ഒരുവേള ആത്മഹത്യ ആണോ എന്ന സംശയം വരെ ചിലരിൽ ഉടലെടുക്കുന്നുണ്ട് എങ്കിലും ചില സൂചനകൾ വിരൽ ചൂണ്ടിയത് മറ്റൊരു ഭാഗത്തേക്കാണ്. തന്റെ പ്രൈമറി ഇൻഫറൻസ് പൂർത്തിയാക്കിയപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഒരു കൗതുകകരമായ സംഭവം ശ്രദ്ധിക്കുന്നത്.
🔸ഈ കേസിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നവർക്കും, സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവർക്കും എല്ലാം പതിനാല് വർഷങ്ങൾക്ക് മുന്നേ അരങ്ങേറിയ വേറൊരു കേസുമായി ബന്ധമുണ്ട്, അത് കേവലം ഒരു കോയിൻസിഡൻസ് ആയി തള്ളി കളയാവുന്ന ഒന്ന് അല്ല താനും. ഈ പഴയ കേസ് പോലീസ് റെക്കോഡുകൾ പ്രകാരം ഒരിക്കൽ തെളിഞ്ഞതാണ്, പ്രതിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്, എന്നാൽ അത് അന്വേഷിച്ച പോലീസുകാരൻ ഒട്ടും തൃപ്തൻ ആയിരുന്നില്ല എന്നതും സത്യമാണ്, മറ്റ് ചില സംശയങ്ങൾ അയാൾ അന്ന് ഉന്നയിച്ചിരുന്നു.
🔸ഈ പോലീസുകാരനെ കണ്ടെത്തുന്നതിൽ ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥൻ വിജയിക്കുന്നുണ്ട് എങ്കിലും അയാൾ വലിയ താല്പര്യം ഒന്നും കാണിക്കുന്നില്ല, അതിൽ തെറ്റ് പറയാനും ഒക്കില്ല, കാരണം ഈ കുപ്രസിദ്ധമായ കേസ് കാരണം അയാൾക്ക് ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ, എന്നാലും ഈ സംഭവം തള്ളി കളയാനാവില്ല, അതും ഇത്രയും വർഷങ്ങൾക്ക് ശേഷം, ആ അന്വേഷണം പുനരാരംഭിക്കപെടുകയാണ്. വലിയ ട്വിസ്റ്റോ, ശ്വാസം വിലങ്ങുന്ന സസ്പെൻസോ പ്രതീക്ഷിക്കേണ്ട, ചുമ്മാ ഒരുതവണ കാണാം എന്ന് മാത്രം.
Verdict : Watchable
DC Rating : 2.75/5
No comments:
Post a Comment