Thursday, October 15, 2020

922. Tune In For Love (2019)



Director : Jung Ji-Woo

Genre : Romance

Rating : 7.1/10

Country : South Korea

Duration : 122 Minutes


🔸കൊറിയൻ സിനിമ ഇൻഡസ്ട്രി പൊതുവെ വൈഡ് ആയ ഓടിയെൻസിനെ നേടിയത് ത്രില്ലർ മിസ്റ്ററി സിനിമകളിലൂടെ ആണെങ്കിലും അതിനോളം തന്നെ അല്ലെങ്കിൽ അതിനേക്കാൾ നിലവാരത്തിൽ കയ്യാളിയ ഒരു വിഭാഗമാണ് റൊമാൻസ് ഫീൽ ഗുഡ് സിനിമകൾ. പല തരം കൺസപ്റ്റുകൾ കൈകാര്യം ചെയ്യുന്ന, അങ്ങേയറ്റം താല്പര്യം തോന്നിപ്പിക്കുന്ന ഒരുപിടി മികച്ച ചിത്രങ്ങൾ തന്നെ ഈ വിഭാഗത്തിൽ ചൂണ്ടി കാണിക്കാൻ കഴിയും, അത്തരം ഒരു സിനിമയാണ് ട്യൂൺ ഇൻ ഫോർ ലവ്. ഉദ്ദേശം പതിനൊന്ന് വര്ഷങ്ങളുടെ ടൈം സ്പാനിൽ നടക്കുന്ന കഥ നല്ല ഒരു എന്റർടെയ്‌നർ തന്നെയാണ്.

🔸മിസു എന്ന നമ്മുടെ നായികാ കഥാപാത്രം യോൻ ജാ എന്ന യുവതിയുടെ ബേക്കറിയിൽ ജോലിക്കാരിയാണ്, എന്നാൽ ഒരു കടയുടമ ജോലിക്കാരി തരത്തിലുള്ള ബന്ധമല്ല ഇരുവർക്കും ഇടയിൽ, ഒരമ്മ മകൾ ബന്ധം തന്നെയാണ്. വേണ്ടപ്പെട്ടവർ ആരും ഇല്ലാത്ത മിസുവിനെ നോക്കി വളർത്തിയതും, പഠിപ്പിക്കുന്നതും എല്ലാം യോൻജയാണ്. ബേക്കറിയാണ് ഇരുവരുടെയും ഒരേയൊരു വരുമാന മാർഗം, അത്യാവശ്യം മോശമില്ലാത്ത തരത്തിൽ കച്ചവടം നടക്കുന്നുമുണ്ട്, ചുരുക്കി പറഞ്ഞാൽ വലിയ അല്ലൽ ഒന്നും ഇല്ലാതെ ഓളത്തിൽ പോവുന്ന രണ്ട് ജീവിതങ്ങൾ, അതിന് ഇടയിലേക്കാണ് ഹിയോൺ വു കടന്ന് വരുന്നത്.

🔸മിസുവിന് ആദ്യ കാഴ്ചയിൽ തന്നെ ഹിയോണിനോട് ഒരു അട്ട്രാക്ഷൻ തോന്നുന്നുണ്ട് എങ്കിലും അത് പുറമെ പ്രകടിപ്പിക്കുന്നില്ല. ഒരല്പം വിചിത്രമായ പെരുമാറ്റമാണ് ഹ്യോനിന്റേത്, ആളുകളെയും ചുറ്റുപാടുകളും എല്ലാം ആദ്യമായിട്ട് കാണുന്നത് പോലെ. ഈ ഒരു രീതി കണ്ട യോൻജ കൃത്യമായി പ്രവചിക്കുന്നുണ്ട്, ഇവൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയവനാണ് എന്ന്. അത് ശെരി വെച്ച് കൊണ്ട് ഹ്യോൻ സമ്മതിക്കുന്നുമുണ്ട് താൻ ജുവനൈൽ ഹോമിലെ അന്തേവാസി ആയിരുന്നു എന്ന്. പോവാൻ വേറെ ഇടം ഇല്ലാത്തത് കാരണം ഹ്യോൻ യോൻജയുടെ ബേക്കറിയിൽ ജോലിക്കാരനായി കേറുന്നിടത്ത് സിനിമ ട്രാക്ക് മാറ്റുകയാണ്.

🔸ആദ്യം സൂചിപ്പിച്ചത് പോലെ തന്നെ പതിനൊന്ന് വർഷത്തെ ടൈം സ്പാനിൽ പറയുന്ന ഒരു റൊമാന്റിക് ഡ്രാമയാണ്, നായികാ നായകന്മാർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലേക്കും, ഇവരുടെ തന്നെ പാസ്റ്റിലേക്കും എല്ലാം സിനിമ കടന്ന് ചെല്ലുന്നുണ്ട്. ഈ ഒരു ടൈം സ്പാനിനിടെ നൊസ്റ്റാൾജിക് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരുപാട് കാര്യങ്ങൾ കഥയിലേക്ക് കടന്ന് വരുന്നുണ്ട്, പ്രത്യേകിച്ചും തൊണ്ണൂറുകളിൽ ഒക്കെ ജനിച്ചവർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന പലതും. അപ്പൊ, ഒരു ഫീൽ ഗുഡ് റൊമാന്റിക് ഡ്രാമ ആണ് നിങ്ങൾ നോക്കുന്നത് എങ്കിൽ ട്യൂൺ ഇൻ ഫോർ ലവ് നല്ലൊരു ഓപ്‌ഷനാണ്, മൈൻഡ് ഫ്രീ ആക്കി വിട്ട് കണ്ട് ആസ്വദിക്കാം.

Verdict : Good

DC Rating : 3.75/5

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...